നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • China| കുഞ്ഞുങ്ങളുടെ തല ഉരുണ്ടിരിക്കാൻ ഹെൽമെറ്റ്; ചൈനയിലെ പുതിയ ട്രെന്റ്!

    China| കുഞ്ഞുങ്ങളുടെ തല ഉരുണ്ടിരിക്കാൻ ഹെൽമെറ്റ്; ചൈനയിലെ പുതിയ ട്രെന്റ്!

    ചൈനയിലെ പുതിയ പതിവാണ് കുട്ടികളുടെ തല ആകൃതിയിലാകാൻ ഹെൽമെറ്റ് ധരിപ്പിക്കുന്നത്.

    The trend has started in China as parents believe round heads are more beautiful than any other shape.

    The trend has started in China as parents believe round heads are more beautiful than any other shape.

    • Share this:
      കുട്ടികളുടെ തല ഉരുണ്ടിരിക്കാൻ നവജാത ശിശുക്കളുടെ തല തടവുന്ന പതിവ് നമ്മുടെ നാട്ടിലുമുണ്ട്. എന്നാൽ തലയുടെ ആകൃതി ഉരുണ്ടതായിരിക്കാൻ ഹെൽമെറ്റ് വെക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ചൈനയിൽ നിന്നും അങ്ങനെയൊരു വാർത്ത വന്നിരിക്കുകയാണ്(Chinese Parents Using Helmets on Babies). ചൈനയിലെ പുതിയ പതിവാണ് കുട്ടികളുടെ തല ആകൃതിയിലാകാൻ ഹെൽമെറ്റ് ധരിപ്പിക്കുന്നത്(head-shape correction products).

      തലയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ആകൃതിയേക്കാൾ ഉരുണ്ട തലയാണ് 'ഭംഗി' എന്ന വിശ്വാസത്തിൽ നിന്നാണ് പുതിയ രീതിക്ക് തുടക്കമായത്. ഇതിനായി കുട്ടികളുടെ തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയാണ് മാതാപിതാക്കൾ. തലയുടെ ആകൃതി നേരെയാക്കാൻ ഹെൽമറ്റ് ധരിപ്പിക്കുകയും തലയണ ഉപയോഗിക്കുകയുമാണ് രക്ഷിതാക്കളെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

      ഹെഡ് ഷേപ്പ് കറക്ഷൻ ഹെൽമെറ്റ് എന്നാണ് ഈ ഹെൽമെറ്റ് അറിയപ്പെടുന്നത് തന്നെ. ഇത് സ്വന്തം കുഞ്ഞിന് ഉപയോഗിച്ചതിനെ കുറിച്ച് ഒരു സ്ത്രീ സോഷ്യൽമീഡിയയിൽ പറഞ്ഞത് ചൈനയിൽ വൈറലായിരുന്നു. ഹെൽമെറ്റ് ഉപയോഗിച്ച് തന്റെ കുഞ്ഞിന്റെ തല ഉരുണ്ടതാക്കിയെന്നും കുട്ടികളുടെ അവയവങ്ങളിൽ ഉപയോഗിക്കുന്ന ബ്രേസസിന്റെ അതേഫലമാണ് ഹെൽമെറ്റ് ചെയ്യുന്നതെന്നുമാണ് യുവതി സോഷ്യൽമീഡിയയിൽ പറഞ്ഞത്.

      മലർന്ന് കിടന്ന് ഉറങ്ങാനാണ് തന്റെ കുഞ്ഞിന് ഇഷ്ടം. പതിവായി ഈ രീതിയിലുള്ള കിടപ്പ് മൂലം കുഞ്ഞിന്റെ തലയുടെ പിൻഭാഗം പരന്നിരിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തന്റെ കുഞ്ഞിനെ ഹെൽമെറ്റ് ധരിപ്പിച്ചതെന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു.
      Also Read-Golden Ring | മദ്യത്തിന്റെ ഹാങ്ഓവർ മാറ്റാൻ വൈഡൂര്യം പതിച്ച മോതിരം; ഇസ്രായേലില്‍ കണ്ടെത്തിയ പുരാതന മോതിരത്തിന് പിന്നിലെ കഥ

      സ്വന്തം അനുഭവത്തിൽ നിന്നാണ് കുഞ്ഞിന് ഹെൽമെറ്റ് ധരിപ്പിച്ചതെന്നാണ് യുവതിയുടെ വാദം. തന്റെ തലയുടെ പിൻഭാഗം പരന്നാണ് ഇരിക്കുന്നത്. ഇതുമൂലം കടുത്ത അപകർഷതയുണ്ടായെന്നും ഈ അവസ്ഥ കുഞ്ഞിന് വരാതിരിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നും അമ്മ പറയുന്നു.
      Also Read-ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയും മമതയും ഇടപെടണമെന്ന് നടന്‍

      കൂടുതൽ മാതാപിതാക്കൾ ഈ മാർഗം സ്വീകരിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്കായുള്ള ഹെൽമെറ്റ് വിപണിയും വളർന്നുവെന്നാണ് വാർത്തയിൽ പറയുന്നത്. കുട്ടികളുടെ തല ഉരുണ്ടതാക്കാനുള്ള ഹെൽമെറ്റുകൾ, തലയണ തുടങ്ങിയ ഉത്പന്നങ്ങൾ കൂടുതൽ കൂടുതൽ കമ്പനികൾ പുറത്തിറക്കി. തങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ കുട്ടികളുടെ തല പരന്നിരിക്കുന്നത് മാറ്റാനാകുമെന്നാണ് കമ്പനികളുടെ അവകാശവാദം.

      ലക്ഷങ്ങൾ വിലയുള്ള ഉത്പന്നങ്ങൾ മുതൽ വില കുറഞ്ഞ ഉത്പന്നങ്ങൾ വരെ വിപണയിലുണ്ട്. മൂന്ന് മാസത്തിനും ഒരു വയസ്സിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഉത്പന്നങ്ങൾ വാങ്ങുന്നത്. മാത്രമല്ല, പെൺകുഞ്ഞുങ്ങൾ ഉള്ളവരാണ് ഉത്പന്നത്തിന്റെ ഉപഭോക്താക്കളിൽ കൂടുതലെന്നും റിപ്പോർട്ടിൽ സൂചിപിക്കുന്നു.
      Published by:Naseeba TC
      First published:
      )}