നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘ഓണസദ്യയില്‍ ദോശയും, ഇഡ്ഡലിയും’: വസ്ത്ര ബ്രാന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

  ‘ഓണസദ്യയില്‍ ദോശയും, ഇഡ്ഡലിയും’: വസ്ത്ര ബ്രാന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

  കേരളീയ ആഘോഷത്തെ പരിഹസിച്ചതിന്റെ ദേഷ്യത്തിലാണ് ഇപ്പോഴും സമൂഹ മാധ്യമ ലോകം

  വസ്ത്ര ബ്രാൻഡിന്റെ പരസ്യം

  വസ്ത്ര ബ്രാൻഡിന്റെ പരസ്യം

  • Share this:
   ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ജാതിമത ഭേദമന്യേ ഓണം കൊണ്ടാടുന്നു. ഓണത്തിന്റെ ഏറ്റവും പ്രശസ്തമായ ചടങ്ങുകളായി അറിയപ്പെടുന്നത്, കസവിന്റെ ഓണക്കോടി അണിയുന്നതും, ഒരുപാട് പ്രത്യേക വിഭവങ്ങള്‍ നിറയുന്ന ഓണസദ്യ കഴിക്കുന്നതുമാണ്. ഈയടുത്ത് പ്രമുഖ വസ്ത്ര ബ്രാന്‍ഡായ 'കോട്ടണ്‍ ജയ്പ്പൂര്‍' ഓണ വസ്ത്രശേഖരത്തില്‍ അവരുടെ സംസ്‌കാരത്തിന്റെ തൊങ്ങല്‍ ചേര്‍ക്കാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണമല്ല സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്ന് അവർ ലഭിച്ചത്ത്. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങളാണ് കമ്പനി ഏറ്റുവാങ്ങുന്നത്.

   തങ്ങളുടെ പരസ്യ ചിത്രങ്ങളില്‍, വെള്ളയും സ്വര്‍ണ്ണ നിറവും കലര്‍ന്ന വസ്ത്രം അണിഞ്ഞിരിക്കുന്ന രണ്ട് മോഡല്‍ പെണ്‍കുട്ടികളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ സദ്യ വിളമ്പുന്ന ഇലയ്ക്ക് മുന്നില്‍ പരസ്പരം ഭക്ഷണം നല്‍കുന്ന വിധമാണ് ചിത്രം എടുത്തിരിക്കുന്നത്. അബദ്ധം പിണഞ്ഞത്, ഇലയില്‍ ചോറും പായസവും അടങ്ങുന്ന സദ്യയ്ക്ക് പകരം അവര്‍, ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിരത്തിയതാണ്.

   കേരളീയ ആഘോഷത്തെ പരിഹസിച്ചതിന്റെ ദേഷ്യത്തിലാണ് ഇപ്പോഴും സമൂഹ മാധ്യമ ലോകം. കോട്ടണ്‍ ജയ്പ്പൂരിന്റെ ട്വിറ്റര്‍ പേജില്‍ ഒട്ടേറെ പേരാണ് രോഷം പ്രകടിപ്പിച്ചത്. അവരില്‍ ചിലര്‍ പറയുന്നത്, ബ്രാന്‍ഡുകള്‍, തങ്ങള്‍ക്ക് അറിവില്ലാത്ത സംസ്‌കാരങ്ങളെ കേട്ടു കേള്‍വി മാത്രം വെച്ച് 'ഉപയോഗിക്കരുത്' എന്നാണ്.   “എനിക്ക് തോന്നുന്നത്, അവര്‍ കൃത്യമായ ഗവേഷണങ്ങള്‍ നടത്താത്ത ഒരു ശരാശരി ക്രിയേറ്റീവ് ഏജന്‍സിയെ ആവും വാടകയ്ക്ക് എടുത്തത് എന്നാണ്. അവര്‍ മിക്കവാറും ധരിച്ചിരിക്കുന്നത് ഓണം ഒരു ദക്ഷിണേന്ത്യന്‍ ഉത്സവമാണ് എന്ന് മാത്രമാകും. അത് കൊണ്ട് അവർ ഏതെങ്കിലും ഒരു ദക്ഷിണേന്ത്യന്‍ ഭക്ഷണശാലയില്‍ പോയി അവരുടെ മെനുവില്‍ കാണുന്ന ആദ്യ മൂന്ന് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത്, അത് വെച്ച് പരസ്യം നിര്‍മ്മിച്ചിട്ടുണ്ടാകും, കാരണം ദക്ഷിണേന്ത്യ മുഴുവന്‍ ഒരു പോലെയാണല്ലോ,” ഇതേക്കുറിച്ച് ഒരു ഉപയോക്താവ് എഴുതി.

   ഒരു ട്വിറ്റര്‍ ഉപയോക്താവ് ഓണാഘോഷത്തെക്കുറിച്ചും മലയാളികള്‍ അതിന് നല്‍കുന്ന സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ചും ഒരു ത്രെഡ് പോസ്റ്റ് ചെയ്തു. അത് ഇപ്രകാരം ആണ്: “ഓണം കേരളത്തില്‍ ജനിച്ച അല്ലെങ്കില്‍ കേരളവുമായി ബന്ധമുള്ള എല്ലാവരുടേതുമാണ്. അസുരരാജാവ് മാവേലിയുടെ (മഹാബലി) കണ്ണില്‍, ജാതിമത ഭേദമില്ലാതെ എല്ലാ കേരളീയരും ഒരുപോലെയാണ്”, എന്ന് തുടങ്ങി, “ദക്ഷിണേന്ത്യന്‍ ചരിത്രത്തിനെ കുറിച്ചും സംസ്‌കാരത്തിനെക്കുറിച്ചുമുള്ള വടക്കന്‍ വിശദീകരണം അവസാനിപ്പിക്കണം,” എന്ന പ്രസ്താവനയോടെയാണ് അവര്‍ ത്രെഡ് അവസാനിപ്പിക്കുന്നത്.

   തങ്ങള്‍ക്ക് സ്വകാര്യ സന്ദേശം അയച്ച ചില സാമൂഹിക മാധ്യമ ഉപയോക്താക്കളോട് സംസാരിച്ചതിന് ശേഷം വസ്ത്ര ബ്രാന്‍ഡ്, വിവാദമായ ഓണസദ്യക്കുറിച്ചുള്ള ഫോട്ടോ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിച്ചു. എന്നിരുന്നാലും ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും നിലനില്‍ക്കുന്നു.

   ഓണാഘോത്തിന്റെ ഏറ്റവും മികച്ച ആകര്‍ഷണങ്ങള്‍, വലിയ വാഴയില, അത്തപ്പൂക്കളം, വള്ളംകളി തുടങ്ങിയവയാണ്. ചോറ്, അവിയല്, കാളന്‍, പാല്‍പ്പായസം തുടങ്ങിയവയാണ് പ്രശസ്തമായ ഓണസദ്യ വിഭവങ്ങള്‍.
   Published by:user_57
   First published:
   )}