ഇന്റർഫേസ് /വാർത്ത /Buzz / ആറാമത്തെ വയസിൽ മൂക്കിനുള്ളിലകപ്പെട്ട നാണയം; അൻപതോളം വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആറാമത്തെ വയസിൽ മൂക്കിനുള്ളിലകപ്പെട്ട നാണയം; അൻപതോളം വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി

  • Share this:

കുട്ടിയായിരിക്കുമ്പോൾ മൂക്കിനുള്ളിലേക്ക് കയറ്റിയ നാണയം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം നീക്കം ചെയ്തു. റഷ്യൻ സ്വദേശിയായ 59കാരന്‍റെ മൂക്കിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇയാൾക്ക് ആറുവയസുള്ളപ്പോഴാണ് ഈ നാണയം മൂക്കിനുള്ളിലകപ്പെട്ടത്. അമ്മ കർക്കശക്കാരിയായിരുന്നതിനാൽ പേടിച്ച് അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാതിരുന്നതിനാൽ പതിയെ സംഭവം മറക്കുകയും ചെയ്തു.

Also Read-നായയാണെങ്കിലും ഇംഗ്ലീഷ് വേണം; തെരുവിലുപേക്ഷിക്കപ്പെട്ട നായ ജീവിക്കാൻ 'ഭാഷ പഠിക്കുന്നു'

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. തുടർന്നാണ് ഡോക്ടറെ സമീപിക്കുന്നത്. സ്കാനിംഗിൽ മൂക്കിനുള്ളിൽ നാണയം കണ്ടെത്തി. അപ്പോഴാണ് കുട്ടിക്കാലത്ത് അകത്തേക്ക് കയറ്റിയ മെറ്റൽ വസ്തു ഇത്രയും കാലം തന്‍റെ മൂക്കിലുണ്ടായിരുന്നുവെന്ന യാഥാർഥ്യം മധ്യവയസ്കനും തിരിച്ചറിഞ്ഞത്.

Also Read- Viral Video | പാമ്പിന്‍റെ വായിൽനിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന എലി; വീഡിയോ വൈറൽ

സോവിയറ്റ് കാലഘട്ടത്തിലുള്ള ഇപ്പോൾ പ്രചാരത്തില്‍ ഇല്ലാത്ത ഒരു നാണയമാണ് ഇയാളുടെ മൂക്കിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. യുഎസ്എസ്ആറിനെ പ്രതിനിധീകരിക്കുന്ന അടയാള ചിഹ്നങ്ങൾ അടങ്ങിയ നാണയം എന്നാൽ ദീർഘകാലം മനുഷ്യശരീരത്തിനുള്ളിൽ അകപ്പെട്ട് പോയതിനാൽ മങ്ങിത്തുടങ്ങിയിരുന്നു. നാണയം മൂക്കിലുണ്ടായിരുന്ന കാലയളവിൽ റിനോലിത്ത്സ് എന്ന നാസൽ കാവിറ്റി സ്റ്റോണുകൾ ഇയാളുടെ മൂക്കിൽ രൂപം കൊണ്ടിരുന്നു. ഇത് മൂലമാണ് ഇത്രയും കാലം ശ്വസിക്കുന്നതിന് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് റിപ്പോർട്ട്.

' isDesktop="true" id="320033" youtubeid="IMA-M-UIUPk" category="buzz">

ഇതാദ്യമായല്ല ഇത്തരം വിചിത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2015ൽ സമാനമായ സംഭവത്തിൽ ഇംഗ്ലണ്ട് സ്വദേശി സ്റ്റീഫൻ ഈസ്റ്റണിന്‍റെ മൂക്കിൽ നിന്നും കളിക്കാനുപയോഗിക്കുന്ന തരത്തിലുള്ള അമ്പിന്‍റെ ഒരു ഭാഗം പുറത്തു വന്നിരുന്നു. കുട്ടിക്കാലത്തോ മറ്റോ മൂക്കിലകപ്പെട്ട വസ്തു ഇയാൾ തുമ്മിയപ്പോഴാണ് പുറത്തേക്ക് വന്നത്. നാല്‍പ്പത്തിനാല് വർഷത്തോളമാണ് ഈ വസ്തു അയാളുടെ മൂക്കിനുള്ളിലുണ്ടായിരുന്നത്.

First published:

Tags: Buzz, Russia, Surgery