നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാപ്പി ഉണ്ടാക്കുമ്പോള്‍ ജനാലയ്ക്കരികില്‍ സിംഹഗര്‍ജ്ജനം; 46കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  കാപ്പി ഉണ്ടാക്കുമ്പോള്‍ ജനാലയ്ക്കരികില്‍ സിംഹഗര്‍ജ്ജനം; 46കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  ദക്ഷിണ ആഫ്രിക്കയിലെ ഭെജാനെ പ്രകൃതി പരിശീലന ക്യാമ്പിലായിരുന്നു സംഭവം.

  • Share this:
   ഒരു സിംഹത്തിന്റെ തൊട്ടടുത്ത് പെട്ടിട്ടും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്വദേശിയായ 46കാരൻ. ഫോറസ്റ്റ് ഗൈഡായ ഡിലന്‍ പനോസാണ് ജീവന്‍ തിരികെ കിട്ടിയ ആ ഭാഗ്യശാലി. പനോസിന്റെ അരികില്‍ സിംഹം എത്തുന്നതിന്റെയും ഗര്‍ജ്ജിക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദക്ഷിണ ആഫ്രിക്കയിലെ ഭെജാനെ പ്രകൃതി പരിശീലന ക്യാമ്പിലായിരുന്നു സംഭവം.

   ഓപ്പണ്‍ എയര്‍ കിച്ചണില്‍, ഡിലന്‍ രാവിലെ കാപ്പി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഒരു സിംഹം നടന്നു വരുന്നത് അടുക്കള ജനാലയിലൂടെ കാണുന്നത്. അടുക്കളയുടെ അരികിലേക്ക് അടിവച്ച് നീങ്ങി തന്റെ ഇരയെ പിടിക്കാന്‍ ശ്രമിക്കുന്ന സിംഹത്തെ വൈറൽ വീഡിയോയിൽ കാണാം. അടുക്കള ജനാലയിലൂടെ ഡിലനെ കാണുമ്പോഴെല്ലാം സിംഹം ഗര്‍ജ്ജിക്കുന്നുണ്ട്.

   'ആ ദിവസം ഭെജാനെ നേച്ചര്‍ പരിശീലന ക്യാമ്പിലെത്തിയ എട്ട് സിംഹങ്ങളില്‍ ഒന്നാണ് ജനാലയ്ക്ക് പുറത്തു വരെ വന്ന ആ സിംഹം. ഈ സിംഹങ്ങള്‍ അതിരാവിലെ തന്നെ ഗര്‍ജ്ജിച്ച് ബഹളമുണ്ടാക്കിയിരുന്നു. പക്ഷേ ക്യാമ്പിലെ എല്ലാവരും അവരവരുടെ കൂടാരത്തിനുള്ളിലായിരുന്നു.' എന്ന് പ്രദേശത്തെ പ്രക‍ൃതി പരിശീലന കമ്പനിയുടെ സഹ ഉടമയായ ക്രിസ്റ്റ പനോസ് പറയുന്നു.

   'ഡിലന് അരികില്‍ എത്തിയ ആണ്‍ സിംഹം ഇണചേരലിനായി ഒരു പെണ്‍ സിംഹത്തെ പിന്തുട‍ർന്ന് എത്തിയതാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. പെണ്‍ സിംഹത്തിന് ഇണചേരലിന് താല്‍പ്പര്യമില്ലെന്നും പിന്തുടരുന്നതില്‍ നിന്ന് ആണ്‍സിംഹത്തെ പിന്തിരിപ്പിക്കാനായി, പെണ്‍ സിംഹം കെട്ടിടങ്ങളുടെ ഇടയിലേക്ക് പോയി എന്നും.' ക്രിസ്റ്റ വ്യക്തമാക്കി.

   സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസ് (SWNS) റിപ്പോര്‍ട്ട് അനുസരിച്ച്, അടുക്കള ജനാലയുടെ ഒരു കമ്പിവല മാത്രമാണ് ഡിലനെയും ആ ആണ്‍ സിംഹത്തെയും വേര്‍തിരിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ വീഡിയോയുടെ അടിക്കുറിപ്പ് കാണിക്കുന്നത് പെണ്‍ സിംഹവുമായി ഇണചേരാനുള്ള ആണ്‍ സിംഹത്തിന്റെ പിന്തുടരലില്‍ ഡിലര്‍ ഇടപെടാതിരുന്നാൽ യാതൊരു അപകടവും സംഭവിക്കില്ല എന്നാണ്. കോഫി ഉണ്ടാക്കിക്കൊണ്ട് ഡിലന്‍ തന്റെ പ്രഭാത ദിനചര്യകള്‍ നോക്കുന്നതാണ് നല്ലതെന്നും കുറിപ്പില്‍ പറയുന്നു.

   സംഭവത്തെക്കുറിച്ച് സംസാരിച്ച ക്രിസ്റ്റ തുടര്‍ന്നു പറഞ്ഞത് ഇങ്ങനെയാണ്, 'ഭെജനെ പ്രക‍ൃതി പരിശീലനത്തിന്റെ പ്രത്യേകത കാരണം, മിക്ക മൃഗങ്ങളും പലപ്പോഴും ക്യാമ്പിലുടനീളം എത്തുന്നത് സാധാരണമാണ്. പലപ്പോഴും പഠിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ഒരുക്കിയിരിക്കുന്ന പുറത്തുള്ള സ്ഥലങ്ങളിൽ വിദ്യാര്‍ഥികള്‍ എത്തുന്നതിന് മുമ്പ് പരിശീലനം ലഭിച്ച ഗൈഡുകള്‍ മൃഗങ്ങളെ മാറ്റി സുരക്ഷിതമാക്കാറുണ്ട്.

   ഓഗസ്റ്റ് പകുതിയോടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍ വൈറലായതോടെയാണ് വീഡിയോകള്‍ ഫേസ്ബുക്കിലും യൂട്യൂബിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

   പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കുന്ന ഒരു ഇടമാണ് ഭെജനെ നേച്ചര്‍ ട്രെയിനിംഗ് ക്യാമ്പ്. ഇവിടെ സാഹസിക പരിസ്ഥിതി ബോധവല്‍ക്കരണ കോഴ്‌സുകളും സമഗ്രമായ കരിയര്‍ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ സ്‌കൂള്‍ പഠനം നിര്‍ത്തിയവ‍‍ർക്ക് വന്യജീവി സംരക്ഷണ മേഖലകളിലെ ഗൈഡുകള്‍ ആകുന്നതിനായി വിദഗ്ദ്ധ നൈപുണ്യ പരിശീലനവും നല്‍കുന്നുണ്ട്. ഒരു അംഗീകൃത പ്രൊഫഷണല്‍ സഫാരി ഗൈഡ്, ഫീല്‍ഡ് ഗൈഡ് അല്ലെങ്കില്‍ മറൈന്‍ ഗൈഡ് ആകാന്‍ ഇവിടുത്തെ പരിശീലനത്തിലൂടെ സാധിക്കും.
   Published by:Karthika M
   First published:
   )}