നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പെട്രോളിലും വൈദ്യുതിയിലും ഓടിക്കാം; ഹൈബ്രിഡ് മോട്ടോർസൈക്കിൾ നിർമ്മിച്ച് കോളേജ് വിദ്യാർത്ഥികൾ

  പെട്രോളിലും വൈദ്യുതിയിലും ഓടിക്കാം; ഹൈബ്രിഡ് മോട്ടോർസൈക്കിൾ നിർമ്മിച്ച് കോളേജ് വിദ്യാർത്ഥികൾ

  പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ഈ വാഹനം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഓടിക്കാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് വെറും 17 പൈസ മാത്രമേയാകുന്നുമുള്ളൂ.

  ഹൈബ്രിഡ് മോട്ടോർസൈക്കിൾ

  ഹൈബ്രിഡ് മോട്ടോർസൈക്കിൾ

  • Share this:
   ഇന്ധന നിരക്ക് കുത്തനെ ഉയരുന്നതുകാരണം മിക്കയാളുകളും തങ്ങളുടെ വാഹനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറക്കാന്‍ മടിക്കുന്നു എന്നതാണ് വസ്തുത. കുതിച്ചുയരുന്ന ഇന്ധനവില പൊതുജനങ്ങളുടെ ബജറ്റില്‍ കനത്ത ഭാരമാണ് ഏല്പിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത പുറത്തുവരുന്നത്.

   രാജ്‌കോട്ടിലെ വിവിപി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പെട്രോളിലും വൈദ്യുതിയിലും ഓടിക്കാന്‍ കഴിയുന്ന ഒരു ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ രൂപകല്പന ചെയ്തിട്ടുണ്ട്. വൈദ്യുതി ശേഖരിച്ചു വച്ചിരിക്കുന്ന ഇലക്ട്രിക് ബാറ്ററിയോ പെട്രോളോ തിരഞ്ഞെടുക്കുന്നതിന്, വാഹനം ഓടിക്കുന്നയാള്‍ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ച് മാറ്റുകയേ വേണ്ടൂ. എഞ്ചിനില്‍ ഒരു ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന ഹൈബ്രിഡ് മോഡലാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ എഞ്ചിനില്‍ നിന്ന് ആക്സിലിലേക്ക് ഡ്രൈവ് മാറ്റുന്നതിന് തയ്യാറാക്കിയിരിക്കുന്ന പവര്‍ട്രെയിന്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത് കാരണം ബൈക്ക് വൈദ്യുതിയിലാണോ പെട്രോളിലാണോ ഓടിക്കേണ്ടതെന്ന് ഡ്രൈവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ കഴിയും.


   പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ഈ വാഹനം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഓടിക്കാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചെലവിന്റെ കാര്യമാകട്ടെ, പറയാനുമില്ല. ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് വെറും 17 പൈസ മാത്രമേയാകുന്നുമുള്ളൂ. ഇന്ധന വില കുതിച്ച് ഉയരുന്നതുകൊണ്ടാണ് ഈ വാഹനം വികസിപ്പിച്ചെടുക്കുന്നതിന് തീരുമാനിച്ചതെന്ന് മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡീന്‍ ഡോ. മണിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിന്റെ കൂടിയ വില, സാവധാനത്തിലുള്ള ചാര്‍ജിംഗ് എന്നിങ്ങനെ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് രണ്ടിലും ഓടിക്കാന്‍ കഴിയുന്ന ഒരു വാഹനത്തെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചതെന്ന് വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് എല്ലാവരും ശ്രമിക്കുകയാണ്.

   കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ നിപ്പാനി താലൂക്കില്‍ നിന്നുള്ള ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥമേശ കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമായി നിര്‍മ്മിക്കുകയുണ്ടായി. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ അവനുണ്ടാക്കിയ വാഹനത്തിന് 40 കിലോമീറ്റര്‍ ദൂരം സുഗമമായി സഞ്ചരിക്കാനാകും.

   കോവിഡ് മഹാമാരി മൂലം രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണം എന്ന തീരുമാനമാണ് പ്രഥമേശയെ ഒരു ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. പ്രഥമേശയുടെ പിതാവായ പ്രകാശ് സുതാര ഒരു ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. തന്റെ മകന്‍ നൂതനവും ക്രിയാത്മകവുമായി ചിന്തിക്കുന്നതില്‍ സന്തുഷ്ടനായ അദ്ദേഹം പ്രഥമേശയ്ക്ക് തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കി.

   പ്രഥമേശയുടെ അച്ഛന്‍ ഒരു ഇലക്ട്രീഷ്യന്‍ ആയതിനാല്‍,അവന് ആവശ്യമായ മിക്ക വസ്തുക്കളും പിതാവിന്റെ ഗാരേജില്‍ നിന്നു തന്നെ ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ലിഡ് ആസിഡ് 48 വോള്‍ട്ടേജ് ബാറ്ററി, 48 വോള്‍ട്ടേജ് മോട്ടോര്‍, 750 വാട്ട് മോട്ടോര്‍ എന്നിവ വാങ്ങി ഇലക്ട്രിക് റീചാര്‍ജ് ചെയ്യാനാവുന്ന ഒരു മോട്ടോര്‍ അവന്‍ നിര്‍മ്മിച്ചു. പ്രസ്തുത മോട്ടോറിന്റെ സഹായത്തോടെ പ്രഥമേശ ഒരു ഒരു ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കുകയും ചെയ്തു. ഇന്ധനവില കുതിച്ചുയരുന്ന ഈ കാലത്ത് ഇതെല്ലാം പ്രത്യാശയുടെ കിരണങ്ങളെന്നുകരുതി നമുക്ക് ആശ്വസിക്കാം.
   Published by:Sarath Mohanan
   First published:
   )}