• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bullet stuck in Head | രണ്ട് പതിറ്റാണ്ട് തലയില്‍ വെടിയുണ്ട; കണ്ടത് തലവേദനയ്ക്ക് നടത്തിയ പരിശോധനയിൽ

Bullet stuck in Head | രണ്ട് പതിറ്റാണ്ട് തലയില്‍ വെടിയുണ്ട; കണ്ടത് തലവേദനയ്ക്ക് നടത്തിയ പരിശോധനയിൽ

തലവേദനയ്ക്ക് കാരണ൦ കണ്ടെത്തിയപ്പോള്‍ ആ മനുഷ്യനും അദ്ദേഹത്തിന്റെ ബന്ധുക്കളും ഡോക്ടര്‍മാരും ഒക്കെ ഞെട്ടിപ്പോയി.

 • Share this:
  വര്‍ഷങ്ങളായി കഠിനമായ തലവേദനയുള്ള (Headache) ആളുകളെക്കുറിച്ച് നമ്മള്‍ക്ക് അറിയാം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തലവേദനയ്ക്ക് കാരണം ഒരുപക്ഷെ മൈഗ്രെയ്‌നോ (Migraine) കഴുത്ത് സംബന്ധമായ പ്രശ്‌നങ്ങളോ ആവും. മറ്റു ചിലര്‍ക്ക് ട്യൂമര്‍ പോലുള്ള രോഗങ്ങള്‍ കൊണ്ടും തലവേദനയുണ്ടാകാം. എന്നാല്‍ ചൈനയില്‍ (China) നിന്നുള്ള ഈ മനുഷ്യന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിട്ടുമാറാത്ത തലവേദന അനുഭവപ്പെടുന്നതിന്റെ കാരണം അമ്പരപ്പിക്കുന്നതാണ്. തലയോട്ടിയില്‍ തറഞ്ഞിരുന്ന ഒരു വെടിയുണ്ടയാണ് തലവേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയപ്പോള്‍ ആ മനുഷ്യനും അദ്ദേഹത്തിന്റെ ബന്ധുക്കളും ഡോക്ടര്‍മാരും ഒക്കെ ഞെട്ടിപ്പോയി.

  വര്‍ഷങ്ങളായി ഇദ്ദേഹം തലവേദനയെക്കുറിച്ച് പരാതിപ്പെടുകയും പല ഡോക്ടര്‍മാരെയും ചികിത്സയ്ക്കായി സമീപിക്കുകയും ചെയ്തിരുന്നു. എങ്കിലും വിട്ടുമാറാത്ത തലവേദനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെട്ടില്ല. വേദന അസഹ്യമായതോടെ ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചു. അങ്ങനെയാണ് തലയോട്ടിക്കുള്ളില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയാണ് തലവേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. എന്നാൽ, തലയിൽ വെടിയുണ്ട തറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു പിടിയുമുണ്ടായിരുന്നില്ല.

  ചൈനയിലെ ഷെന്‍ഷെന്‍ സ്വദേശിയായ ഈ 28കാരന് മിക്കപ്പോഴും അതികഠിനമായ തലവേദന അനുഭവപ്പെടാറുണ്ടായിരുന്നു. വേദന ക്രമേണ കൂടുതല്‍ വഷളാകാൻ തുടങ്ങി. വേണ്ടത്ര ഉറക്കം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് അതല്ല പ്രശ്നമെന്ന് ബോധ്യമായി. അങ്ങനെയാണ് വിദഗ്ദ്ധ വൈദ്യപരിശോധനയാണ് നല്ലതെന്ന് ഡോക്റ്റർമാർ തീരുമാനിച്ചത്.

  ഷെന്‍ഷെന്‍ യൂണിവേഴ്സിറ്റി ജനറല്‍ ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹം എംആർഐ സ്കാനിങിന് വിധേയനായി. പരിശോധനയുടെ റിപ്പോര്‍ട്ടില്‍ തലയോട്ടിയുടെ ഇടതുവശത്ത് ഒരു ബുള്ളറ്റ് തറഞ്ഞിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഇതേക്കുറിച്ച് രോഗിയോട് ചോദിച്ചപ്പോള്‍ വെടിയുണ്ട എങ്ങനെ തലയോട്ടിയില്‍ കയറിയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ഒടുവില്‍, 8 വയസ് പ്രായമുള്ളപ്പോൾ തന്റെ സഹോദരനുമായി എയര്‍ഗണ്‍ ഉപയോഗിച്ച് കളിക്കവെ അശ്രദ്ധ മൂലം വെടിയേറ്റ സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു.

  Also read- Quit smoking | പുകവലി ഉപേക്ഷിച്ചു; ശേഷം മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 17 ലക്ഷം

  പേടി മൂലം ഇക്കാര്യം മാതാപിതാക്കളോടോ മറ്റുള്ളവരോടോ പറയാതെ ഒളിച്ചുവെച്ചു. തലമുടി കൊണ്ട് മുറിവ് മൂടി നടന്നു. ക്രമേണ ബുള്ളറ്റ് തറഞ്ഞ മുറിവ് ഉണങ്ങുകയും അയാള്‍ ആ സംഭവത്തെക്കുറിച്ച് മറന്നു പോവുകയും ചെയ്തു. എങ്കിലും അന്നുമുതല്‍ അയാള്‍ക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാറുണ്ടായിരുന്നു. മരുന്നുകൾ കഴിച്ചും പ്രദേശത്തെ ഡോക്ടര്‍മാരുടെ സാധാരണ നിര്‍ദ്ദേശങ്ങൾ പാലിച്ചും തലവേദന ശമിപ്പിക്കാൻ ശ്രമിച്ചു.

  Also read- സ്വകാര്യ ഭാഗത്ത് കിൻഡർ ജോയ് മിഠായി ഒളിപ്പിച്ച് യുവതി; പൊല്ലാപ്പായതും വൈദ്യസഹായം തേടി

  മുറിവിന് അധികം ആഴമില്ലാത്തതിനാല്‍ വെടിയുണ്ടയ്ക്ക് തലയോട്ടിയ്ക്കുള്ളിലേക്ക് അധികം തുളച്ചു കയറാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാവാം ഈ മനുഷ്യന് അധികം അപകടങ്ങളൊന്നും സംഭവിക്കാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. തലയിൽ ബുള്ളറ്റുമായി ഇരുപത്തുകൊല്ലത്തോളം അതിജീവിച്ചത് അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാളുടെ തലയില്‍ തറഞ്ഞ ബുള്ളറ്റിന് 0.5 സെന്റീമീറ്റര്‍ മുതല്‍ 1 സെന്റീമീറ്റര്‍ വരെ വലിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
  Published by:Naveen
  First published: