നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Strange Case | കീഴ്ശ്വാസം വിടുന്നത് നിർത്താൻ സഹപ്രവർത്തകൻ ആവശ്യപ്പെട്ടതിനെതിരെ കേസ്; പരാതിക്കാരന്റെ വാദം കോടതി തള്ളി 

  Strange Case | കീഴ്ശ്വാസം വിടുന്നത് നിർത്താൻ സഹപ്രവർത്തകൻ ആവശ്യപ്പെട്ടതിനെതിരെ കേസ്; പരാതിക്കാരന്റെ വാദം കോടതി തള്ളി 

  ഒരു ചെറിയ ഓഫീസ് മുറിയിൽ വച്ച് നിരന്തരം കീഴ്ശ്വാസം വിടുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചോദിച്ചുപോയത് ആകാമെന്നും ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഒരുമിച്ച് ജോലി ചെയ്തിരുന്ന മുറിയിൽ വച്ച് കീഴ്ശ്വാസം (Fart) വിടുന്നത് നിർത്താൻ സഹപ്രവർത്തകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇം​ഗ്ലണ്ടിലെ (England) ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ (CPS) സഹപ്രവ‍‍ർത്തകനെതിരെ കേസ് (Case) ഫയൽ ചെയ്ത മുതിർന്ന അഭിഭാഷകന്റെ (ബാരിസ്റ്ററുടെ) വാദം കോടതി തള്ളിയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട്.

   താരിഖ് മുഹമ്മദ് എന്നയാളാണ് സഹപ്രവ‍‍‍ർത്തകന്റെ മാനസിക പീഡനത്തിന് എതിരെ പരാതി നൽകിയത്. ഹൃദ്രോഗത്തിന് താൻ മരുന്ന് കഴിക്കുന്നതിനാലാണ് അടിയ്ക്കടി കീഴ്ശ്വാസം വിടുന്നതെന്ന് ബാരിസ്റ്റ‍‍ർ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനോട് വ്യക്തമാക്കി.

   തന്റെ സഹപ്രവർത്തകനായ പോൾ മക്‌ഗോറി ഇതിനെ തുട‍ർന്ന് തന്നോട് പറഞ്ഞ കാര്യങ്ങൾ "ലജ്ജാവഹവും" തന്റെ അന്തസിനെ മുറിവേൽപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബാരിസ്റ്ററോട് കീഴ്ശ്വാസം വിടുന്ന പ്രവൃത്തി നി‍ർത്താൻ ആവശ്യപ്പെട്ടത് ന്യായമായ ഒരു അഭ്യർത്ഥന മാത്രമാണെന്ന് പാനൽ കണ്ടെത്തിയതായും ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   2014ൽ ഹൃദയാഘാതമുണ്ടായിട്ടുള്ള അഭിഭാഷകൻ സഹപ്രവർത്തകരും മേലധികാരികളും തന്റെ വൈകല്യങ്ങൾ കാരണം തന്നോട് വിവേചനം കാണിക്കുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു. അവർ തന്റെ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞെന്നും ആഴ്ചയിൽ ഒരു ദിവസം 60 മൈൽ അകലെയുള്ള സ്ഥലത്ത് പോയി ജോലി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും അസുഖത്തെ തുട‍ർന്ന് അവധിയിലായിരിക്കെ തന്റെ ബാരിസ്റ്റ‌ർ പ്രാക്ടീസ് സർട്ടിഫിക്കറ്റിന് പണം നൽകിയിരുന്നില്ലെന്നും ആരോപിച്ചു.

   എന്നാൽ ബെർക്ക്‌ഷെയറിലെ റീഡിംഗിലുള്ള എംപ്ലോയ്‌മെന്റ് ജഡ്ജി എമ്മ ഹോക്‌സ്‌വർത്ത് അധ്യക്ഷയായ പാനൽ പരാതിക്കാരന്റെ വൈകല്യവുമായി ബന്ധപ്പെട്ട്, സഹപ്രവ‍‍ർത്തക‍ർ വിവേചനം കാണിച്ചുവെന്ന വാദം തള്ളിക്കളഞ്ഞു.   എന്നാൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും വൈകുന്നേരം 4 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങാനും അനുവദിക്കാതെ മുഹമ്മദിനോട് അനീതി കാട്ടിയതായി സിപിഎസ് അംഗീകരിച്ചു.

   പരാതിക്കാരന്റെ ഹൃദ്രോഗാവസ്ഥ അനുസരിച്ച് ദിവസേന മരുന്ന് കഴിക്കണം. മരുന്നിന്റെ പാർശ്വഫലങ്ങൾ കാരണം മരുന്ന് കഴിച്ച് മണിക്കൂറുകളോളം വീട്ടിൽ തന്നെ കഴിയേണ്ടി വരും. 2016ലാണ് അദ്ദേഹം മക്‌ഗോറിയുമായി ഒരു ഓഫീസ് മുറി പങ്കിടാൻ തുടങ്ങിയത്. അവിടെ വച്ച് അദ്ദേഹത്തിന് നിരന്തരമായി ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.

   പരാതിക്കാരന് ഹൃദയാഘാതമുണ്ടെന്ന് മക്‌ഗോറിക്ക് അറിയാമായിരുന്നു. ”എന്നാൽ അദ്ദേഹം എന്ത് മരുന്നാണ് കഴിക്കുന്നതെന്നോ വായു സംബന്ധമായ പാർശ്വഫലങ്ങളുണ്ടെന്നോ കീഴ്ശ്വാസം ‌‌മരുന്നിന്റെ പാർശ്വഫലമായുണ്ടാകുന്നതാണെന്നോ തനിയ്ക്ക് അറിയില്ലായിരുന്നുവെന്ന്” മക്‌ഗോറി ട്രിബ്യൂണലിനെ അറിയിച്ചു.

   “ഓഫീസ് മുറിയിൽ വച്ച് പല തവണ മുഹമ്മദ് ഇത്തരത്തിൽ കീഴ്ശ്വാസം വിടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിയ്ക്കൽ മക്‌ഗോറി നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മുഹമ്മദിനോട് ചോ​ദിക്കുകയും ചെയ്തു. തന്റെ മരുന്നുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മുഹമ്മദ് പറഞ്ഞെങ്കിലും, കീഴ്ശ്വാസം വിടാനായി മുറിയ്ക്ക് പുറത്തു പോകാൻ കഴിയുമോ എന്ന് മ​ക്​ഗോറി ചോദിച്ചു. എന്നാൽ അത് സാധിക്കില്ലെന്ന് മുഹമ്മദ് പറഞ്ഞു.

   2016 ഫെബ്രുവരിയിൽ മുഹമ്മദിനെ മറ്റൊരു ടീമിലേക്ക് മാറ്റി. ഇതോടെ അദ്ദേഹത്തിനോട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഗിൽഡ്‌ഫോർഡിൽ നിന്ന് ഒരു മണിക്കൂറിലധികം ഡ്രൈവ് ചെയ്യേണ്ട ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിൽ ആഴ്ചയിൽ ഒരു ദിവസം വീതം പോയി ജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

   എന്നാൽ ഇതിനെ തുട‍‍ർന്ന് അവധിയെടുത്ത മുഹമ്മദ് തന്റെ അലവൻസുകൾ തനിയ്ക്ക് വാങ്ങി നൽകണമെന്നാണ് സിപിഎസിനോട് ആവശ്യപ്പെട്ടത്. 2020 ഏപ്രിലിൽ അദ്ദേഹം ജോലി അവസാനിപ്പിച്ചു.

   വൈകല്യവുമായി ബന്ധപ്പെട്ട പീഡനവും ഇരയാക്കലും സംബന്ധിച്ച മുഹമ്മദിന്റെ അവകാശവാദങ്ങൾ ട്രിബ്യൂണൽ തള്ളിക്കളഞ്ഞു. അദ്ദേഹം പരാതിപ്പെട്ട പല സംഭവങ്ങളും തന്റെ വൈകല്യവുമായി ബന്ധമില്ലാത്തവയാണെന്നും അല്ലെങ്കിൽ അദ്ദേഹം തന്നെ രൂക്ഷമായി പ്രതികരിച്ചത് കാരണം വഷളായ കാര്യങ്ങളാണെന്നും” പാനൽ ചൂണ്ടിക്കാട്ടി.

   കീഴ്ശ്വാസത്തിന്റെ കാര്യത്തിൽ സഹപ്രവ‍ർത്തകനായ മക്‌ഗോറിയുടെ ചോദ്യങ്ങൾ പരാതിക്കാരന്റെ അന്തസ്സിനെ ലംഘിക്കുന്നതിനോ അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ വേണ്ടിയുള്ളതായിരുന്നില്ല. ഒരു ചെറിയ ഓഫീസ് മുറിയിൽ വച്ച് നിരന്തരം കീഴ്ശ്വാസം വിടുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചോദിച്ചുപോയത് ആകാമെന്നും ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു.
   Published by:user_57
   First published: