ടാറില്‍ കുടുങ്ങിയ മൂര്‍ഖന്‍ (cobra) പാമ്പ് രക്ഷപ്പെട്ടത് അദ്ഭുത കരമായി. ഒഡിഷയിലെ (Odisha) ഭുബനേശ്വറിലാണ് സംഭവം നടക്കുന്നത്. ശരീരത്തിന്റെ 80 ശതമാനത്തോളം ടാറില്‍ കുടുങ്ങിയ നിലയില്‍ സമീപവാസിയായ ബസന്ത് കുമാറാണ് ടാറില്‍ പാമ്പിനെ കണ്ടത്.
അദ്ദേഹം ഉടന്‍ തന്നെ സ്നേക്ക് ഹെല്പ്ലൈന് അംഗങ്ങളെ സംഭവത്തെ കുറിച്ചുള്ള വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സംഘം ടാറില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്ത് മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. തറയിലൂടെ ഇഴഞ്ഞുപോയപ്പോള് പാമ്പ് ടാറില്‍ കുടുങ്ങുകയായിരുന്നു.
സണ്‍ഫ്ലവര്‍ ഓയില്‍ ഉപയോഗിച്ച് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജിലെ മൃഗരോഗവിദഗ്ധര് പാമ്പിനെ ടാറിനുള്ളില്‍ നിന്നും രക്ഷിച്ചത്. സംഘം 90 മിനിട്ടോളം എടുത്താണ് പാമ്പിന്റെ ശരീരത്തിലെ ടാര്‍ നീക്കം ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
Gorilla | 65ാം ജന്മദിനം ആഘോഷിച്ച് ഫാറ്റു; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല
ഗൊറില്ലകള്‍ സാധാരണയായി 40-50 വര്‍ഷം വരെയാണ് ജീവിക്കുക. എന്നാല്‍ ജര്‍മ്മന്‍ മൃഗശാലയില്‍ (german zoo) ഉള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടി ഗൊറില്ല തന്റെ 65-ാം ജന്മദിനം (65th birthday) ആഘോഷിച്ചിരിക്കുകയാണ്. ഏപ്രില്‍ 13 ാം തീയതിയായിരുന്നു ജന്മദിനാഘോഷങ്ങള്. ഫാറ്റു (fatou)എന്നാണ് ഗൊറില്ലയുടെ പേര്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ല എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഫാറ്റുവിന്റെ വീഡിയോയും ബെര്‍ലിന്‍ മൃഗശാല പങ്കുവെച്ചിരുന്നു. വീഡിയോ ക്ലിപ്പില്‍ ഫാറ്റു ബര്‍ത്ത്ഡേ കേക്ക് കഴിക്കുന്നത് കാണാം. കേക്കില്‍ ബെറികള്‍ കൊണ്ട് 65 എന്നും എഴുതിയിട്ടുണ്ട്. അരി, വൈറ്റ് ക്വാര്‍ക്ക്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ചേര്‍ത്താണ് ഫാറ്റുവിന്റെ കേക്ക് തയ്യാറാക്കിയതെന്ന് മൃഗശാലയിലെ ജീവനക്കാരനായ ക്രിസ്റ്റ്യന്‍ ഓസ്റ്റ് പറയുന്നു.
ഈ പ്രായത്തിലും വളരെയധികം ഊര്‍ജ്ജസ്വലയാണ് ഫാറ്റു. ഫാറ്റു ആദ്യം കേക്ക് തന്റെ വിരലുകള്‍ കൊണ്ട് രുചിച്ചു നോക്കുന്നതും പിന്നീട് അത് മുഴുവനും കഴിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. കേക്ക് കഴിച്ചതിനു ശേഷം ഫാറ്റു അവളുടെ വിരലുകള്‍ നക്കുന്നതും വീഡിയോയില്‍ കാണാം.
1957ല്‍ ഫാറ്റൂുവിന് രണ്ട് വയസ്സുള്ളപ്പോഴാണ് മൃഗശാലയില്‍ എത്തുന്നത്. ഫ്രഞ്ച് നാവികനാണ് പശ്ചിമാഫ്രിക്കയില്‍ നിന്ന് ഗൊറില്ലയെ കൊണ്ടുവന്നത്. അദ്ദേഹം അവളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹം മാര്‍സെയിലിലെ ഒരു പബ് ഉടമയ്ക്ക് ഫാറ്റൂവിനെ വിറ്റു. അതിനുശേഷം ബെര്‍ലിന്‍ മൃഗശാല 1959ല്‍ പബ് ഉടമയില്‍ നിന്ന് ഗൊറില്ലയെ സ്വന്തമാക്കുകയായിരുന്നു. 2017ല്‍ 60 വയസ്സ് പ്രായമുള്ള ഗൊറില്ല മരിച്ചതു മുതല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയാണ് ഫാറ്റു.
200 കിലോഗ്രാം വരെ ഭാരമുള്ള വലിയ കുരങ്ങാണ് ഗൊറില്ലകള്‍. 15 മുതല്‍ 20 കിലോഗ്രാം വരെ ഇലകള്‍, പുല്ല്, പഴങ്ങള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണമെന്നും മൃഗശാല ജീവനക്കാര്‍ പറയുന്നു.
ഫാറ്റൂ മാത്രമല്ല ബെര്‍ലിന്‍ മൃഗശാലയിലെ ഏറ്റവും പ്രായം ചെന്ന മൃഗം. 71 വയസ്സുള്ള ഒരു അരയന്നവും മൃഗശാലയിലുണ്ട്. 1948ലാണ് ഇംഗോ എന്ന് പേരുള്ള അരയന്നം മൃഗശാലയിലെത്തിയത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.