നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആമസോണിൽ ചിരട്ട വേറെ ലെവൽ; വില കേട്ടാൽ ആരും ഞെട്ടും

  ആമസോണിൽ ചിരട്ട വേറെ ലെവൽ; വില കേട്ടാൽ ആരും ഞെട്ടും

  ആമസോണിൽ ചിരട്ട സ്റ്റാർ ആണ്

  ചിരട്ട

  ചിരട്ട

  • Share this:
   ഭക്ഷണം പാകം ചെയ്യാൻ വേണ്ടി തേങ്ങാ (coconut) ചിരകിയ ശേഷം ദൂരേക്ക് വലിച്ചെറിയുന്ന ചിരട്ട (coconut shell) ഇന്റർനാഷണൽ ലെവൽ ആണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി വലിച്ചെറിയുമ്പോ ഒന്നോർക്കുക, ഓൺലൈൻ വിപണിയിൽ (online market) ആണെങ്കിൽ നിങ്ങൾ ചിരട്ടയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെയെങ്കിൽ നമ്മളെല്ലാം എന്തുമാത്രം സമ്പാദിച്ചു കഴിഞ്ഞിരിക്കും എന്നാവും പലരുടെയും ചോദ്യം.

   ചിരട്ട കൊണ്ട് വളരെയേറെ ഉപയോഗങ്ങളുണ്ട് എന്ന് അറിയണമെങ്കിൽ ആമസോണിൽ ഒന്ന് നോക്കിയാൽ മാത്രം മതി. കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബി.ബി.ക്യു തുടങ്ങിയ ആവശ്യങ്ങൾക്കായി ചിരട്ട ഉപയോഗിക്കാം എന്നാണ് ആമസോണിൽ പറയുന്നത്.

   ഓഫർ പ്രകാരം അരക്കിലോയ്‌ക്ക്‌ 199 രൂപ എന്നത് 149 രൂപയുടെ ഓഫറിന് സ്വന്തമാക്കാം. അതുകൊണ്ടു തന്നെ ഒരു കിലോ ചിരട്ട 298 രൂപയ്ക്കു വാങ്ങാം. അല്ലെങ്കിൽ 398 രൂപ നൽകണം.

   വേണ്ടിവന്നാൽ ഉടമയെ ലക്ഷപ്രഭുവാക്കാൻ ഉതകുന്ന വസ്തുവാണ് ഈ ചിരട്ട. തെരഞ്ഞെടുത്ത ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാൽ നോ കോസ്റ്റ്​ ഇ.എം.ഐ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാവും.   Also read: ഭർത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി; തീരുമാനം അഞ്ചു മാസത്തെ ജീവിതത്തിനു ശേഷം

   1999-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഹം ദിൽ ദേ ചുകേ സനം' (Hum Dil De Chuke Sanam) ഓർക്കുന്നോ? അതേ കഥ ജീവിതത്തിൽ ആവർത്തിച്ചാൽ എങ്ങനെയുണ്ടാവും? അഞ്ച് മാസം മുമ്പ് വിവാഹിതനായ ഉത്തർപ്രദേശിലെ കാൺപൂരിലെ (Kanpur) ഒരാൾ ഇവിടെ, കാമുകനുമായി വീണ്ടും ഒന്നിക്കാൻ സ്വന്തം ഭാര്യയെ വിവാഹം (wife got married off) കഴിപ്പിച്ചു നൽകിയിരിക്കുകയാണ്. എന്നാൽ, കാമുകനൊപ്പം പോകാൻ യുവതി തീരുമാനിച്ചതാണ് സിനിമയുടെ ഇതിവൃത്തത്തിൽ നിന്നുള്ള ഏക വ്യത്യാസം.

   ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശർമ്മ ഈ വർഷം മേയിലാണ് കോമളിനെ വിവാഹം കഴിച്ചത്. വിവാഹം മുതൽ ഭാര്യ കോമൾ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവൾ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ആവർത്തിച്ച് ചോദിച്ച ശേഷം, കാമുകനായ പിന്റുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ തുറന്നുപറഞ്ഞു,” അദ്ദേഹം പറഞ്ഞു.

   പങ്കജ് ഭാര്യയുടെ വീട്ടുകാരെ അറിയിച്ചപ്പോൾ അവർ കോമളിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല.

   Summary: Coconut shell is priced at a whopping rate on Amazon
   Published by:user_57
   First published: