ഡല്‍ഹി മെട്രോ (
Delhi Metro) സ്റ്റേഷനില്‍ 25 അടിയോളം ഉയരത്തിലുള്ള വേലിയിൽ കുടുങ്ങിയ എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തുന്ന സിഐഎസ്എഫ് ജവാന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ് (Viral video).
ഡല്‍ഹിലെ നിര്‍മാന്‍ വിഹാര്‍ മെട്രോ സ്റ്റേഷനിലെ വേലിക്ക് മുകളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടി കുടുങ്ങിയത്. കുട്ടിയുടെ കരച്ചില് കേട്ട് എത്തിയ യാത്രക്കാര്‍ വിവരം സിഐഎസ്എഫിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എത്തിയ ഒരു ജവാന് വേലിക്ക് മുകളിലേക്ക് കയറി. കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി സുരക്ഷിതയായി ഇരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Viral Video | 12-ാ൦ നിലയിലെ ബാൽക്കണിയിൽ തൂങ്ങി നിന്ന് വ്യായാമം; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
വ്യത്യസ്തമായി ചെയ്യുന്ന എന്തും സോഷ്യൽ മീഡിയയിലൂടെ (social media) ലോകമറിയും. എന്നാൽ ഇത്തരം വീഡിയോകൾ ആളുകൾ ചിലപ്പോൾ ഏറ്റെടുക്കുകയും മറ്റ് ചിലപ്പോൾ വിമർശനങ്ങൾ കൊണ്ട് മൂടുകയും ചെയ്യും. ഇത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഫരീദാബാദിലെ (Faridabad) ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയുടെ ബാൽക്കണിയിൽ തൂങ്ങി നിന്നുകൊണ്ട് ഒരാൾ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുന്നത്. ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് സ്ട്രെച്ചു (stretches) ചെയ്യുന്ന ഒരാളുടെ വീഡിയോ ആണിത്.
വൈറൽ വിഡോസ് ( Viral Vdoz) എന്ന ട്വിറ്റർ (twitter) പേജിലാണ് ഈ വീഡിയോ (video) പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ ഒരു സ്ത്രീ "വ്യായാമം കർ രഹാ ഹൈ" (അദ്ദേഹം വ്യായാമം ചെയ്യുകയാണ്) എന്ന് പറയുന്ന ശബ്ദം കേൾക്കാം. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ സ്ട്രെച്ചുകൾ പൂർത്തിയാക്കിയ ശേഷം അയാൾ തിരികെ ബാൽക്കണിയിലേക്ക് കയറുകയും വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയാൾ സുരക്ഷിതനായി ബാൽക്കണിയിൽ നിൽക്കുന്നതും കാണാം.
" 12-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് ഒരാൾ ഡെയർഡെവിൾ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ " എന്നാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റു ചെയ്തപ്പോൾ വൈറൽ വിഡോസ് വീഡിയോയ്ക്ക് അടികുറിപ്പായി കുറിച്ചത്.
Also read-
Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ
ഒരു മിനിറ്റും നാല് സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 1,500-ലധികം പേർ കണ്ടു. ഇപ്പോഴും നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്ര ഭീകരമായി വ്യായാമം ചെയ്യുന്ന വീഡിയോ കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്. " ചിലപ്പോൾ അദ്ദേഹം അമേരിക്കൻ ടാലന്റ് ഷോയ്ക്കായി പരിശീലിക്കുകയായിരിക്കും. താമസിയാതെ അദ്ദേഹത്തെ നമുക്ക് ടിവിയിൽ കാണാം" എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.