നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 2000 രൂപ കൂലി!! യൂണിഫോം ഊരിവെച്ച് സി.ഐ കനാലിൽ ഇറങ്ങി മൃതദേഹമെടുത്തു; കൈയടിച്ച് സോഷ്യൽമീഡിയ

  2000 രൂപ കൂലി!! യൂണിഫോം ഊരിവെച്ച് സി.ഐ കനാലിൽ ഇറങ്ങി മൃതദേഹമെടുത്തു; കൈയടിച്ച് സോഷ്യൽമീഡിയ

  CI become star in Social Media | കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടിയെങ്കിലും അവർ 2000 രൂപ കൂലി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സി.ഐ യൂണിഫോം ഊരിവെച്ച് കനാലിൽ ഇറങ്ങിയത്

  pathanapuram ci anwar

  pathanapuram ci anwar

  • Share this:
   കൊല്ലം: കനാലിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാൻ ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ സർക്കിൾ ഇൻസ്പെക്ടർ രംഗത്തിറങ്ങി. കൊല്ലം പത്തനാപുരം കെ.ഐ.പി വലതുകര കനാലിന്‍റെ വാഴപ്പാറ നീർപ്പാലത്തിന് സമീപം അരിപ്പയിലാണ് ഇന്നലെ വൈകിട്ടോടെ അജ്ഞാത മൃതദേഹം എടുക്കാൻ യൂണിഫോം ഊരിവെച്ച് സി.ഐ എം. അൻവർ ഇറങ്ങിയത്.

   മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ നല്ല കുത്തൊഴുക്കുള്ളതിനാൽ നാട്ടുകാർ ആരും കനാലിൽ ഇറങ്ങാൻ തയ്യാറായില്ല. കൂടാതെ പത്തടിയിലധികം താഴ്ചയും ഉണ്ടായിരുന്നു. ഇതോടെ കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടിയെങ്കിലും അവർ 2000 രൂപ കൂലി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സി.ഐ യൂണിഫോം ഊരിവെച്ച് അടുത്തുനിന്നയാളുടെ കൈലിമുണ്ട് വാങ്ങിയുടുത്ത് കനാലിൽ ഇറങ്ങിയത്. സി.ഐ ഇറങ്ങുന്നത് കണ്ട് മറ്റൊരാൾ കൂടി സഹായിക്കാനായി ഒപ്പം ഇറങ്ങി. ഇരുവരും ചേർന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്‍റേ(79)തായിരുന്നു മൃതദേഹം. പിന്നീട് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

   സംഭവം കണ്ടുനിന്ന നാട്ടുകാരിൽ ഒരാൾ ഈ രംഗം മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സി.ഐ താരമായി മാറിയത്. ഇപ്പോൾ കേരള പൊലീസിന്‍റെ ഔദ്യോഗിക പേജിൽ ഈ വീഡിയോ വൈറലായി കഴിഞ്ഞു. 'ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾക്ക് കാഴ്ചക്കാരാകൻ കഴിയില്ല' എന്ന വാചകത്തോടെയാണ് ഈ വീഡിയോ കേരള പൊലീസ് ഷെയർ ചെയ്തത്. വീഡിയോയ്ക്ക് ഇതിനോടകം പതിനായിരത്തിലേറെ ആളുകളുടെ ലൈക്കും കമന്‍റും ലഭിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}