HOME /NEWS /Buzz / ഇറ്റലിയിൽ ഹിമഗിരിശിഖരങ്ങൾ തുണി കൊണ്ട് മൂടും; വേനലിൽ മഞ്ഞ് ഉരുകാതിരിക്കാനുള്ള മുൻകരുതൽ

ഇറ്റലിയിൽ ഹിമഗിരിശിഖരങ്ങൾ തുണി കൊണ്ട് മൂടും; വേനലിൽ മഞ്ഞ് ഉരുകാതിരിക്കാനുള്ള മുൻകരുതൽ

ഈ തുണി സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുകയും അടിയിലുള്ള മഞ്ഞുപാളികളെ ഉരുകാതെ സംരക്ഷിക്കുകയും ചെയ്യും. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വേനൽക്കാലത്ത് ഈ ഹിമാനിയുടെ 70 ശതമാനം ഭാഗവും സംരക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഈ തുണി സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുകയും അടിയിലുള്ള മഞ്ഞുപാളികളെ ഉരുകാതെ സംരക്ഷിക്കുകയും ചെയ്യും. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വേനൽക്കാലത്ത് ഈ ഹിമാനിയുടെ 70 ശതമാനം ഭാഗവും സംരക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഈ തുണി സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുകയും അടിയിലുള്ള മഞ്ഞുപാളികളെ ഉരുകാതെ സംരക്ഷിക്കുകയും ചെയ്യും. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വേനൽക്കാലത്ത് ഈ ഹിമാനിയുടെ 70 ശതമാനം ഭാഗവും സംരക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക ...
 • Share this:

  ഉത്തര ഇറ്റലിയിലെ പ്രെസെന പര്‍വ്വതശിഖരങ്ങളെ കൂടുതൽ ഉരുകുന്നതിൽ നിന്ന് സംരക്ഷിച്ചു നിർത്താനായി നീളമുള്ള തുണി കൊണ്ട് അതിനെ മൂടുകയാണ് കാലാവസ്ഥാ വിദഗ്ദ്ധർ. ഈ തുണി സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുകയും അടിയിലുള്ള മഞ്ഞുപാളികളെ ഉരുകാതെ സംരക്ഷിക്കുകയും ചെയ്യും. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വേനൽക്കാലത്ത് ഈ ഹിമാനിയുടെ 70 ശതമാനം ഭാഗവും സംരക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. അമിതമായി ചൂടാകുന്നത് തടയാനായി കാറിന്റെ ജനലിൽ സ്ഥാപിക്കാറുള്ള സിൽവർ ഗാർഡിന്റേതിന് സമാനമായ രീതിയിലാണ് ഈ സംവിധാനവും പ്രവർത്തിക്കുന്നത്.

  പര്‍വ്വതശിഖരങ്ങളുടെ 1,20,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഭാഗങ്ങൾ മൂടാനായി അഞ്ച് മീറ്റർ വീതിയും 70 മീറ്റർ നീളവുമുള്ള തുണികളാണ് ഈ സംഘം ഉപയോഗിക്കുന്നത്. ഈ ദൗത്യം പൂർത്തിയാക്കാൻ ഏതാണ്ട് ഒരു മാസം സമയമെടുക്കും. 2008-നു ശേഷം എല്ലാ വർഷവും ഈ പ്രവർത്തനം ചെയ്തു വരുന്നുണ്ട്. "നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ആഗോള താപനത്തിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രത്യാഘാതമാണ് ഹിമാനികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ", ട്രെന്റോ ശാസ്ത്ര മ്യൂസിയത്തിലെ ഗ്ലേഷ്യോളജിസ്റ്റ് ആയ ക്രിസ്ത്യൻ കാസറൊട്ടോ പറയുന്നു. കഴിഞ്ഞ 15 മുതൽ 20 വർഷക്കാലമായി ഹിമാനികളുടെ വലിപ്പം തുടർച്ചയായി കുറഞ്ഞു വരികയാണ്. "അതിനാൽ, നമ്മൾ സഞ്ചരിക്കുന്ന ദിശ ഏതാണെന്ന് കൃത്യമായി മനസിലാക്കാനും വേണ്ട തിരുത്തലുകൾ വരുത്താനും ഹിമാനികളുടെ പഠനം അത്യന്താപേക്ഷിതമാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

  Also read- ‘നാട്ടുകാർ എന്തും പറയട്ടെ’: ഭിന്നലിംഗക്കാരിയായ പേരക്കുട്ടിയെ ഒപ്പം ചേർത്ത് 87 കാരി മുത്തശ്ശി

  നമ്മുടെ നഗരത്തിൽ (കണ്ണൂർ)

  ആഗോളതാപനത്തിന്റെ ഫലമായി അന്റാർട്ടിക്കയിൽ ഹിമാനികൾ ഉരുകുന്നതിനെക്കുറിച്ചും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പരിസ്ഥിതിവാദികൾ ലോകത്തിന് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അന്റാർട്ടിക്കയിൽ ഏറ്റവും വലിപ്പമുള്ളതും വേഗത്തിൽ ഉരുകുന്നതുമായ രണ്ടു ഹിമാനികൾ ത്വയിറ്റ് ഹിമാനിയും പൈൻ ഐലൻഡ് ഹിമാനിയുമാണ്. ഡൂംസ്‌ഡേ ഗ്ലേഷ്യർ എന്നും അറിയപ്പെടുന്ന ത്വയിറ്റ് ഹിമാനിയെക്കുറിച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വേഗതയിലാണ് അത് ഉരുകുന്നതെന്ന് ഒരു സ്വീഡിഷ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

  സമുദ്രനിരപ്പിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ നാല് ശതമാനവും ത്വയിറ്റ് ഹിമാനി ഉരുകുന്നത് മൂലമാണ് ഉണ്ടാകുന്നതെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അര നൂറ്റാണ്ട് കൊണ്ട് ഈ ഹിമാനി പൂർണമായും അലിഞ്ഞ് ഇല്ലാതാകുമെന്നും കണക്കാക്കപ്പെടുന്നു. ത്വയിറ്റ് ഹിമാനി, പൈൻ ഐലൻഡ് ഹിമാനി എന്നിവയുടെ ഹിമപാളികൾ അതിവേഗത്തിലാണ് ഉരുകുന്നതെന്നും ഈ പ്രതിഭാസം തുടർന്നാൽ അതിന്റെ ഐസ് ഷെൽഫുകൾ വിഘടിക്കപ്പെടുമെന്നും 2020-ൽ സംഘടിപ്പിക്കപ്പെട്ട ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.

  Also read- തെരുവ് നായയുടെ സല്യൂട്ട്; പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്

  ഹിമാലയൻ, കാരക്കോറം മലനിരകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളിലും ഹിമാനികൾ വേഗത്തിൽ ഉരുകുന്നതായും മഞ്ഞുവീഴ്ചയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ മലനിരകളിൽ നിന്ന് താഴേക്കൊഴുകുന്ന നദികളിലൂടെയുള്ള ജലവിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ മലനിരകളുടെ താഴ്വാരങ്ങളിലെ രാജ്യങ്ങൾ ജലലഭ്യതയ്ക്ക് പ്രധാനമായും ഈ നദികളെയാണ് ആശ്രയിക്കുന്നത്.

  First published:

  Tags: Climate change, Global warming, Italy