ചൈനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ബീജദാനത്തിന് പ്രോത്സാഹിപ്പിച്ച് വിവിധ ക്ലിനിക്കുകള്‍. ബീജിംഗിലെയും ഷാങ്ഹായിലെയും നിരവധി ക്ലിനിക്കുകളാണ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബീജം ദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പണവും നൽകും.ചൈനയില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ബീജദാനത്തിന് പ്രാധാന്യമേറുന്നത്.
ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.ഫെബ്രുവരി രണ്ടിന് ചൈനയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന യുനാന്‍ ഹ്യൂമന്‍ സ്‌പേം ബാങ്ക് ആണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ബീജദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ആദ്യം രംഗത്തെത്തിയത്. ബീജദാനം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍, ആനൂകൂല്യങ്ങള്‍, സബ്‌സിഡികള്‍, എന്നിവയെപ്പറ്റിയും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ചൈനയിലെ വിവിധ പ്രവിശ്യകളിലെ സ്‌പേം ക്ലിനിക്കുകളും സമാനമായ ആവശ്യവുമായി രംഗത്തെത്തി.
Also Read-വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹ പന്തലില്‍ കൂട്ടത്തല്ല്
” ചൈനയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ ചില സ്‌പേം ബാങ്കുകളും സമാന ആവശ്യവുമായി എത്തിയിട്ടുണ്ട്. ജനങ്ങള്‍ വലിയ രീതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന് പ്രധാന കാരണം 2022ല്‍ ചൈനയിലെ ജനസംഖ്യയിലുണ്ടായ കാര്യമായ കുറവ് ആണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഉണ്ടായ ജനസംഖ്യ ഇടിവാണ് ഇത്,’ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ബീജം ദാനം ചെയ്യുന്നതിനുള്ള യോഗ്യതകളും ചില ബീജബാങ്കുകൾ വ്യക്തമാക്കുന്നുണ്ട്.യുനാനിലെ സ്‌പേം ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ ബീജം ദാനം ചെയ്യുന്നവരുടെ ശാരീരികക്ഷമതെയപ്പറ്റി പറയുന്നുണ്ട്. 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരായിരിക്കണം ബീജം ദാനം ചെയ്യുന്നവര്‍ എന്നതാണ് ഇവരുടെ മാനദണ്ഡം. ബീജം ദാനം ചെയ്യുന്നവര്‍ക്ക് പരമാവധി 165സെമി ഉയരമുണ്ടായിരിക്കണം, ജനിതകരോഗങ്ങളോ, അണുബാധയോ ഉണ്ടായിരിക്കാന്‍ പാടില്ല. ബിരുദതലം വരെ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം എന്നിവയും ഈ ബീജ ബാങ്കിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
Also Read-നാടിന്‍റെ സംസ്കാരം തകരുന്നു; വാലന്‍റൈന്‍സ് ദിനത്തിന് ഹിന്ദു മുന്നണി ‘നായ കല്യാണം’നടത്തി
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാകും യോഗ്യതയുള്ള ബീജദായകരില്‍ നിന്ന് ബീജം ശേഖരിക്കുന്നത്. യോഗ്യരായവര്‍ക്ക് 8 മുതൽ 12 തവണ വരെ ബീജദാനം നടത്താം. ഇവര്‍ക്ക് സബ്‌സിഡിയായി 4500 യുവാന്‍ (ഏകദേശം 54,500 രൂപ) ലഭിക്കുന്നാണ്.
ഷാന്‍സിയിലെ സ്‌പേം ബാങ്ക് അന്വേഷിക്കുന്നത് പരമാവധി 168 സെന്റീമീറ്ററെങ്കിലും ഉയരമുള്ള ബീജദായകരെയാണ്. ബീജം ദാനം ചെയ്യുന്നവര്‍ക്ക് 5000 യുവാനാണ് (ഏകദേശം 60500 രൂപ) ഇവര്‍ നല്‍കുന്നത്.
ഷാങ്ഹായിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 7000 യുവാനാണ് (ഏകദേശം 84700 രൂപ) ഇവിടെ ബീജദായകര്‍ക്ക് ലഭിക്കുക. ബീജം ദാനം ചെയ്യാൻ കർശനമായ മാനദണ്ഡങ്ങള്‍ ഉള്ളത് ബിജീംഗിലാണ്. കഷണ്ടിയുള്ളവര്‍, പുകവലി ശീലമാക്കിയവര്‍, മദ്യപാനികള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ എന്നിവരെയെല്ലാം ബീജദാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ 61 വര്‍ഷത്തിനിടെ ചൈനയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കാണ് 2022ലേത്. ഏകദേശം 850,000 പേരുടെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ചൈനയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനയില്‍ ജനിക്കുന്ന നവജാത ശിശുക്കളുടെ എണ്ണത്തിൽ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത് എന്നും എന്‍ബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദമ്പതികൾക്ക് ഒരു കുഞ്ഞ് എന്ന നയം ചൈന 2015ൽ പിന്‍വലിച്ചിരുന്നു. 2021ലെ ഉത്തരവ് പ്രകാരം നിലവിൽ കുഞ്ഞുങ്ങളുടെ എണ്ണം മൂന്ന് വരെയാകാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.