• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കാമുകനൊപ്പം വീട് വിട്ട് കാമുകി; തർക്കത്തിനൊടുവിൽ വിവാഹം


Updated: November 25, 2018, 4:53 PM IST
കാമുകനൊപ്പം വീട് വിട്ട് കാമുകി; തർക്കത്തിനൊടുവിൽ വിവാഹം

Updated: November 25, 2018, 4:53 PM IST
കോട്ടയം: സംഘര്‍ഷവും സസ്‌പെന്‍സുമൊക്കെയായി സംഭവബഹുലമായിരുന്നു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമിതാക്കളുടെ വിവാഹം. അയ്മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് സംഘര്‍ഷഭരിതമായി പര്യവസാനിച്ചത്.

ഫേസ്ബുക്കിലൂടെയാണ് കമിതാക്കള്‍ രണ്ടു വര്‍ഷം മുന്‍പ് പരിചയപ്പെട്ടത്. ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ യുവാവ് കാമുകിയെ കാണാന്‍ കൊട്ടരക്കരയിലെത്തി. ഇവിടെനിന്നും കാമുകിയെയും കൂട്ടിയാണ് അയ്മനത്തെ വീട്ടിലേക്ക് യുവാവ് മടങ്ങിയത്. എന്നാല്‍ വീടുവിട്ടെത്തിയ കാമുകിയെ സ്വീകരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കമായി. ഇതോടെ പൊലീസും സ്ഥലത്തെത്തി.

സ്റ്റേഷനില്‍ എത്തിച്ച കമിതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. ചര്‍ച്ചയ്‌ക്കൊടുവില്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളി. തുടര്‍ന്ന് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ വീണ്ടും തര്‍ക്കമായി, വിവാഹത്തിനു ശേഷം വരനൊപ്പം പെണ്‍വീട്ടിലേക്കു പോകണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വീണ്ടും തര്‍ക്കമുണ്ടായത്.

വിടാനാകില്ലെന്ന നിലപാടിലായിരുന്നു വരന്റെ വീട്ടുകാര്‍. ഇതോടെ രണ്ടു പേരുടെയും ബന്ധുക്കള്‍ തമ്മിലുണ്ടായ ഭിന്നത കയ്യാങ്കളിയുടെ വക്കിലെത്തി. തര്‍ക്കം നടക്കുന്നതിനിടെ ക്ഷേത്രനട അടച്ചു. ഇതോടെ വിവാഹവും മുടങ്ങി. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വധൂ-വരന്‍മാരെ സ്റ്റേഷനിലെത്തിച്ചു.
Loading...

ഇതിനിടെ മകളെ കാണാനില്ലെന്നു കാട്ടി യുവതിയുടെ അച്ഛന്‍ പൊലീസിനെ സമീപിച്ചു.  കേസ് കോടതിയിലുമെത്തി. കോടതി ഇരുവരെയും ഒരുമിച്ചു പോകാന്‍ അനുവദിച്ചു. ഇരുവരും യുവതിയുടെ കൊട്ടാരക്കരയിലെ വീട്ടിലേക്ക് പോകുകയും ചെയ്തു.

First published: November 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...