• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകന്റെ രജിസ്ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താതെ വിനീത്

news18
Updated: April 2, 2018, 9:28 PM IST
മകന്റെ രജിസ്ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താതെ വിനീത്
news18
Updated: April 2, 2018, 9:28 PM IST
കണ്ണൂര്‍: കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും നിലപാടുകള്‍ കൊണ്ട് വ്യത്യസ്തനാകുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. മകന്റെ ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയിലെ മതം രേഖപ്പെടുത്താനുള്ള കോളത്തില്‍ 'നില്‍' എന്നെഴുതിയാണ് വിനീത് നിലപാട് വ്യക്തമാക്കിയത്. അപേക്ഷ നല്‍കുന്ന സമയത്ത് വീനീതിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന സുഹൃത്ത് മനു തോമസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ആവശ്യമെന്ന് തോന്നിയാല്‍ അവന്‍ മതം തിരഞ്ഞെടുക്കട്ടെ എന്ന് വിനീത് പറഞ്ഞതായും സുഹൃത്ത് പോസ്റ്റില്‍ പറയുന്നു. ആശുപത്രി ജീവനക്കാരി ഇതിന്റെ സാങ്കേതികപ്രശ്നങ്ങള്‍ പറഞ്ഞ് പിന്‍തിരിപ്പക്കാന്‍ ശ്രമിച്ചുവെന്നും മനു തോമസ് പറയുന്നു.

നേരത്തെ, കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ അറിയിച്ച് വിനീത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.

ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടിയുടെ ജനനം. ഐഎസ്എല്‍ നടപ്പു സീസണില്‍ ചെന്നൈ എഫ്‌സിക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാല്‍, കളി കഴിഞ്ഞ ശേഷമാണ് വിനീതിനോട് ടീമംഗങ്ങള്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

പിന്നാലെ ഒരു ജോഡി കുഞ്ഞു ഷൂസിന്റെ ലെയ്‌സ് കൊണ്ട് ബോയ് എന്നെഴുതിയ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അച്ഛനായ വിശേഷം വിനീത് ആരാധകരോട് പങ്കുവെച്ചിരുന്നു. 'മൈ ലിറ്റില്‍ ഗെയിം ചെയ്ഞ്ചര്‍ ഹാസ് അറൈവ്ഡ്' എന്ന ട്വീറ്റോടെയായിരുന്നു ഇത്.
Loading...
First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍