മഹാരാഷ്ട്ര നാടകത്തിൽ പവാറിനേക്കാൾ ടെൻഷനടിച്ചത് മറ്റൊരാൾ; കോളജ് അധ്യാപകന്റ അവധി അപേക്ഷ വൈറൽ
മഹാരാഷ്ട്ര നാടകത്തിൽ പവാറിനേക്കാൾ ടെൻഷനടിച്ചത് മറ്റൊരാൾ; കോളജ് അധ്യാപകന്റ അവധി അപേക്ഷ വൈറൽ
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായും എൻസിപിയിലെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തതാണ്പ്രൊഫസറെ ഞെട്ടിച്ചുകളഞ്ഞത്.
മഹാരാഷ്ട്രയിൽ ശനിയാഴ്ച രാവിലെ അരങ്ങേറിയ അപ്രതീക്ഷിത രാഷ്ട്രീയ നാടകത്തിന്റെ വാർത്ത കണ്ട് ടെൻഷനടിച്ച് അസുഖ ബാധിതനായി ഒരു കോളജ് പ്രൊഫസർ. വാർത്ത കേട്ട് ഞെട്ടിയ ഇദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവധി അപേക്ഷ നൽകുകയും ചെയ്തു.
ചന്ദ്രപുർ നഗരത്തിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള ഗാചന്ദൂരിലെ ഒരു കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ സഹീർ സയ്യിദാണ് മഹാരാഷ്ട്രിയിൽ ഫഡ്നാവിസ് വീണ്ടും അധികാരത്തിൽ എത്തിയെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയത്.
സംസ്ഥാനത്തെ രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും പിന്നീട് അസുഖബാധിതനായെന്നും സഹീർ സയ്യിദ് പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
രാഷ്ട്രീയ നാടകത്തെ തുടർന്ന് താൻ അസുഖ ബാധിതനാണെന്നും അവധി തരണമെന്നും ആവശ്യപ്പെട്ട് പ്രൊഫസർ അപേക്ഷ നൽകിയെങ്കിലും അത് പ്രിൻസിപ്പൽ നിരസിച്ചു. എന്നാൽ പ്രൊഫസർ നൽകിയ ഈ അവധി അപേക്ഷ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
ശനിയാഴ്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായും എൻസിപിയിലെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തതാണ്പ്രൊഫസറെ ഞെട്ടിച്ചുകളഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.