• HOME
 • »
 • NEWS
 • »
 • buzz
 • »
 • CockFight | കോഴികൾ പത്തുദിവസമായി ജയിലിൽ; തീറ്റിപ്പോറ്റാനാകാതെ പൊലീസ്!

CockFight | കോഴികൾ പത്തുദിവസമായി ജയിലിൽ; തീറ്റിപ്പോറ്റാനാകാതെ പൊലീസ്!

കോഴിപ്പോരിനായി എത്തിച്ച കോഴികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റിയത്.

Cock-fight

Cock-fight

 • Last Updated :
 • Share this:
  വിശാഖപട്ടണം: കുറ്റകൃത്യങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവരെയാണ് സാധാരണ ജയിലിൽ അടയ്ക്കുന്നത്. എന്നാൽ ആന്ധ്രാപ്രദേശിലെ (Andhrapradesh) ഒരു പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കുറ്റവാളികളായ ആളുകൾക്ക് പകരം കുറച്ചു കോഴികളെയാണ് അടച്ചിട്ടത്. പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്യാത്ത കോഴികളെ 10 ദിവസത്തേക്ക് ജയിലിൽ അടച്ചു. ഇപ്പോൾ ഇവയെ പോറ്റാൻ കഴിയാതെ നട്ടംതിരിയുകയാണ് പൊലീസ്. ആന്ധ്രായിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് ഈ സംഭവം. കോഴിപ്പോരിനായി എത്തിച്ച കോഴികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റിയത്. ആന്ധ്രയിൽ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതിനാൽ, കോഴിക്കളുടെ അവകാശവാദം ഉന്നയിച്ച് ആരും രംഗത്തെത്തിയിട്ടില്ല.

  കോഴികൾ 10 ദിവസമായി ജയിൽ വാസം തുടരുന്നതായുള്ള വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ലോക്കപ്പിലുള്ള കോഴികൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്താണ് പൊലീസുകാർ തീറ്റ വാങ്ങുന്നത്.

  കോഴിപ്പോര് ആന്ധ്രാപ്രദേശിൽ സംക്രാന്തി ഉത്സവങ്ങളിൽ അറിയപ്പെടുന്ന വിനോദമാണ്. ആന്ധ്രാപ്രദേശിലെ തീരപ്രദേശത്തെ പല ഗ്രാമങ്ങളും ഇത്തരം കോഴിപ്പോര് കണ്ടുവരുന്നു. എന്നാൽ കോഴിപ്പോര് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ ചില സ്ഥലങ്ങളിലൊക്കെ കോഴിപ്പോര് നടത്തിയിരുന്നു. ഇത്തവണ സംക്രാന്തി അടുത്തതോടെയാണ് കോഴിപ്പോരിനുള്ള കോഴികളെ പലയിടത്തും കണ്ടുതുടങ്ങിയത്. പല സ്ഥലങ്ങളിലും പൊലീസിനെ കാണുമ്പോൾ, കോഴിയെ ഉപേക്ഷിച്ചു ആളുകൾ രക്ഷപെടുകയാണ് ചെയ്യുന്നത്. ഇതോടെയാണ് പോലീസ് ചില കോഴികളെ കസ്റ്റഡിയിലെടുത്ത് 10 ദിവസത്തോളം ജയിലിൽ അടച്ചത്. വാതുവെപ്പിന്റെ ഭാഗമായി പൊരുതാനുള്ളതായിരുന്നു ഈ കോഴികൾ. കോഴികൾക്ക് അവകാശവാദം ഉന്നയിക്കാൻ ആരും എത്താത്തതിനാൽ ഈ വാർത്ത വൈറലാകുകയാണ്. അവകാശവാദമുന്നയിച്ചാൽ പോലീസ് കേസ് നേരിടേണ്ടിവരുമെന്ന ഭയത്തെ തുടർന്നാണിത്.

  പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പാമുലപാരു, കലഗോട്‌ല ഗ്രാമങ്ങളിൽനിന്നാണ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഉൾപ്പെട്ട വ്യക്തികൾക്ക് പകരം ചില കോഴികളെ കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. ആളുകൾ പതിവ് കോഴിപ്പോര് കാണാൻ തയ്യാറെടുക്കുമ്പോഴാണ് പോരിനുള്ള കോഴികൾ അകത്തായത്. 10 ദിവസം മുമ്പാണ് പോലീസ് റെയ്ഡ് നടത്തിയത്.

  കസ്റ്റഡിയിലെടുത്ത കോഴികളെ പൊലീസ് ലോക്കപ്പിൽ അടച്ചു. കേസുകൾ ഭയന്ന് ആരും അവകാശവാദം ഉന്നയിക്കാൻ വന്നില്ല എന്നതാണ് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പോരാത്തതിന് കോഴികൾക്ക് തീറ്റ നൽകുന്ന കാര്യമാണ് പോലീസിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. കോഴിപ്പോരിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ കളി ജയിക്കാൻ കോഴികൾക്ക് വിലകൂടിയ ഭക്ഷണം നൽകുന്നത് പതിവാണ്. എന്നിരുന്നാലും, മറ്റ് വഴികളൊന്നുമില്ലാതെ, ജയിലിലെ കോഴികൾക്ക് പോലീസ് കുറച്ച് ധാന്യങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്താണ് തീറ്റ വാങ്ങിയത്. കോഴികൾക്ക് ഭക്ഷണം നൽകാനുള്ള ചെലവ് താങ്ങാനാകാതെ വലയുകയാണ് പോലീസ് ഉദ്യോഗസ്ഥർ. കോഴികളെ മോചിപ്പിക്കാൻ ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ചു കാത്തുനിൽക്കുകയാണ് പൊലീസുകാർ.

  Also Read- 'മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചിയുള്ളതാണെന്ന് കടുവയ്ക്ക് അറിയാം'; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

  കോഴികളുടെ ഉടമകൾ പോലീസ് സ്‌റ്റേഷനുകളിലെത്തി മാനദണ്ഡങ്ങൾക്കനുസൃതമായി കുറച്ച് തുക നൽകി വിട്ടയക്കുകയായിരുന്നു പതിവ്. എന്നാൽ കോഴിപ്പോരിനെതിരെ കേസെടുക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ കോഴികളുടെ ഉടമകൾ സ്റ്റേഷനിലെത്താൻ ഭയക്കുന്നു.

  കോഴിപ്പോർ ഒരു വശത്ത് ഒരുതരം വിനോദമാണ്, മറുവശത്ത് നിയമവിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. കോഴികൾ തമ്മിലുള്ള പോരിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ വൻ തുക വാതുവെപ്പ് നടക്കുന്നതിനെ തുടർന്നാണ് അധികൃതർ കർശന നടപടി എടുക്കുന്നത്. കോഴികളുടെ ഉടമസ്ഥർ ഇവയ്ക്ക് അവകാശവാദം ഉന്നയിക്കാൻ പോലീസ് സ്‌റ്റേഷനുകളിൽ എത്താത്തതിനാൽ വേറെ വഴിയില്ലാതെ പോലീസ് കോഴികൾക്ക് ഭക്ഷണം നൽകേണ്ടിവരുന്നു. ഇനിയും എത്ര കാലം പോലീസ് കോഴികൾക്ക് ഭക്ഷണം കൊടുക്കേണ്ടി വരും എന്നത് കണ്ടറിയണം.
  Published by:Anuraj GR
  First published: