• HOME
  • »
  • NEWS
  • »
  • buzz
  • »
  • Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലൻ നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറി പോവുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഹൈദരാബാദ്: കുട്ടികൾക്കെതിരെ അധ്യാപകർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളിലെങ്കിലും കേസിലും നിയമപ്രശ്നത്തിലും അവസാനിക്കുന്നതും അപൂർവമൊന്നുമല്ല. അധ്യാപകരുടെ ശിക്ഷാ നടപടി പരിധി വിട്ടുവെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതിയുമായി എത്താറുമുണ്ട്. എന്നാൽ, തെലങ്കാനയിൽ ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലൻ നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറി പോവുകയായിരുന്നു.

    അനിൽ നായിക്ക് എന്നു പേരുള്ള രണ്ടാം ക്ലാസുകാരനാണ് മഹബൂബാബാദിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ടീച്ചറെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ബാലൻ, ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോടു വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ തല്ലിയെന്നു കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ എന്തിനാണ് ടീച്ചര്‍ അടിച്ചതെന്നു ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്‍കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്നു ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

    Also Read- ലൈംഗിക പീഡന പരാതി; മഞ്ജു വാര്യർ, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ അറസ്റ്റിൽ

    മഹബൂബാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് സ്റ്റേഷനിലെത്തിയ രണ്ടാം ക്ലാസുകാരൻ എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പരാതി പോലീസ് വിശദമായി കേള്‍ക്കുകയും ചെയ്തു. അനിലിന്റെ പരാതികേട്ട പൊലീസുകാര്‍ തുടര്‍ന്ന് കുട്ടിയുമായി സ്കൂളിലേയ്ക്ക് തിരിക്കുകയായിരുന്നു. എന്നാൽ സംഭവം ഒത്തുതീര്‍പ്പാക്കാൻ കുട്ടി ഒരുക്കമായിരുന്നില്ല. ഇതിനു ശേഷം നടത്തിയ ഒരു കൗൺസിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

    English Summary: A Class 2 student, Anil Naik from Telangana, knocked on the police station doors in Mahabubabad, complaining about the 'punishment’ by his teacher. He requested the police to arrest his teacher. After reaching the station, a lady police inspector, Ramadevi, asked the child why he had come to the police station. The child replied that his teacher had beaten him. When the inspector asked why, the boy replied it was because he wasn’t studying properly.
    Published by:Rajesh V
    First published: