• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചൈനയിലെ ഒരു അഡാർ കണ്ണുരുട്ടൽ!


Updated: April 2, 2018, 9:27 PM IST
ചൈനയിലെ ഒരു അഡാർ കണ്ണുരുട്ടൽ!

Updated: April 2, 2018, 9:27 PM IST
ബെയ്ജിങ്: ഇത്തവണ പ്രിയ വാര്യരുടെ കണ്ണിറുക്കൽ അല്ല മറിച്ച് ചൈനീസ് മാധ്യമപ്രവർത്തകയായ ലിയാങ് ഷിയാങിയുടെ കണ്ണുരുട്ടലാണ് സമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.

സര്‍ക്കാര്‍ പ്രതിനിധിയോട് ഒട്ടും ഗൗരവമില്ലാത്ത ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടുള്ള അതൃപ്തിയാണ് ലിയാങ് കണ്ണുചുറ്റിച്ചു കാണിച്ചത്. കണ്ണുരുട്ടല്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെയാണ് ലിയാങിന്റെ കണ്ണുരുട്ടല്‍ വൈറൽ ആയത്.

ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യികായി എന്ന ടി വി ചാനലിലെ ജീവനക്കാരിയാണ് ലിയാങ്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയെ ലിയാങ് തിരിഞ്ഞു നോക്കുന്നതും കാണാം. ദൃശ്യങ്ങള്‍ വൈറലായതോടെ ലിയാങിനെ വച്ചുകൊണ്ടുള്ള നിരവധി ജിഫുകളാണ് പ്രത്യക്ഷപ്പെട്ടത്. വാട്ട്‌സ് ആപ്പിനോട് സാദൃശ്യമുള്ള ചൈനീസ് മെസേജിങ് സര്‍വീസ് വി ചാറ്റിലും ലിയാങ് തരംഗമായിക്കഴിഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനു മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചൈനീസ് സര്‍ക്കാരിന് ലിയാങിന്റെ കണ്ണുരുട്ടല്‍ അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചനകള്‍. ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വെയ്‌ബോയില്‍ ലിയാങിന്റെ പേര് തിരച്ചിലില്‍ വരുന്നതില്‍നിന്ന് ബ്‌ളോക്ക് ചെയ്തിട്ടുണ്ട്.

The reporter in the blue seemingly not too impressed with this question at the #NPC #China #TwoSessions pic.twitter.com/lq7AzX9oTp
Loading...
— Bill Birtles (@billbirtles) 13 March 2018

First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍