• HOME
  • »
  • NEWS
  • »
  • buzz
  • »
  • CHOCOLATE BIRYANI IS THE NEW BIZARRE FOOD COMBINATION VIRAL VIDEO GH

വൈറലായി ‘ചോക്ലേറ്റ് ബിരിയാണി’ വീഡിയോ; രുചിച്ച് നോക്കിയ അവതാരകന് ഓസ്കർ കൊടുക്കണമെന്ന് സോഷ്യൽ മീഡിയ

ബിരിയാണി ചോക്ലേറ്റ് ചേർത്ത് തയ്യാറാക്കിയാൽ എങ്ങനെയിരിക്കും? ചിന്തിക്കാൻ പോലുമാകാത്ത ഈ വിഭവം തയ്യാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത് എഫ്എച്ച്എം പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലാണ്.

News18 Malayalam

News18 Malayalam

  • Share this:
    പാചക പരീക്ഷണങ്ങൾ രണ്ട് തരത്തിലുണ്ട്. തികച്ചും വ്യത്യസ്തമായതും കൂടുതൽ രുചികരമാക്കുന്നതുമായ ചേരുവകൾ ചേർത്ത് ചിലർ പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ മറ്റ് ചിലരാകട്ടെ പരീക്ഷണം നടത്തി ചില വിഭവങ്ങൾ കുളമാക്കാറാണ് പതിവ്. ഇത്തരത്തിൽ ഒരിയ്ക്കലും ചേരാത്ത രണ്ട് വിഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരു വിചിത്ര കോമ്പിനേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല ബിരിയാണി തന്നെ. ബിരിയാണി ചോക്ലേറ്റ് ചേർത്ത് തയ്യാറാക്കിയാൽ എങ്ങനെയിരിക്കും? ചിന്തിക്കാൻ പോലുമാകാത്ത ഈ വിഭവം തയ്യാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത് എഫ്എച്ച്എം പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലാണ്.

    Also Read- നടൻ ജനാർദനന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത; പൂർണ ആരോഗ്യവാനെന്ന് താരം

    വീഡിയോ കണ്ട് പല ബിരിയാണ് പ്രേമികളും ഞെട്ടി. ‌കറാച്ചിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ആദ്യം ബിരിയാണിയിലേയ്ക്കാണ് ഫോക്കസ് ചെയ്യുന്നത്. പിന്നീട് ബിരിയാണി വിൽപ്പനക്കാരൻ ഒരു കപ്പ് നിറയെ കട്ടിയുള്ള ചോക്ലേറ്റ് ബിരിയാണിയുടെ മുകളിലേയ്ക്ക് ഒഴിക്കുന്നത് കാണാം. തുട‍ർന്ന് ചാനലിന്റെ അവതാരകൻ ബിരിയാണി കഴിക്കുന്നതാണ് കാണുന്നത്. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകൻ ചോക്ലേറ്റ് ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.

    എന്നാൽ ബിരിയാണിയെക്കുറിച്ചും അത് കഴിച്ചതിനുശേഷമുള്ള അവതാരകന്റെ പ്രതികരണത്തെക്കുറിച്ചും രസകരമായ നിരവധി കമന്റുകളാണ് കമന്റ് ബോക്സിൽ നിറഞ്ഞിരിക്കുന്നത്. ചിലർ അവതാരകൻ ബിരിയാണി കഴിക്കുന്ന വീഡിയോ കണ്ട് “ഓസ്കർ കൊടുക്കേണ്ട പ്രകടനം,”എന്നാണ് കുറിച്ചിരിക്കുന്നത്.

    വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ചോക്ലേറ്റ് മാഗി, ചോക്ലേറ്റ് മോമോസ്, രസഗുള ബിരിയാണി, ഗുലാബ് ജാമുൻ പാൻകേക്ക് തുടങ്ങി വിചിത്രമായ പല കോമ്പിനേഷനുകളും ഇതിന് മുമ്പ് വൈറലായിട്ടുണ്ട്. ഭക്ഷണപ്രേമികളെ വരെ 'വെറുപ്പിക്കുന്ന'ഇത്തരം കോമ്പിനേഷനുകൾ വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.



    നെറ്റിസൺസിനെ മനംമടുപ്പിച്ച 'ചിക്കൻ ബർഗർ ഐസ്ക്രീം' അടുത്തിടെ വൈറലായിരുന്നു. മക്ഡൊണാൾസിൻറെ ചിക്കൻ ബർഗർ ഐസ്ക്രീം ആയി 'പരിണാമം' സംഭവിക്കുന്ന ഒരു വീഡിയോ ആണ് ഇത്തരത്തിൽ വൈറലായത്. 'ഭീകരമായ' ഈ കോമ്പിനേഷൻ ആളുകളെ ഞെട്ടിച്ചിരുന്നു. ഈ ഭീകരകൃത്യം നടത്തിയ ആളെ കയ്യിൽ കിട്ടിയാൽ ചെകിട് അടിച്ചു പൊട്ടിക്കുമെന്നുവരെ ഒരു ഉപയോക്താവ് കമന്റ് ചെയ്തിരുന്നു.

    മക്ഡൊണാൾഡ്സിൻറെ ചിക്കൻ ബർഗറിൽ നിന്നാണ് വൈറൽ വീഡിയോയുടെ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പാക്കറ്റിൽ നിന്നും ചിക്കൻ ബർഗർ പുറത്തെടുത്ത് ചോപ്പ് ചെയ്ത് അത് പൾപ്പ് രൂപത്തിലാക്കുകയാണ്. അതിന് മുമ്പ് തന്നെ അതിലെ ചേരുവകൾ ഓരോന്നായി എടുത്തു കാണിക്കുന്നുമുണ്ട്. ചിക്കൻ പാറ്റി, മയോണൈസ്, കെച്ചപ്പ് തുടങ്ങി എല്ലാം ക്യാമറയ്ക്ക് മുന്നിൽ വ്യക്തമായി കാട്ടുന്നുണ്ട്. ഇതിനു ശേഷമാണ് ബർഗർ അതേപടി വച്ച് രണ്ട് മെറ്റൽ സ്ലൈസറുകൾ ഉപയോഗിച്ച് ചോപ്പ് ചെയ്യാൻ ആരംഭിച്ചത്. ഇത് നല്ല പൾപ്പ് രൂപത്തിലാകുമ്പോൾ പാലും ക്രീമും ചേർത്ത് വീണ്ടും മയത്തിൽ വരുന്നത് വരെ വീണ്ടും മിക്സ് ചെയ്യും. തുടർന്ന് മുറിച്ച് ചെറിയ റോളുകളാക്കി ഒരു കപ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
    First published:
    )}