"കൂട്ടുകാരെല്ലാം ലോക്ക്ഡൗണിൽ ഗെയിം കളിക്കുകയാണ്. എനിക്കൊരു PS4 വാങ്ങാൻ സഹായിക്കുമോ?" നടൻ സോനു സൂദിന് ട്വിറ്ററിൽ വന്ന സന്ദേശമാണിത്.
ലോക്ക്ഡൗണിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ നടനാണ് സോനു സൂദ്. ഓരോ ദിവസവും നിരവധി സഹായ അഭ്യർത്ഥനകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പേരെ നാട്ടിലെത്താനും ജോലി നൽകാനും നടന് സാധിച്ചിട്ടുണ്ട്.
TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
[NEWS]'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
[PHOTO]
അതിനിടയിലാണ് വ്യത്യസ്തമായ ഒരു സഹായ അഭ്യർത്ഥന സോനു സൂദിന് ലഭിച്ചത്. നിലേഷ് നിമ്പൂർ എന്ന ഐഡിയിൽ നിന്നാണ് സന്ദേശം വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സന്ദേശം അയച്ചതെന്നാണ് സൂചന.
@SonuSood Please Sir Can you give a PS4. All the children around me are enjoying the lockdown by playing games .Sonu sir can you help me Please Sir😟😟😧
— Nilesh Nimbore (@NileshNimbore) August 6, 2020
വിദ്യാർത്ഥിക്ക് സോനു സൂദ് നൽകിയ മറുപടിയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. PS4 ഇല്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. പുസ്തകങ്ങൾ വായിക്കൂ, അതിന് വേണ്ടിയുള്ള കാര്യങ്ങൾ താൻ ചെയ്തുതരാം എന്നാണ് സോനു വിദ്യാർത്ഥിക്ക് നൽകിയ മറുപടി.
If you don’t have a PS4 then you are blessed. Get some books and read. I can do that for you 📚 https://t.co/K5Z43M6k1Y
— sonu sood (@SonuSood) August 6, 2020
സോനുവിന്റെ മറുപടി നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. ഒരു വിദ്യാർത്ഥിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് നെറ്റിസൺസ് പറയുന്നത്.
Ha ha ha... Super Sahi jawab
— Karanvir Bohra (@KVBohra) August 6, 2020
ഇതിനകം 15,000 ലൈക്കുകളും 1,600 ൽ അധികം റീട്വീറ്റുകളുമാണ് സോനുവിന്റെ മറുപടിക്ക് ലഭിച്ചത്.
ഇന്റർനെറ്റിന് അടിമകളായ പുതിയ തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല ഉപദേശമാണ് താരം നൽകിയിരിക്കുന്നതെന്നാണ് ട്വിറ്ററിൽ വന്ന ഒരു മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.