പലപ്പോഴും വിവാഹ (wedding) ചടങ്ങുകളില്‍ ചെറിയ ചില കുഴപ്പങ്ങളൊക്കെ (problems) ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടന്നെന്ന് വരില്ല, അല്ലെങ്കില്‍ വധു വരന്മാര്‍ (groom) ചടങ്ങിന് എത്താന്‍ വൈകും. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും നവദമ്പതികള്‍ 'ജീവിതത്തില്‍ എന്നും ഒരുമിച്ച് ഉണ്ടാകും' എന്ന് പ്രതിജ്ഞ എടുക്കുന്നതോടെ സന്തോഷകരമായിചടങ്ങുകള്‍ അവസാനിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ചൈനയില്‍ (china) ഒരു വിവാഹം നടന്നത്.
ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഈ വിവാഹ ബന്ധം നീണ്ടു നിന്നത്. വധുവിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ തെളിവുകള്‍ വിവാഹ റിസപ്ഷനില്‍ അതിഥികള്‍ക്ക് മുന്‍പില്‍ വരന്‍ തുറന്ന് കാണിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ (video) ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
അതിനാടകീയമായിട്ടായിരുന്നു സംഭവം നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വധുവിന്റെ കാമുകന്‍ അവളുടെ സഹോദരീ ഭര്‍ത്താവാണ്. 'ഗര്‍ഭിണിയായ സഹോദരിയുടെ ഭര്‍ത്താവിനൊപ്പമുള്ള വധുവിന്റെ വീഡിയോ വരന്‍ എല്ലാവര്‍ക്കും മുന്നില്‍ പ്ലേ ചെയ്തു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also read: മൂക്കും മേൽച്ചുണ്ടും മുറിച്ചുമാറ്റി; 'കറുത്ത അന്യഗ്രഹജീവി'യാകാൻ ഫ്രഞ്ചുകാരൻ
റിസപ്ഷന്‍ ഹാളിലെത്തിയ അതിഥികള്‍ ഈ വീഡിയോ കണ്ട് ഞെട്ടി. വീഡിയ കണ്ട നിമിഷം വധു തന്റെ കയ്യിലെ വിവാഹ പൂച്ചെണ്ട് വരന് നേരെ എറിഞ്ഞു. തിരിച്ച് വരന്‍ അവളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും കേള്‍ക്കാം. 'എനിയ്ക്കിത് അറിയില്ല എന്നാണോ നീ കരുതിയത്' എന്ന് വരന്‍ ചോദിക്കുന്നുമുണ്ട്.
എന്‍വൈ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2019ലെ വീഡിയോ ആണിത്. അടുത്തിടെ ഇത് ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടു. ശേഷം, വലിയ തോതില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു. അങ്ങനെ സമീപകാലത്തായി 10 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
see also: രക്ഷാബന്ധന്‍ ആഘോഷിക്കാൻ ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ്
വരന്റെ ഈ പ്രതികാരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. ' സത്യം പറഞ്ഞാല്‍, ഞാന്‍ ആയിരുന്നു എങ്കില്‍ 1000 ശതമാനം ഇതു തന്നെ ചെയ്യും' എന്നായിരുന്നു ഒരാളുടെ കമന്റ്. 'വിവാഹത്തിന് ശേഷമല്ലെ വീഡിയോ പുറത്തു വിട്ടത്' എന്ന് പലരും അത്ഭുതത്തോടെ ചോദിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി വിവാഹം നടത്തിയത് എന്നാണ് മറ്റു ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് ഇത്തത്തിലുള്ള നിരവധി വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അടുത്തിടെ ഒരു വധു പങ്കുവെച്ച പോസ്റ്റ് ഓണ്‍ലൈനില്‍ വൈറലായിരുന്നു. അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് വധു എല്ലാവരോടും അഭിപ്രായം ചോദിക്കുന്നതാണ് പോസ്റ്റ്.
ഫേസ്ബുക്കിലാണ് യുവതി ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് അത് റെഡിറ്റ് ഗ്രൂപ്പില്‍ 'r/weddingshaming' എന്ന തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തു. 'വധുവിന് വിവാഹ ബജറ്റ് വേണ്ട രീതിയില്‍ അറേഞ്ച് ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ ഭക്ഷണത്തിന്റെ പണം നല്‍കണം' എന്ന അടിക്കുറിപ്പോടെയായിരുന്നു റെഡിറ്റിലെ പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Viral video, Wedding ceremony