• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിറതോക്കുമായി മുതലാളി; ഫുട്ബോള്‍ മല്‍സരം ഉപേക്ഷിച്ചു

News18 Malayalam
Updated: April 2, 2018, 9:18 PM IST
നിറതോക്കുമായി മുതലാളി; ഫുട്ബോള്‍ മല്‍സരം ഉപേക്ഷിച്ചു
News18 Malayalam
Updated: April 2, 2018, 9:18 PM IST
ഫുട്ബോള്‍ മല്‍സരത്തിനിടെ ക്ലബ് ഉടമസ്ഥന്‍ നിറതോക്കുമായി രംഗത്തിറങ്ങിയത് നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കി. ഗ്രീക്ക് സൂപ്പര്‍ലീഗില്‍ പിഎഒകെ തെസാലോനികിയും എഇകെ ഏഥന്‍സും തമ്മിലുള്ള മല്‍സരം ഉപേക്ഷിക്കേണ്ടിവന്നു. ആതിഥേയ ടീമായ പിഎഒകെ തെസാലോനികിയുടെ ഉടമസ്ഥന്‍ ഇവാന്‍ സെവിഡിസാണ് നിറതോക്കുമായി മൈതാനത്ത് ഇറങ്ങിയത്. ഗോള്‍രഹിതമായ മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിഎഒകെ തെസാലോനികി പ്രതിരോധതാരം ഫെര്‍ണാന്‍ഡോ വറേല നേടിയ ഗോള്‍ അനുവദിക്കാതെ റഫറി ഓഫ് സൈഡ് വിളിച്ചതാണ് ടീം ഉടമയെ പ്രകോപിപ്പിച്ചത്. സ്റ്റേഡിയത്തില്‍ നിറഞ്ഞ പിഎഒകെ തെസാലോനികി ആരാധകരും രംഗത്തെത്തിയതോടെ എഇകെ ഏഥന്‍സ് കളിക്കാര്‍ക്ക് മൈതാനം വിടേണ്ടിവന്നു.

First published: March 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...