• HOME
  • »
  • NEWS
  • »
  • buzz
  • »
  • Chiyaan Vikram| 'ഒരു പതിനഞ്ച് വർഷം വൈകിപ്പോയി'; ട്വിറ്ററിൽ വരവറിയിച്ച് വിക്രം

Chiyaan Vikram| 'ഒരു പതിനഞ്ച് വർഷം വൈകിപ്പോയി'; ട്വിറ്ററിൽ വരവറിയിച്ച് വിക്രം

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് ചിയാൻ വിക്രം എത്തിയത്

Image: Twitter

Image: Twitter

  • Last Updated :
  • Share this:
    തമിഴ് സിനിമയിൽ താരമൂല്യവും ആരാധക പിന്തുണയും ഏറ്റവും കൂടുതലുള്ള നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് വിക്രമിന്റേതായി പുറത്തിറങ്ങാനുള്ളത്.

    കോബ്ര, പൊന്നിയൻ സെൽവൻ 1 എന്നീ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി ആരാധകർക്കായി മറ്റൊരു റിലീസുമായി എത്തിയിരിക്കുകയാണ് വിക്രം. മറ്റൊന്നുമല്ല, ട്വിറ്ററിൽ അരങ്ങേറിയാണ് ചിയാൻ വിക്രം ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്.

    @chiyaan എന്നാണ് വിക്രമിന്റെ ട്വിറ്റർ ഐഡി. ആദ്യ ട്വീറ്റും ഇതിനകം വന്നു കഴിഞ്ഞു. ആരാധകർക്കുള്ള ഒരു വീഡിയോ സന്ദേശമാണ്. തന്റെ പുതിയ ചിത്രത്തിലെ ലുക്കിലാണ് വിക്രം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ആരും കൺഫ്യൂഷനാകേണ്ടെന്നും ഇത് ശരിക്കും താൻ തന്നെയാണെന്നും തമാശ രൂപേണ വിക്രം വീഡിയോയിൽ പറയുന്നുണ്ട്. പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലെ തന്റെ ലുക്ക് ആണിതെന്നും വിക്രം വ്യക്തമാക്കുന്നു. നീണ്ട താടിയാണ് പുതിയ ലുക്കിന്റ പ്രത്യേകത.


    ഇപ്പോഴാണ് ട്വിറ്ററിൽ എത്താനുള്ള ശരിയായ സമയമായതെന്ന് പറയുന്ന വിക്രം താനൊരു പതിനഞ്ച് കൊല്ലം വൈകിപ്പോയെന്നും ചിരിച്ചു കൊണ്ട് പറയുന്നു. ആരാധകരുടെ സ്നേഹം നേരിട്ട് അറിയാനാണ് താൻ ട്വിറ്ററിൽ എത്തിയിരിക്കുന്നതെന്നും വിക്രം.

    Also Read- ഷാരൂഖ് ഖാന്റെ വില്ലനായി വിജയ് സേതുപതി; ആറ്റ്ലീ ചിത്രത്തിലൂടെ ബോളിവുഡിലേക്ക്

    സോഷ്യൽമീഡ‍ിയയിൽ തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് അറിയാൻ കഴിഞ്ഞു, അത് നേരിട്ട് അറിയാൻ വേണ്ടി വന്നതാണ്. - വിക്രം പറയുന്നു.

    കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനാണ് വിക്രമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മകൻ ധ്രുവ് വിക്രമും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അച്ഛനും മകനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31 ന് പുറത്തിറങ്ങാനിരിക്കുകയാണ്.

    കോബ്രയിൽ 20 വ്യത്യസ്ത വേഷങ്ങളിലാണ് വിക്രം എത്തുന്നത്. കെജി‌എഫ് നായിക ശ്രീനിഥി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ്, മൃണാലിനി രവി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
    Published by:Naseeba TC
    First published: