• HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവതിയെന്ന വ്യാജേന വീഡിയോ ബ്ലോഗിങ്; യഥാർത്ഥ പ്രായം തെളിഞ്ഞതും പൊല്ലാപ്പ്

യുവതിയെന്ന വ്യാജേന വീഡിയോ ബ്ലോഗിങ്; യഥാർത്ഥ പ്രായം തെളിഞ്ഞതും പൊല്ലാപ്പ്

Chinese Vlogger Banned from Live-Streaming Platform after Glitch Reveals Her Real Age | യുവതി എന്നും പറഞ്ഞെത്തിയത് 58കാരി. കള്ളക്കളി പൊളിഞ്ഞത് ജോയിന്റ് ലൈവ് സ്ട്രീമിനിടെ. വീഡിയോ പുറത്ത്

vlogger

vlogger

  • Last Updated :
  • Share this:
    യഥാർത്ഥ പ്രായം മറച്ചു വച്ച് ലൈവായി വീഡിയോ ബ്ലോഗിങ് ചെയ്തു വന്ന സ്ത്രീയുടെ വിഡിയോകൾ ഡിലീറ്റ് ചെയ്ത് ചൈനീസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റുഫോം. ശ്രദ്ധിക്കാതെ പോയ ഒരു ടെക്നിക്കൽ പിഴവാണ് സ്ത്രീയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയത്. ബിലുവോ എന്ന് പേരുള്ള ഇവർക്ക് ഡുയൂ എന്ന സൈറ്റിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്.

    ഒട്ടനവധി ആരാധകരെ സമ്പാദിച്ച 58 കാരിയായ സ്ത്രീ ഫിൽറ്റർ ഇട്ടാണ് യുവതിയുടെ മുഖവുമായി വ്‌ളോഗിംഗിന് എത്തിയിരുന്നത്. മറ്റു ബ്രോഡ്കാസ്റ്റുകളിൽ ഇവർ മുഖത്തിന്റെ സ്ഥാനത്തൊരു ഇമോജി കൊണ്ട് മറച്ചിരുന്നു. ഇവരുടെ ചെയ്തി സമൂഹത്തിൽ വിപരീത പ്രതിഫലനം ഉണ്ടാക്കി എന്നാണു ഡുയു പറയുന്നത്.



    ബിലുവോ മറ്റൊരു ഡുയു ഉപയോക്താവുമായി ജൂലൈ 25ന് ജോയിന്റ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് പിടിയിലാവുന്നത്. പലരും ഇവർക്ക് വൻ തുകക്ക് ഡിജിറ്റൽ സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നു. അവരൊക്കെയും നിരാശരായിരിക്കുകയാണ്.

    ഇവർ ഉപയോഗിച്ചിരുന്ന ഫിൽറ്റർ പണിമുടക്കിയതോടെയാണ് കള്ളത്തരം പൊളിയുന്നത്. യഥാർത്ഥ പ്രായവും, മുഖവും അതോടു കൂടി പുറത്തായി. ഫിൽറ്റർ മാറ്റി മുഖം വെളിപ്പെടുത്താൻ ഫാൻസ്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒരു ലക്ഷം യുവാൻ (എട്ടു ലക്ഷത്തിലധികം രൂപ) വില വരുന്ന സമ്മാനങ്ങൾ ലഭിച്ചാൽ മാത്രമേ മുഖം കാണിക്കാൻ പറ്റൂ എന്നിവർ പറഞ്ഞിരുന്നു. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ ഇത്തരത്തിൽ ഇവർക്ക് ലഭിച്ചിരുന്നു.

    First published: