• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ചാമ്പിക്കോ' ട്രെൻഡിനൊപ്പം മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും; വൈറൽ വീഡിയോ

'ചാമ്പിക്കോ' ട്രെൻഡിനൊപ്പം മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും; വൈറൽ വീഡിയോ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുതായി എത്തിയ കറുത്ത ഇന്നോവകളാണ് വൈറലായി മാറിയിരിക്കുന്ന വീഡിയോയിലെ താര സാന്നിധ്യങ്ങൾ.

 • Share this:
  അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ (Bheeshmaparvam) മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കണ്ണൂരിൽ (Kannur) നടക്കുന്ന പാർട്ടി കോൺഗ്രസ് (CPM Party Congress) വേദിയിൽ ഈ 'ചാമ്പിക്കോ' ട്രെൻഡ് പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും (CM Pinarayi Vijayan) മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോ വൈറലായി മാറിയിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും (Toyota Innova Crysta) രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് എടുത്ത ചാമ്പിക്കോയാണ് വൈറലായി മാറിയിരിക്കുന്നത്.

  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുതായി എത്തിയ കറുത്ത ഇന്നോവകളാണ് വൈറലായി മാറിയിരിക്കുന്ന വീഡിയോയിലെ താര സാന്നിധ്യങ്ങൾ. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ പോലീസിന്റെ രണ്ട് കറുത്ത ഇന്നോവകൾക്ക് നടുവിലേക്ക് മുഖ്യമന്ത്രിയുടെ വാഹനം പാർക്ക് ചെയ്യുകയും അതിന് പശ്ചാത്തലത്തിലായി ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒപ്പം മമ്മൂട്ടി പറയുന്ന ഡയലോഗും കൂടി ചേരുന്നു.

  ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വെളുത്ത ഇന്നോവയ്ക്ക് പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി കറുത്ത ഇന്നോവ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ നാല് വർഷം പഴക്കം ചെന്നതിനാൽ മാറ്റണമെന്ന് പോലീസ് നിർദേശത്തെ തുടർന്നാണ് ഔദ്യോഗിക വാഹനം മാറ്റിയത്.മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് അന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തിയത്.

  Also read- CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ

  Suresh Gopi | 'രാത്രി പന്ത്രണ്ടര മണിയ്ക്ക് കേന്ദ്രമന്ത്രി ഒപ്പിട്ടു; തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി വാങ്ങി'; സുരേഷ് ഗോപി

  തൃശൂര്‍: തൃശൂര്‍ പൂരം(Thrissur Pooram) വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി(Suresh Gopi). ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുകയായിരുന്നെന്ന് സുരേഷ് ഗോപി.

  താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ ഇടപ്പെട്ടത്. എല്ലാ പൂരപ്രേമികള്‍ക്കും ഭംഗിയായി പൂരം കാണാമെന്നും സുരേഷ്‌ഗോപി തൃശൂരില്‍ പറഞ്ഞു.

  'വളരെ പരിപൂര്‍ണമായി എല്ലാ മര്യാദകളോടുംകൂടി വെടിക്കെട്ടിന്റെ അണുവിടവ്യത്യാസമില്ലാതെ പൂരം പൂര്‍ണരൂപത്തില്‍ സ്‌പെഷ്യല്‍ എഡിഷനായി 2022 മെയ് മാസത്തില്‍ കാഴ്ചവയ്ക്കാന്‍ തൃശൂര്‍കാര്‍ക്ക് സാധിക്കും' അദ്ദേഹം പറഞ്ഞു. മെയ് പത്തിനാണ് തൃശൂര്‍ പൂരം.

  Also Read-Mahindra Thar | ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുടെ ഹിയറിങ് ഇന്ന്

  തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.

  Also Read-KSRTC | 'താൻ പോയി കേസ് കൊടുത്തോ'; ആളറിയാതെ ജോയിന്‍റ് ആർടിഒയോട് കെഎസ്ആർടിസി ഡ്രൈവറുടെ ആക്രോശം

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
  Published by:Naveen
  First published: