നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രുചിഭേദത്തിനൊരുങ്ങി സമോസയും; ചോക്ലേറ്റ്, സ്‌ട്രോബറി സമോസകൾ ഒന്ന് പരീക്ഷിച്ചാലോ? 

  രുചിഭേദത്തിനൊരുങ്ങി സമോസയും; ചോക്ലേറ്റ്, സ്‌ട്രോബറി സമോസകൾ ഒന്ന് പരീക്ഷിച്ചാലോ? 

  വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിൽ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വീഡിയോ പങ്കിട്ടത്. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷൻ സമോസയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

  • Share this:
   ഭക്ഷണത്തോട് പ്രിയമുള്ളവരാണോ നിങ്ങൾ? ഭക്ഷണങ്ങളിൽ പരീക്ഷണങ്ങൾ നടത്താറുണ്ടോ? വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഐസ് ക്രീം സ്റ്റിക്കുകളിൽ നിർമ്മിച്ച ഇഡ്ഡലി മുതൽ വൈവിധ്യമായ പരീക്ഷണങ്ങൾ ഏറെയാണ്. എന്നാൽ ഇത്തരം ഫ്യൂഷൻ ഭക്ഷണ രീതികളോട് വിമുഖത രേഖപ്പെടുത്തുന്നവരും കുറവല്ല. ഐസ്ക്രീം സ്റ്റിക്കുകളിലെ ഇഡ്ഡലി വഴിമാറിയപ്പോൾ ഇപ്പോൾ ഭക്ഷണ പ്രേമികളുടെ നാവിൽ കപ്പലോടിക്കും വിധം പുതിയ രുചിഭേദവുമായി എത്തിയിരിക്കുകയാണ് ചോക്ലേറ്റ് സമോസ.

   സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ഫുഡ് ഫ്യൂഷൻ ഫാഷനിലെ പുതിയ പരീക്ഷണങ്ങൾ ആസ്വദിക്കാറുണ്ടെങ്കിൽ ഈ ചോക്ലേറ്റ് സമോസ നിങ്ങളുടെ ഹൃദയം കീഴടക്കും എന്നുറപ്പാണ്. ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമോസയുടെ വീഡിയോ ഭക്ഷണ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഈ ഫ്യൂഷൻ വിഭവത്തിനു വിമർശനങ്ങളും ഏറുകയാണ്. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിൽ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വീഡിയോ പങ്കിട്ടത്.

   ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ സമോസയ്ക്ക് നിരവധി ആരാധകരാണുള്ളത്. സമോസയ്ക്കുള്ളിലും ചോക്ലേറ്റ് നിറച്ചിട്ടുണ്ട്. ഫ്യൂഷൻ ഫുഡിന്റെ ഏറ്റവും പുതിയ അവതരണമാണ് ചോക്ലേറ്റ് സമോസ. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് രുചിയിലുമുള്ള സമോസ കാണിക്കുന്നുണ്ട്. ഒരു ബോക്സിൽ ചോക്ലേറ്റ് സമോസ കാണിക്കുമ്പോൾ മറ്റൊരു ബോക്സിൽ ഇളം പിങ്ക് നിറത്തിലുള്ള 'സ്ട്രോബെറി സമോസയാണ് ഉള്ളത്. സമൂസയ്ക്കുള്ളിൽ എന്താണുള്ളതെന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. സമോസ മുറിച്ച് അതിന്റെ ഉള്ളിലുള്ളത് എന്താണെന്നും വീഡിയോയിൽ കാണാം. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷൻ സമോസയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.


   ഇത്തരം ഫ്യൂഷൻ ഭക്ഷണങ്ങൾക്ക് ആരാധകർ ഉണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോ ഭക്ഷണ പ്രേമികളെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞ രോഷാകുലനായ ഒരു ട്വിറ്റർ ഉപയോക്താവ് ഇത്തരം ഫ്യൂഷൻ ഭക്ഷണങ്ങൾക്കെതിരെ ഒരു നിയമം വേണമെന്ന് പോലും ആവശ്യപ്പെട്ടു.

   "ഇത് കണ്ട് എന്റെ വിശപ്പ് മരിച്ചു." എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. ജനനം മുതൽ വിശ്വസിക്കുന്ന ഭക്ഷണ ശീലങ്ങൾക്കെല്ലാം എതിരാണ് ഈ ഭക്ഷണ പരീക്ഷണമെന്നാണ് മറ്റുചില അഭിപ്രായങ്ങൾ.

   Also read- ഐസ് ക്രീം സ്റ്റിക്കിൽ ഇഡ്ഡലി; പുത്തൻ പരീക്ഷണവുമായി ബെംഗളൂരുവിലെ റെസ്റ്റോറന്റ്, വീഡിയോ വൈറൽ

   'ചോക്കോ-സമോസ' കണ്ടതിൽ സന്തോഷമുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ഐസ്ക്രീം സ്റ്റിക്കുകളിലെ ഇഡ്ഡലിയും വിമർശനത്തിന് കാരണമായിരുന്നു. പരീക്ഷണം രസകരമാണെന്ന അഭിപ്രായത്തോടൊപ്പം തന്നെ ഇഡ്ഡലി പ്രേമികളുടെ വിമർശനത്തിനും ഇത് വഴിവെച്ചു . അവരുടെ പ്രിയപ്പെട്ട വിഭവത്തെ വെറുതെ വിടണമെന്ന് തുടങ്ങി പരമ്പരാഗത രുചിയെ നശിപ്പിക്കുന്നുവെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞിരുന്നു.
   Published by:Naveen
   First published:
   )}