News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 11:17 PM IST
pink island for lover
നാം ഇഷ്ടപ്പെടുന്ന ആളുകൾക്ക് മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തോടെ വലിയ കാര്യങ്ങൾ ചെയ്യുന്ന രീതി നാം കണ്ടു പഠിച്ചത് ഹോളിവുഡ് സിനിമകളിലാണ്. ഉദാഹരണത്തിന് നോട്ട്ബുക്ക് സിനിമയിൽ കണ്ട പോലെ സ്വന്തം കൈ കൊണ്ട് വീടുണ്ടാക്കുക, ബ്യൂട്ടി ആന്റ് ദ ബീസ്റ്റിൽ കണ്ട പോലെ ലൈബ്രറി കാസിൽ ഉണ്ടാക്കുക തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താ൯ സാധിക്കും.
പക്ഷെ, യഥാർത്ഥ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഉപകരിക്കും എന്നതിന് യാതൊരു വിധ ഗ്യാരണ്ടിയും ഇല്ല. ചൈനയിൽ തന്റെ കാമുകിയെ ഇംപ്രസ് ചെയ്യിക്കാ൯ വേണ്ടി ഒരു സ്വകാര്യ ഉപദ്വീപ് നിർമ്മിച്ച യുവാവിന്റെ പരിശ്രമം വിഫലമായിരിക്കുകയാണ്. എന്നാൽ, തെക്ക൯ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഹോത്വോ ഗ്രാമത്തിൽ നിർമ്മിച്ച ഈ ടൂറിസ്റ്റ് സ്പോട്ട് പ്രദേശത്തെ കാമുകീ കാമുകന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.
ക്സൂ എന്ന പേരിൽ അറിയപ്പെടുന്ന മുപ്പത് വയസ്സുകാരനായ യുവാവാണ് തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാനായി ഒരു സ്വകാര്യ ദ്വീപ് നിർമ്മിച്ചത്. തന്റെ ജീവിത കാലത്തെ മുഴുവ൯ സമ്പാദ്യവും ഇതിന് വേണ്ടി ചെലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. ദ്വീപിന്റെ ചിത്രങ്ങൾ കണ്ടാൽ അതൊരു പിങ്ക് കൊട്ടാരം എന്നേ തോന്നൂ.
കാമുകിയുമായി കടുന്ന പ്രണയത്തിലായിരുന്ന ക്സൂ പെട്ടെന്ന് തന്റെ രക്ഷിതാക്കളെ പരിപാലിക്കാ൯ വേണ്ടി നഗരം വിട്ട് പോകേണ്ടി വന്നപ്പോൾ ആദ്യം കാമുകിയുമായി പിരിഞ്ഞിരുന്നു. എന്നാൽ അവൾ നഗരത്തിൽ തന്നെ തുടർന്നു.
ക്സു നോട്ബുക്കിലെ നോഹിനെ പോലെ നാട്ടി൯ പുറത്ത് തന്റെ സ്വകാര്യ ദീപ് നിർമ്മിക്കുന്ന പണിയിൽ ഏർപ്പെട്ടു. കരയിൽ നിന്ന് ഒരു പാലം വഴി ബന്ധിപ്പിച്ച ഈ ദ്വീപിൽ പലതരം പുഷ്പങ്ങളും മനോഹരമായ ചെടികളുമൊക്കെ നിറച്ച് അലങ്കരിച്ചിട്ടുണ്ട്. പൂർണ്ണമായും പിങ്ക് നിറത്തിലാണ് ഈ ദ്വീപ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, അകത്ത് ഒരു ഊഞ്ഞാലും ഹൃദയത്തിന്റെ രൂപത്തിലുള്ള കല്ലുകൊണ്ടുണ്ടാക്കിയ ഒരു നടപ്പാതയും ഉണ്ട്. ക്സൂ ഏകദേശം 11,16,424 രൂപ ഈ അത്ഭുത ദീപ് നിർമ്മിക്കാ൯ ചെലവഴിച്ചിട്ടുണ്ടത്രേ.
You May Also Like-
ആകാശമധ്യേ പൈലറ്റിനെ പൂച്ച ആക്രമിച്ചു; വിമാനത്തിന് അടിയന്തര ലാൻഡിങ്
എന്നാൽ ഈ സമ്മാനം നൽകിയ സമയത്ത് കാമുകി പറഞ്ഞത് ഇങ്ങനെയാണ്: “താങ്കൾ തന്ന സമ്മാനത്തിന് നന്ദി. പക്ഷെ നിനക്ക് എന്നേക്കാൾ നല്ല വേറെരാളെ കിട്ടും.”
എന്നാൽ തനിക്ക് കുറ്റബോധമൊന്നും ഇല്ല എന്നാണ് ക്സൂ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ സന്ദർശിക്കുന്നും, വിവാഹാഭ്യാർത്ഥന നടത്തുന്നതും, ഫോട്ടോഷൂട്ട് നടത്തുന്നതും ഒക്കെ വലിയ കാര്യമായാണ് അദ്ദേഹം കാണുന്നത്. തന്റെ പ്രണയ കഥ സത്യമായില്ലെങ്കിലും ഒരുപാടു പേരും പ്രണയ കഥയുടെ ഭാഗമാകാ൯ കഴിഞ്ഞതിൽ കൃതാർത്ഥനാണ് ക്സൂ.
Published by:
Anuraj GR
First published:
March 4, 2021, 11:17 PM IST