നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്‌പെയര്‍ പാട്‌സില്‍ 'ഷാജി പാപ്പന്‍'; കൊളാഷുമായി ചിത്രകലാ ആധ്യാപകന്‍

    സ്‌പെയര്‍ പാട്‌സില്‍ 'ഷാജി പാപ്പന്‍'; കൊളാഷുമായി ചിത്രകലാ ആധ്യാപകന്‍

    നേരത്തെ ഉപയോഗശൂന്യമായ പേന കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതാവുന്ന മഷി പേന നിര്‍മ്മിച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട് ഈ യുവാവ്.

    News18 Malayalam

    News18 Malayalam

    • Share this:
    കോഴിക്കോട്: സ്പാനര്‍, സ്‌ക്രൂ, നട്ട്,ബോള്‍ട്ട് എന്നിവ ഉപയോഗിച്ച് ജയസൂര്യയുടെ ഷാജി പാപ്പന്‍ കൊളാഷ് തയ്യാറാക്കിയിരിക്കുകയാണ് ചിത്രകല ആധ്യാപകനായ കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശിയായ പ്രവീണ്‍ സോപാനം. വെറും 3 മണിക്കൂര്‍ സമയം ചെലവഴിച്ച് കൊണ്ടാണ് വീടിന്റെ ഒന്നാം നിലയില്‍ നിലത്ത് ഈ കൊളാഷ് ഒരുക്കിയിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലെ ഷാജി പാപ്പന്റെ രൂപമാണ് ഈ യുവാവിന്റെ കര വിരുതില്‍ യാഥാര്‍ത്ഥ്യമായത്.

    നട്ടും ബോള്‍ട്ടും സ്പാനറുമെല്ലാം ഉപയോഗിച്ച്ഇലസ്‌ട്രേഷന്‍ ആന്‍ഡ് കൊളാഷ് മിക്‌സഡ് രീതിയിലാണ് ഇത് ചെയ്തിരിക്കുന്നതന്ന് പ്രവീണ്‍ പറയുന്നു. നേരത്തെ ഉപയോഗശൂന്യമായ പേന കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതാവുന്ന മഷി പേന നിര്‍മ്മിച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട് ഈ യുവാവ്. ശില്പകല, മ്യൂറല്‍ പെയിന്റിംഗ്, കാരിക്കേച്ചര്‍, കൊളാഷ്, ആര്‍ട്ട് പെയിന്റിംഗ് എന്നിവ കൂടാതെ കലാസംവിധാനം, സംവിധാനം, തുടങ്ങിയ മേഖലയിലും പ്രവീണ്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തു വരികയാണ്. തന്റെ സ്‌കൂളില്‍ അബ്ദുല്‍ കലാമിന്റെ അര്‍ദ്ധ കായികപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മാളുകളിലും പാര്‍ക്കുകളിലും ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതിന് പുറമെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും ശില്പകലയും ചെയ്തിട്ടുണ്ട്. ഈ കൊളാഷ് ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്ര താരമായ ജയസൂര്യ ഒന്ന് കാണണമെന്നതായിരുന്നു ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ച സന്തോഷത്തിലാണ് പ്രവീണ്‍. ജയസൂര്യ ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരിക്കുകയാണ.

    ജയസൂര്യയോടുള്ള ആരാധനയാണ് ഇത്തമൊരു കൊളാഷ് നിര്‍മ്മിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത്, ജയസൂര്യ മുഖ്യകഥാപാത്രം അവതരിപ്പിച്ച മലയാള ചിത്രങ്ങളാണ് 'ആട് 1', 'ആട് 2'. ഇതിലെ ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രം വളരെയധികം ആരാധകരെ നേടിയിരുന്നു. ഇതുവരെ അവതരിപ്പിച്ച ജയസൂര്യ കഥാപാത്രങ്ങളില്‍ ഷാജി പാപ്പന്‍ ഒരു പ്രത്യേക ഇടം നേടിയിരുന്നു.

    എന്നാല്‍ ഈ സിനിമയുടെ കഥ ജയസൂര്യക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍, അദ്ദേഹം ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ അല്‍പ്പം സങ്കോചത്തോടെയാണ് നോക്കിക്കണ്ടത്. എല്ലാവരും തന്നെ പാപ്പന്‍ എന്നൊക്കെ വിളിക്കുന്ന സ്ഥിതിവിശേഷം എങ്ങനെയുണ്ടാവും എന്നായിരുന്നു ജയസൂര്യയുടെ ചിന്ത. ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ചത് ഈ സിനിമയിലെ തന്നെ മറ്റൊരു വേഷമാണ് എന്നതാണ് വാസ്തവം. പക്ഷേ ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് പീന്നിട് കാണുവാന്‍ കഴിഞ്ഞത്.

    കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ ശേഷം തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നല്ല തമാശ ചിത്രവുമായി എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജയസൂര്യ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയസൂര്യയുടെ 'വെള്ളം' വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
    Published by:Sarath Mohanan
    First published:
    )}