HOME /NEWS /Buzz / കടിച്ച പാമ്പിനെ ആശുപത്രിയിലെത്തിച്ചു; ചാക്കിൽനിന്ന് രക്ഷപെട്ട മൂർഖൻ പരിഭ്രാന്തി പരത്തി

കടിച്ച പാമ്പിനെ ആശുപത്രിയിലെത്തിച്ചു; ചാക്കിൽനിന്ന് രക്ഷപെട്ട മൂർഖൻ പരിഭ്രാന്തി പരത്തി

News 18

News 18

സുഹൃത്തിന്‍റെ വീട്ടിലിരുന്ന മദ്യപിക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. അതിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പാമ്പുടിയേറ്റത്

  • Share this:

    കോയമ്ബത്തൂര്‍: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാമെന്ന് കരുതിയാകും, സുഹൃത്ത് ഉഗ്രവിഷമുള്ള മൂർഖനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തുന്നതിലാണ് അത് കലാശിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കോയമ്ബത്തൂര്‍ കള്ളിമടൈ സ്വദേശിയായ 48 കാരനായ സുന്ദരരാജനാണ് സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പാമ്പുകടിയേറ്റത്.

    സുഹൃത്തിന്‍റെ വീട്ടിലിരുന്ന മദ്യപിക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. അതിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സുന്ദർരാജന് പാമ്പുടിയേറ്റത്. കടിച്ച പാമ്പ് ഏതാണെന്ന് കാണിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് ജീവനോടെ ചാക്കിലാക്കി ആശുപത്രിയിലേക്കുകൊണ്ടുവന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽവെച്ച് ചാക്കിൽനിന്ന് പാമ്പ് പുറത്തുകടക്കുകയായിരുന്നു. വാർഡിൽ ഉടനീളം ഇഴഞ്ഞ പാമ്പ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ശരിക്കും പരിഭ്രാന്തിയിലാഴ്ത്തി.

    രാത്രി ഏറെ വൈകിയതിനാൽ പാമ്പുപിടുത്തക്കാരെ വിളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ ആശുപത്രി ജീവനക്കാർ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. മൂർഖൻ പാമ്പാണ് സുന്ദർരാജനെ കടിച്ചതെന്ന് വ്യക്തമായി. ഇതിനിടെ ഗുരുതരാവസ്ഥയിലാണ് സുന്ദർരാജനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

    TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]

    ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പെയിന്‍റിങ് ജീവനക്കാരനാണ് സുന്ദർരാജൻ. ജോലി കഴിഞ്ഞശേഷം സുഹൃത്തിന്‍റെ വീട്ടിലെത്തി മദ്യപിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്.

    First published:

    Tags: Cobra creates scare, Snake bite, Snake bite murder, Uthra murder case