'പകയോടെ പാമ്പ്'; ബൈക്കിന് പിന്നാലെ മൂർഖൻ പാഞ്ഞത് രണ്ടുകിലോമീറ്റർ

പാമ്പ് പിന്തുടർന്നത് കണ്ട യുവാവ് ഒടുവിൽ വഴിവക്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു... എന്നാൽ വിടാൻ പാമ്പ് ഒരുക്കമായിരുന്നില്ല...

News18 Malayalam | news18-malayalam
Updated: December 5, 2019, 5:27 PM IST
'പകയോടെ പാമ്പ്'; ബൈക്കിന് പിന്നാലെ മൂർഖൻ പാഞ്ഞത് രണ്ടുകിലോമീറ്റർ
News 18
  • Share this:
പാമ്പിന്‍റെ പകയെക്കുറിച്ചു പല കഥകളും കേട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിലൊന്ന് നേരിട്ട് അനുഭവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ഗുഡ്ഡു പച്ചോരി എന്ന യുവാവ്. മൂർഖൻ പാമ്പിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങിയതോടെയാണ് ഗുഡ്ഡു പൊല്ലാപ്പ് പിടിച്ചത്. ബൈക്കിന് പിന്നാലെ വേഗത്തിൽ ഇഴഞ്ഞ പാമ്പ് ഗുഡ്ഡുവിനെ പിന്തുടർന്നു. പാമ്പ് പിന്തുടർന്നത് കണ്ട ഗുഡ്ഡു ഒടുവിൽ വഴിവക്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു. രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചശേഷമായിരുന്നു ഇത്. ഉത്തർപ്രദേശിലെ ജലൻ ജില്ലയിലായിരുന്നു സംഭവം.

ബൈക്ക് ഉപേക്ഷിച്ച് ഗുഡ്ഡു ഓടിയെങ്കിലും ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പ് ബൈക്കിൽ കയറി നിലയുറപ്പിച്ചു. ഇതുകണ്ട് ആളുകൾ കൂട്ടംകൂടി. ഒരു മണിക്കൂറോളം പാമ്പ് പത്തിവിടർത്തി ബൈക്കിന് പുറത്ത് ഇരുന്നു. അടുത്തേക്ക് ചെന്നവരെയൊക്കെ ചീറ്റിയോടിച്ചു. ഇതോടെ ബൈക്കിന് അടുത്തേക്ക് പോകാൻ ആളുകൾ ഭയപ്പെട്ടു.

അതിനിടയിൽ ചിലർ പാമ്പുപിടുത്തക്കാരെ വിളിക്കുകയും ചെയ്തു. ചിലർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാൽ അവിടേക്ക് എത്തിയ ചില യുവാക്കൾ കല്ലെടുത്ത് എറിഞ്ഞതോടെ പാമ്പ് ഇഴഞ്ഞ് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഗുഡ്ഡു ബൈക്കെടുത്ത് പോയി. എന്നാൽ ഇത്രയും ദൂരം പിന്നാലെ ഇഴഞ്ഞെത്തിയ പാമ്പ് പകയോടെ വീണ്ടും തന്നെ തേടി വരുമോയെന്ന ഭയത്തിലാണ് ഇയാൾ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍