• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bee | കാലാവസ്ഥാ വ്യതിയാനം; പർവതപ്രദേശങ്ങളിൽ ചെറിയ തേനീച്ചകൾ ധാരാളമായി ഉണ്ടാകുമെന്ന് പഠനം

Bee | കാലാവസ്ഥാ വ്യതിയാനം; പർവതപ്രദേശങ്ങളിൽ ചെറിയ തേനീച്ചകൾ ധാരാളമായി ഉണ്ടാകുമെന്ന് പഠനം

ഈ പ്രദേശങ്ങളിലെ വസന്തകാലത്തെ നേരിയ താപനിലയും മഞ്ഞുരുകുന്നതും ചെറിയ തേനീച്ചകൾ ധാരാളമായി വളരാൻ കാരണമാകുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തി

  • Share this:
    പർവതപ്രദേശങ്ങളിൽ വസിക്കുന്ന തേനീച്ചകൾ കാലാവസ്ഥാ വ്യതിയാനത്തിന് വളരെയധികം ഇരകളാകാറുണ്ട്. ഈ പ്രദേശങ്ങളിലെ വസന്തകാലത്തെ നേരിയ താപനിലയും മഞ്ഞുരുകുന്നതും (snowmelt) ചെറിയ തേനീച്ചകൾ (smaller bees) ധാരാളമായി വളരാൻ കാരണമാകുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളുടെ വളർച്ചയിൽ സ്വാധീനം ചെലുത്താറുണ്ട്. ആന്തരിക ഊഷ്മാവ് നിയന്ത്രിക്കുന്നതിന് പല ജീവിവർഗങ്ങളും അവയുടെ രൂപഘടനയുമായി പൊരുത്തപ്പെടുത്താൻ നിർബന്ധിതരാകാറുണ്ട്. ഉദാഹരണത്തിന്, ചില പക്ഷികളും മൃഗങ്ങളും അവയുടെ വാൽ, കൊക്ക്, കാലുകൾ പോലുള്ള ശരീരഭാഗങ്ങളുടെ രൂപം മാറ്റുന്നു. ഓസ്ട്രേലിയൻ തത്തകളും വവ്വാലുകളും ഇതിന് ഉദാഹരണങ്ങളാണ്.

    ഇത്തവണ തേനീച്ചകളെ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ പഠനമാണ് സമാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. പർവ്വത പ്രദേശങ്ങളിലെ നേരിയ താപനിലയിലും മഞ്ഞുരുകുന്ന കാലാവസ്ഥയിലും വസിക്കുന്ന തേനീച്ചകൾ ആഗോളതാപനത്തിന് (global warming) ഇരയാകുന്നുവെന്നാണ് പ്രൊസീഡിംഗ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നത്.

    യുഎസിലെ റോക്കി പർവതനിരകളുടെ ഒരു ഉപ-ആൽപൈൻ പ്രദേശത്തെ 154 ഇനങ്ങളിൽപ്പെട്ട തേനീച്ചകളിലാണ് ഗവേഷകർ നിരീക്ഷണം നടത്തിയത്. തുടർച്ചയായി എട്ട് വർഷത്തോളം അവർ തേനീച്ചകളിൽ ഗവേഷണം നടത്തി. ഈ തേനീച്ചകൾ അവയുടെ ആവാസ വ്യവസ്ഥയിൽ മാറുന്ന കാലാവസ്ഥയുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

    'ചൂട് കൂടുന്നതിനനുസരിച്ച് മരത്തിൽ കൂട് നിർമ്മിക്കുന്ന തേനീച്ചകളുടെയും വലിയ തേനീച്ചകളുടെയും എണ്ണം താരതമ്യേന കുറയുന്നതായി ഞങ്ങൾ കണ്ടെത്തി. അതേസമയം മണ്ണിൽ കൂടുകൂട്ടുന്ന ചെറിയ തേനീച്ചകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. കൂടാതെ, മഴ കുറഞ്ഞതോടെ ചെറിയ തേനീച്ചകളുടെ എണ്ണം കൂടിയെന്നും'' പഠനം പറയുന്നു.

    മഞ്ഞുരുകുന്നത് കുറയുമ്പോൾ പ്രീപ്യൂപ്പകളുടെ എണ്ണം കുറയ്ക്കുമെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ തണുപ്പുകാലമായപ്പോൾ വലിയ തേനീച്ചകളുടെ എണ്ണം താരതമ്യേന വർധിച്ചു. തണുപ്പ് അമിതമായി കൂടുന്നത് പ്രാണികളുടെ ശരീര വലുപ്പത്തെയും ശരീരത്തിലെ ലിപിഡിന്റെ അളവിനെയും ബാധിച്ചേക്കാമെന്നും പഠനം നിർദേശിക്കുന്നു.

    'കാലാവസ്ഥാ വ്യതിയാനം (climate change) ചില സ്വഭാവസവിശേഷതകളുള്ള തേനീച്ചകൾ സമൃദ്ധമായി വർദ്ധിക്കുന്നതിനും മറ്റുള്ളവ കുറയുന്നതിനും കാരണമാകുന്നു. ഇത് പുതിയ സസ്യപരാഗണ പ്രതിപ്രവർത്തനങ്ങൾക്കും സസ്യങ്ങളുടെ പുനരുൽപാദനത്തിലെ മാറ്റത്തിനും കാരണമാകും'', എന്നാണ് പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത്.

    പഠനമനുസരിച്ച്, കാലാവസ്ഥാ വ്യതിയാനം വലിയ തേനീച്ചകൾക്കും ഭീഷണിയുണ്ടാകാം. ഇത്തരത്തിലുള്ള തേനീച്ചകൾക്ക് ചൂട് സഹിക്കാനുള്ള ശേഷി കുറവാണ്. ഇത് പരാഗണം നടത്തുന്ന തേനീച്ചകളുടെ എണ്ണം കുറയ്ക്കും. ഗവേഷകർ പറയുന്നതനുസരിച്ച്, ഇത് അവയുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

    പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരമുള്ള തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്, അത് പോലെ തന്നെ തേനീച്ചകളെ പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്. സസ്യങ്ങളുടെ പരാഗണം നടത്തുന്നതിന് തേനീച്ചകളുടെ പങ്ക് വളരെ വലുതാണ്.
    Published by:Naveen
    First published: