നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'രജിസ്റ്റര്‍ ചെയ്യാനായി ഞാനെന്ത് ചെയ്യണം സഖാവേ'; ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു: അഭിനന്ദിച്ച് ചിന്ത ജെറോം

    'രജിസ്റ്റര്‍ ചെയ്യാനായി ഞാനെന്ത് ചെയ്യണം സഖാവേ'; ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു: അഭിനന്ദിച്ച് ചിന്ത ജെറോം

    കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിതയുടെ ഇടപെടൽ പ്രശംസിക്കപ്പെട്ടിരുന്നു.

    saritha, chintha

    saritha, chintha

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സരിത വിനോദിന് അഭിവാദ്യം അർപ്പിച്ച് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. ഡി വൈ എഫ് ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആണ് സരിത വിനോദ്.

      സന്നദ്ധപ്രവർത്തനത്തിനായി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഖ്യാനം ഏറ്റെടുത്ത് കേരള സംസ്ഥാന യുവജനകമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് വിപുലീകരിച്ചപ്പോൾ അംഗമാകാൻ സന്നദ്ധത അറിയിച്ച ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നെന്ന് ചിന്ത പറഞ്ഞു.

      You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; കേന്ദ്രത്തിന് നിവേദനം നൽകും [NEWS]

      ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

      "രജിസ്റ്റര്‍ ചെയ്യാനായി ഞാനെന്ത് ചെയ്യണം സഖാവേ... ഏതൊരു സമയവും എന്ത് ആവശ്യത്തിനും സന്നദ്ധപ്രവർത്തനത്തിനായി ഞാനുണ്ട്." സന്നദ്ധപ്രവർത്തനത്തിനായി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഖ്യാനം ഏറ്റെടുത്ത് കേരള സംസ്ഥാന യുവജനകമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് വിപുലീകരിച്ചപ്പോൾ അംഗമാകാൻ സന്നദ്ധത അറിയിച്ച ആദ്യം വന്ന ഫോൺ വിളികളിലൊന്ന് സരിതയുടേതായിരുന്നു.അന്ന് മുതൽ ഇന്ന് വരെയുള്ള കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് സരിത.സരിത വിനോദിനെ വർഷങ്ങളായി അറിയാം. സുഹൃത്താണ്... സഖാവാണ്... നിലവിൽ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ് സരിത. കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിത സന്നദ്ധസേനാ പ്രവര്‍ത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന യുവജനതയുടെ പ്രതീകമാണ്...ഈ മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സരിതയ്ക്കും ഒപ്പമുള്ള സന്നദ്ധപ്രവർത്തകർക്കും അഭിവാദ്യങ്ങൾ....'



      കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ സരിതയുടെ ഇടപെടൽ പ്രശംസിക്കപ്പെട്ടിരുന്നു.
      Published by:Joys Joy
      First published:
      )}