• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ആ സങ്കടം മുഖ്യമന്ത്രി കണ്ടു; അഞ്ച് വർഷം മുമ്പ് കാണാതായ മകനെ 10 ദിവസത്തിനുള്ളിൽ മാതാപിതാക്കളുടെ മുന്നിലെത്തിച്ചു

ഊർജിതമായ അന്വേഷണത്തിനൊടുവിൽ 30കാരനായ സന്ദീപിനെ തമിഴ്നാട്ടിൽനിന്ന് കേരള പൊലീസ് കണ്ടെത്തി

news18
Updated: January 29, 2019, 9:25 PM IST
ആ സങ്കടം മുഖ്യമന്ത്രി കണ്ടു; അഞ്ച് വർഷം മുമ്പ് കാണാതായ മകനെ 10 ദിവസത്തിനുള്ളിൽ മാതാപിതാക്കളുടെ മുന്നിലെത്തിച്ചു
സന്ദീപും സുഹൃത്തുക്കളും
news18
Updated: January 29, 2019, 9:25 PM IST
കണ്ണൂർ: പത്ത് ദിവസം മുമ്പാണ് ധർമടത്തെ സതീശൻ-ദീപ ദമ്പതികൾ മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതി നൽകിയത്. അവരുടെ മകൻ സന്ദീപിനെ കാണാതായിട്ട് അഞ്ച് വർഷമായി. സ്വന്തം മണ്ഡലത്തിലെ വോട്ടറുടെ പരാതി വെറുതെ വിടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലല്ലോ. തനിക്ക് ലഭിച്ച് നിവേദനം മുഖ്യമന്ത്രി പൊലീസിന് കൈമാറി. ഊർജിതമായ അന്വേഷണത്തിനൊടുവിൽ 30കാരനായ സന്ദീപിനെ തമിഴ്നാട്ടിൽനിന്ന് കേരള പൊലീസ് കണ്ടെത്തി. സന്ദീപിനെ തിരികെ ജന്മനാട്ടിൽ എത്തിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ പങ്കുചേർന്ന മുഖ്യമന്ത്രി അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.

ബാലഭാസ്ക്കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Loading...
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അഞ്ച് വർഷം മുമ്പ് കാണാതായ മകനെ എത്രയും വേഗം കണ്ടെത്താൻ സഹായിക്കണമെന്ന ധർമടത്തെ സതീശൻ - ദീപ ദമ്പതികളുടെ നിവേദനം 10 ദിവസം മുമ്പാണ് എനിക്ക് കിട്ടിയത്. അത് ഉടൻ പൊലീസിന് കൈമാറി. അവരുടെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ 30കാരനായ സന്ദീപിനെ തമിഴ്നാട്ടിൽ വെച്ച് കണ്ടെത്തി. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ പങ്ക് ചേരുന്നു. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ.


First published: January 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍