നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഭാഗ്യം വരുന്ന വഴികൾ; ക്രിസ്‌മസ്‌ ട്രീ വഴികാട്ടി; 1.2 കോടി രൂപ ലോട്ടറിയടിച്ച്‌ യുവതി

    ഭാഗ്യം വരുന്ന വഴികൾ; ക്രിസ്‌മസ്‌ ട്രീ വഴികാട്ടി; 1.2 കോടി രൂപ ലോട്ടറിയടിച്ച്‌ യുവതി

    ഭാഗ്യം ആളുകളെ തേടിയെത്തുന്നത് പലരൂപത്തിലാണ്. ഫൈലിസിന് അത് ക്രിസ്മസ് ട്രീയുടെ രൂപത്തിലാണ് വന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      എല്ലാ വർഷവും ഡിസംബറിൽ ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഫൈലിസ് ഹൂസ്റ്റണിന്റെ പതിവാണ്. ഈ വർഷം എല്ലാവരേയും പോലെ വിർജീനിയ സ്വദേശി ഫൈലിസിനും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളായിരുന്നു.

      അതിനാൽ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ട്രീ ഒന്ന് പുതിക്കി പണിയാനായിരുന്നു ഫൈലിസിന്റെ തീരുമാനം.ഭാഗ്യം ആളുകളെ തേടിയെത്തുന്നത് പലരൂപത്തിലാണ്. ഫൈലിസിന് അത് ക്രിസ്മസ് ട്രീയുടെ രൂപത്തിലാണ് വന്നത്.

      You may also like:ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്

      ട്രീ തയ്യാറാക്കിയതിന് ശേഷം സ്വിച്ചിട്ടപ്പോൾ ബൾബുകൾ കത്തുന്നില്ല. പുതിയ ബൾബ് വാങ്ങിക്കാനായി ടൗണിലേക്ക് പുറപ്പെട്ട ഫൈലിസിനെ കാത്തിരുന്നത് വമ്പൻ ഭാഗ്യമായിരുന്നു. കാറെടുത്ത് അകലെയുള്ള കടയിലേക്ക് പുറപ്പെട്ട ഫൈലിസ് വഴി മധ്യേയുള്ള ലോട്ടറിക്കട കണ്ടപ്പോൾ ഇത്രയും ദൂരം യാത്ര ചെയ്‌ത സ്ഥിതിക്ക്‌ ലോട്ടറി കൂടിയെടുക്കാമെന്ന്‌ തീരുമാനിച്ചെന്ന്‌ ഫൈലിസ്‌ പറയുന്നു.

      You may also like:സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; കണ്ണൂരിൽ ക്ഷേത്രദർശനത്തിനെത്തിയ ആൾ മുങ്ങി മരിച്ചു

      ഇതില്‍ ഒരു ലോട്ടറിയാണ്‌ ഫൈലിസിനെ കോടീശ്വരിയാക്കിയത്‌. നറുക്കെടുപ്പില്‍ 1.2 കോടി രൂപയാണ്‌ സമ്മാനമായി ലഭിച്ചത്‌. ലോട്ടറിയടിച്ചെന്ന അറിയിപ്പ്‌ വിശ്വസിക്കാനായില്ലെന്നും അത്ഭുതകരമാണെന്നും യുവതി പറയുന്നു.

      പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും പുതിയ ഒരു ക്രിസ്‌മസ്‌ ട്രീ എന്തായാലും വീട്ടില്‍ സ്ഥാപിക്കാനാണ് ഫൈലിസിന്റെ തീരുമാനം.
      Published by:Naseeba TC
      First published: