വടിയും നീട്ടിപ്പിടിച്ച് സംസാരിക്കണം എന്ന് പറഞ്ഞാല്‍ അതിന് എന്നെ കിട്ടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

News18 Malayalam
Updated: August 3, 2018, 4:07 PM IST
വടിയും നീട്ടിപ്പിടിച്ച് സംസാരിക്കണം എന്ന് പറഞ്ഞാല്‍ അതിന് എന്നെ കിട്ടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളേക്കാള്‍ അജണ്ട തീരുമാനിക്കുന്നതും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും മാധ്യമപ്രവര്‍ത്തകരാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിന്റെ ഭാഗമായാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത്. അതില്‍ രണ്ടു തരത്തിലുള്ള ചര്‍ച്ചകളും നടക്കും. അതില്‍ വരുന്ന ആരോഗ്യകമായ കാര്യങ്ങളെയാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്. എന്നാല്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ചും അവതാരകര്‍ സ്വീകരിക്കുന്ന രീതി അതിനേക്കളാള്‍ എത്ര ആപത്ക്കരമായിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ മനോരമ ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ചില അവതാരകര്‍ അവര്‍ സ്വീകരിക്കുന്ന രീതി എത്രമാത്രം ആപത്ക്കരമാണ്. ചില അവതാരകര്‍ സ്വീകരിക്കുന്ന ചര്‍ച്ചയില്‍ വന്നിരിക്കുന്ന ചിലര്‍ എന്തൊക്കെയാണ് പറയുന്നത്. എത്ര വ്യക്തിപരമായാണ് ചിലരെ ആക്ഷേപിക്കുന്നു. അവതാരകന്റെ ഭാഗം വേറൊന്ന്. പിന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സംസാരിക്കുന്നത് പൊതുരീതിക്ക് ചേരാത്ത രീതിയില്‍ ആകാന്‍ പാടില്ല. മറുപടി പറയാന്‍ പറ്റാത്തയാളെ ആഭാസന്‍, അങ്ങനെ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. അത്തരം കാര്യങ്ങളില്‍ ഒരു പൊതുനിയന്ത്രണം നിങ്ങളെല്ലാം ചേര്‍ന്ന് കൊണ്ടുവരണം.'

'എനിക്ക് മാധ്യമപ്രവര്‍ത്തകരോട് അകലമില്ല. ഞാന്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ എന്ത് എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്. ഞാന്‍ ഒരു കാര്യം സംസാരിക്കേണ്ടതുണ്ടെങ്കില്‍ ആ സംസാരിക്കേണ്ട കാര്യം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു സംസാരിക്കുന്നതിന് എനിക്ക് അശേഷം മടിയില്ല. പക്ഷെ നിങ്ങള്‍ മനസില്‍ ഒരുകാര്യം കരുതി ഞാന്‍ ഒരു സ്ഥലത്ത് താമസിക്കുന്നു, അവിടുന്ന് ഇറങ്ങി വരുമ്പോള്‍ നിങ്ങളുടെ കൈയ്യിലുള്ള വടിയും നീട്ടിപ്പിടിച്ച് സംസാരിക്കണം എന്ന് പറഞ്ഞാല്‍ അതിന് എന്നെ കിട്ടില്ല. അതിന്റെ അര്‍ഥം ആരോടും എന്തെങ്കിലും വിദ്വേഷമുണ്ട് എന്നല്ല. എന്റെ ഒരു നിലപാട് അതാണ്. അതാണ് ഞാന്‍ സ്വീകരിച്ചു പോരുന്നത്.' മുഖ്യമന്ത്രി വ്യക്തമാക്കി.
First published: August 3, 2018, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading