അടുത്തകാലത്തായി ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നു. പുള്ളിപ്പുലിയും കടുവയുമൊക്കെ, വീട്ടുപരിസരങ്ങളിലേക്കും സ്കൂളുകളിലേക്കുമൊക്കെ അതിക്രമിച്ചു കയറുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ഒരു വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി, അതിനെ കടിച്ചുവലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമാണ് സംഭവം. ഇഗത്പുരി ഗ്രാമത്തിൽ, പിഴുതു വീണ മരത്തിന്റെ ശിഖിരത്തിൽ കെട്ടിയിട്ടിരുന്ന നായയെയാണ് ഒരു പുള്ളിപ്പുലി കടിച്ചുകൊന്നത്. പുലിയ കണ്ട നായ കുരയ്ക്കാൻ ശ്രമിച്ചെങ്കിലും പുലി അതിനെ കടിച്ചുകൊന്നു. അതിനുശേഷം സ്ഥലം വിട്ട പുലി അൽപ്പസമയത്തിനുശേഷം വീണ്ടുമെത്തുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ചുറ്റിലും ആരെങ്കിലുമുണ്ടോയെന്ന് നോക്കിയശേഷമാണ് പുലി നായയെ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത്.
നായയെ കടിച്ചുവലിക്കാൻ അത്രയെളുപ്പം പുലിക്ക് സാധിക്കുന്നില്ല. കാരണം ആ മരക്കൊമ്പിൽ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. കുറച്ചു നേരം ആ പുള്ളിപ്പുലി നായയെ കടിച്ചുവലിക്കാൻ ശ്രമിച്ചു. അത് വിഫലമായതോടെ എല്ലാ ശക്തിയും ഉപയോഗിച്ച് നായയെ കടിച്ചുവലിച്ചതോടെ അതിനെ കെട്ടിയിട്ടിരുന്ന കയർ പൊട്ടി. അതോടെ നായയെയും കടിച്ചുവലിച്ചു പുള്ളിപ്പുലി ഓടിപ്പോകുന്നത് കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ട് നായയുടെ ഉടമയും വീട്ടുകാരും ഞെട്ടിപ്പോയി. സമീപകാലത്ത് പുള്ളിപ്പുലി ആക്രമണം വർദ്ധിക്കുന്നതായി ചുറ്റുമുള്ളവർക്ക് ആശങ്കയുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.