• HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘വ്യക്തമായ കയ്യക്ഷരം രോഗികൾക്ക് ആശ്വാസമാണ്’; സോഷ്യൽ മീഡിയയിലെ വൈറൽ കുറിപ്പടി എഴുതിയ ഡോക്ടർ പറയുന്നു

‘വ്യക്തമായ കയ്യക്ഷരം രോഗികൾക്ക് ആശ്വാസമാണ്’; സോഷ്യൽ മീഡിയയിലെ വൈറൽ കുറിപ്പടി എഴുതിയ ഡോക്ടർ പറയുന്നു

രോഗികൾക്ക് വ്യക്തമായി മരുന്നുകൾ കുറിച്ച് നൽകുന്നത് അവർക്ക് ഏറെ ആശ്വാസകരമാണ്. മരുന്ന് മാറിപ്പോകാതിരിക്കുവാനും കൃത്യമായി കഴിക്കേണ്ട വിധം മനസിലാക്കുവാനും ഇത് ഉപകരിക്കുന്നതാണ്.

  • Last Updated :
  • Share this:
    അമൽ സുരേന്ദ്രൻ

    ഡോക്ടർമാരുടെ എഴുത്ത് വായിച്ച് ഇതെന്തെന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് പലപ്പോഴും പരാതിയാണ് ഉണ്ടാകാറ്. യാതൊരു കാരണവശാലും അവർ എഴുതുന്നതെന്തെന്ന് വായിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ഈ കാരണംകൊണ്ടുതന്നെ വ്യത്യസ്തനായിരിക്കുകയാണ് ഒരു ഡോക്ടർ. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിൽ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായത്. വടിവൊത്ത ആക്ഷരത്തിൽ വൃത്തിയായി മരുന്നുകൾ കുറിച്ചിരിക്കുന്നു. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധൻ ഡോ നിതിൻ നാരായണന്‍റെ കുറിപ്പടിയായിരുന്നു ഇത്.




    രോഗികൾക്ക് വ്യക്തമായി മരുന്നുകൾ കുറിച്ച് നൽകുന്നത് അവർക്ക് ഏറെ ആശ്വാസകരമാണ്. മരുന്ന് മാറിപ്പോകാതിരിക്കുവാനും കൃത്യമായി കഴിക്കേണ്ട വിധം മനസിലാക്കുവാനും ഇത് ഉപകരിക്കുന്നതാണ്. മാത്രവുമല്ല, മെഡിക്കൽ ഷോപ്പുകളിൽ നിൽക്കുന്നവർക്ക് ശരിയായ മരുന്ന് തന്നെ എടുത്തു നൽകുവാനും കഴിയും. ഡോ. നിതിൻ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

    also read : ചീറ്റയ്ക്ക് ചങ്ങാതി ആമ; അപൂർവ സൗഹൃദത്തിന്റെ വൈറൽ വീഡിയോ

    'ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. അതു കണ്ടാണ് നന്നായി എഴുതാൻ പഠിച്ചതെന്നു ഡോ. നിതിൻ പറഞ്ഞു. പഠനകാലത്ത് തൃശൂർ മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. കരുണദാസിന്റെ സ്വാധീനവും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർ പറയുന്നു. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്നകടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാൻ സാധിക്കും. ഡോക്ടർമാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണെന്നും ഡോ. നിതിൻ പറയുന്നു. ഡോക്ടറുടെ കുറിപ്പടി വൈറലായതോടെ നിരവധിയായ ഫോൺ കോളുകളാണ് ഡോക്ടർക്ക് ലഭിക്കുന്നത്.
    Published by:Amal Surendran
    First published: