HOME » NEWS » Buzz » CLUBHOUSE CO FOUNDER ROHAN SETH FIGHTING TO FIND CURE FOR DAUGHTER RARE GENETIC DISORDER UPDATE GH

അസുഖ ബാധിതയായ മകളുടെ പേരിൽ പുതിയ ലാഭരഹിത സംരഭം ആരംഭിച്ച് ക്ലബ്‌ഹൗസ് സ്ഥാപകനായ ഇന്ത്യൻ വംശജൻ

ലിഡിയയ്‌ക്കായി ഒരു വ്യക്തിഗത എ‌ എസ്‌ ഒയുടെ പ്രവർത്തനം ആരംഭിച്ചുവെന്നും ഇത് മറ്റുള്ളവരിലേക്കും എത്തുന്നതിനാണ് ലിഡിയൻ ആക്‌സിലറേറ്റർ ആരംഭിച്ചതെന്നും സേത്ത് പങ്കുവച്ചു. ഇത് ഇത്തരത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കൾക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം പറയുന്നു.

News18 Malayalam | Trending Desk
Updated: June 2, 2021, 10:09 AM IST
അസുഖ ബാധിതയായ മകളുടെ പേരിൽ പുതിയ ലാഭരഹിത സംരഭം ആരംഭിച്ച് ക്ലബ്‌ഹൗസ് സ്ഥാപകനായ ഇന്ത്യൻ വംശജൻ
Rohan Seth
  • Share this:
ഇന്ത്യൻ അമേരിക്കൻ സംരംഭകനായ രോഹൻ സേത്തും പോൾ ഡേവിസനും ചേർന്ന് സ്ഥാപിച്ച ഓഡിയോ അധിഷ്ഠിത സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ക്ലബ്‌ഹൗസിന്റെ പ്രചാരം ഉയ‍ർന്നു വരികയാണ്. സിലിക്കൺ വാലി ടെക്കികൾക്കും ഹോളിവുഡ് താരങ്ങൾക്കും ഇടയിൽ വൻ വിജയമാണ് ഈ ആപ്പ്. എന്നാൽ ആപ്പിന്റെ ആത്യന്തികമായ ലക്ഷ്യം പൊതുജനങ്ങൾക്കായി തുറക്കുക എന്നതാണ്.

ശബ്ദത്തിലൂടെ

ശബ്‌ദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആപ്ലിക്കേഷനാണിത്. വിവിധയിടങ്ങളിലുള്ള ആളുകൾക്ക് പരസ്പരം സംസാരിക്കാനും കഥകൾ‌ പറയാനും ആശയങ്ങൾ‌ പങ്കുവയ്ക്കാനും ചങ്ങാത്തം കൂടാനും ലോകമെമ്പാടുമുള്ള പുതിയ ആളുകളെ പരിചയപ്പെടാനും ഇതുവഴി സാധിക്കും. എലോൺ മസ്‌ക്, ഓപ്ര വിൻഫ്രി, കാനി വെസ്റ്റ്, ഡെമി ലൊവാറ്റോ, മാർക്ക് സക്കർബർഗ് എന്നിവർ ഉപയോഗിച്ച ക്ലൗബ്ഹൗസിന് മാർച്ച് അവസാനത്തിൽ 13.4 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ബിബിസിയുടെ റിപ്പോ‍ർട്ട്.

Prithviraj | പൃഥ്വിരാജിന്റെ പേരിലും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകൾ; ജാഗരൂഗരാവാൻ പോസ്റ്റുമായി താരം

ആരാണ് രോഹൻ സേത്ത്?

ആദ്യകാല ടെക് സ്റ്റാർട്ട്-അപ്പ് മെമ്റി ലാബ്സ് സ്ഥാപിക്കുന്നതിനുമുമ്പ് ഗൂഗിളിന്റെ ഉപയോക്തൃ ലൊക്കേഷൻ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ സഹായിച്ച സ്റ്റാൻഫോർഡ് ബിരുദധാരിയാണ് സേത്ത്. മെമ്മറി ലാബ്‌സ് ഓപെൻഡോർ ഏറ്റെടുത്ത ശേഷം, സേത്ത് 2017 ഏപ്രിൽ മുതൽ 2019 ഡിസംബർ വരെ ഉൽപ്പന്നത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

മകളുടെ രോഗവും പുതിയ പദ്ധതിയും

എന്നാൽ ഇപ്പോൾ മാരകമായ ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികൾക്കായി ജനിതക ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ലിഡിയൻ ആക്സിലറേറ്റ‍ർ എന്ന എൻജിഒ ആരംഭിച്ചിരിക്കുകയാണ് സേത്ത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമിന്, രണ്ടര വയസ്സുള്ള മകൾ ലിഡിയയുടെ പേരാണ് സേത്ത് നൽകിയിരിക്കുന്നത്. ഗുരുതരമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾക്ക് കാരണമാകുന്ന തലച്ചോറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒരു നിർണായക ജീനിൽ സംഭവിച്ച മ്യൂട്ടേഷനോടെയാണ് സേത്തിന്റെ മകൾ ലിഡിയ ജനിച്ചത്. ജനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമുള്ള മാനസികമായ വള‍ർച്ച ലിഡിയയ്ക്കില്ല.

Dulquer Salmaan | ആ അക്കൗണ്ടുകൾ വ്യാജം; ദുൽഖർ സൽമാന് ക്ലബ്ഹൗസിൽ അംഗത്വമില്ല

“ഈ അവസ്ഥ അറിഞ്ഞ് ഞങ്ങൾ‌ തകർ‌ന്നുപോയി, പക്ഷേ അവളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഞങ്ങൾ‌ക്ക് കഴിയുമെന്ന് ഞങ്ങൾ‌ ഇപ്പോൾ‌ മനസ്സിലാക്കുന്നു. ലിഡിയയുടെ രോഗനിർണയം വളരെ നേരത്തെ ആയിരുന്നു. അവളുടെ തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ലിഡിയ ഇപ്പോൾ തനിച്ചല്ലെന്ന്“ സേത്ത് വെബ്‌സൈറ്റിൽ പങ്കുവച്ചു.

ആന്റിസെൻസ് ഒലിഗോ ന്യൂക്ലിയോടൈഡ്സ് (എ‌എസ്‌ഒ) എന്ന ഒരു സാങ്കേതികവിദ്യയുണ്ട്. അത് ഉറവിടത്തിൽ എത്തി മ്യൂട്ടേഷനുകൾ നിശബ്ദമാക്കുന്നതിന് വളരെ ഫലപ്രദമാണ്. ഓരോ രോഗികളിലേയ്ക്കും ഇത്തരത്തിലുള്ള ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിയതെന്നും സേത്ത് വ്യക്തമാക്കി. ലിഡിയയ്‌ക്കായി ഒരു വ്യക്തിഗത എ‌എസ്‌ഒയുടെ പ്രവർത്തനം ആരംഭിച്ചുവെന്നും ഇത് മറ്റുള്ളവരിലേയ്ക്കും എത്തുന്നതിനാണ് ലിഡിയൻ ആക്‌സിലറേറ്റർ ആരംഭിച്ചതെന്നും സേത്ത് പങ്കുവച്ചു. ഇത് ഇത്തരത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കൾക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം പറയുന്നു.

ക്ലബ്ബ് ഹൗസിനെക്കുറിച്ച് കൂടുതൽ അറിയാം

ക്ലബ്ബ് ഹൗസ് ആപ്ലിക്കേഷൻ തുറക്കുമ്പോൾ, ആളുകൾ നിറഞ്ഞ “മുറികൾ” നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് ഓരോ മുറിയിലും ഒരു പ്രേക്ഷക അംഗമായി പ്രവേശിക്കാം. പക്ഷേ നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ കൈ ഉയർത്തണം. അല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഒരു മുറി സൃഷ്ടിക്കാൻ കഴിയും. ക്യാമറ ഇല്ലാത്തതിനാൽ, കണ്ടു കൊണ്ട് സംസാരിക്കാനാകില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് തുണി അലക്കി കൊണ്ടോ, തുണി മടക്കി കൊണ്ടോ, കുഞ്ഞിനെ മുലയൂട്ടുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ, അല്ലെങ്കിൽ ഓടാൻ പോകുമ്പോഴോ ഒക്കെ ക്ലബ്ബ്ഹൗസിൽ സംസാരിക്കാം. www.joinclubhouse.com ൽ നിങ്ങൾക്ക് വെയിറ്റ്‌ലിസ്റ്റിനായി സൈൻ അപ്പ് ചെയ്യാം.

Keywords: Clubhouse, Rohan Seth, Lydian Accelerator, ക്ലബ്ബ്ഹൗസ്, റോഹൻ സേത്ത്, ലിഡിയൻ ആക്സിലറേറ്റർ
Published by: Joys Joy
First published: May 31, 2021, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories