• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉദയകുമാറിന്‍റെ അമ്മയുമൊത്ത് മുഖ്യമന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു

News18 Malayalam
Updated: July 26, 2018, 7:51 PM IST
ഉദയകുമാറിന്‍റെ അമ്മയുമൊത്ത് മുഖ്യമന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു
News18 Malayalam
Updated: July 26, 2018, 7:51 PM IST
തിരുവനന്തപുരം: ഏറെ തിരക്കിലായിരുന്നു മുഖ്യമന്ത്രി. അപ്പോഴാണ് ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സന്ദർശിക്കാനെത്തുന്നത്. എല്ലാ തിരക്കുംമാറ്റിവെച്ച് പ്രഭാവതിയമ്മയെ സ്വീകരിച്ചു. അത്ര പരിചിതമല്ലാത്ത വാൽസല്യഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രഭാവതിയമ്മയോട് സംസാരിച്ചത്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും, മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസുമായി ബന്ധപ്പെട്ട് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രഭാവതിയമ്മ പിണറായിയെ കാണാനെത്തിയത്. കുറച്ചുസമയം അവിടെ ചെലവഴിച്ചിട്ടാണ് പ്രഭാവതിയമ്മ മടങ്ങിയത്. പ്രഭാവതിയമ്മയ്ക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രമാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും വധശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികളായ മറ്റ് മൂന്ന് പൊലീസുകാർക്ക് മൂന്നു വർഷം തടവും വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

2005 സെപ്തംബർ 27ന് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്നു കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) പിന്നീട് ക്രൂരമർദനത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സി.ബി.ഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

 

 
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...