• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഇരട്ടി പ്രായമുള്ള സ്ത്രീയെ പ്രൊപ്പോസ് ചെയ്ത കോളേജ് വിദ്യാർത്ഥിയ്‌ക്ക് ചെരുപ്പിനടി വീണത് നാട്ടുകാരുടെ മുന്നിൽ

Viral | ഇരട്ടി പ്രായമുള്ള സ്ത്രീയെ പ്രൊപ്പോസ് ചെയ്ത കോളേജ് വിദ്യാർത്ഥിയ്‌ക്ക് ചെരുപ്പിനടി വീണത് നാട്ടുകാരുടെ മുന്നിൽ

സ്ത്രീ യുവാവിനെ ചെരുപ്പൂരി അടിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    പ്രണയത്തിന് പ്രായമോ ദേശമോ തടസമല്ല എന്ന് കേട്ടിട്ടില്ലേ. പക്ഷെ ചില സമയങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ ദുഃഖിക്കേണ്ടി വരും. തന്നെക്കാൾ ഇരട്ടിപ്രായമുള്ള സ്ത്രീയെ പ്രൊപ്പോസ് ചെയ്ത കോളേജ് കുമാരൻ അത്തരത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. അതും നടുറോഡിൽ വച്ച്.

    വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ മുതിർന്ന സ്ത്രീയെ ഇയാൾ പ്രൊപ്പോസ് ചെയ്യുകയാണ്. ശേഷം നാട്ടുകാരും സ്ത്രീയും ചേർന്ന് യുവാവിനെ തല്ലി. നാട്ടുകാർ നോക്കി നിൽക്കെ സ്ത്രീ ഉച്ചത്തിൽ സംസാരിക്കുന്നതു കേൾക്കാം.

    “അവൻ പറഞ്ഞത് ആവർത്തിക്കാൻ എനിക്ക് നാണക്കേടാണ്. എന്റെയും അവന്റെയും പ്രായം എത്രയെന്നറിയുമോ? എന്റെ മകന്റെ പ്രായമുണ്ട് ഇവന്,” സ്ത്രീ രോഷാകുലയായി.

    ‘അങ്കിൾ ജി എന്ന് വിളിക്കുന്ന നീ മറ്റുള്ളവരുടെ മുന്നിൽവച്ച് പറയാൻ കഴിയാത്ത കാര്യങ്ങൾ എന്നോട് പറഞ്ഞതിൽ തെല്ലും ലജ്ജയില്ലേ?’ സ്ത്രീ യുവാവിനോട് ചോദിച്ചു.

    ആന്റി എന്ന് വിളിച്ചതും അവർ കൂടുതൽ കുപിതയായി. പെട്ടെന്ന് ഒരു മുതിർന്ന വ്യക്തി കടന്നു വന്നു യുവാവിനെ പൊതിരെത്തല്ലി. ചെരുപ്പൂരി സ്ത്രീയും യുവാവിനെ മർദിക്കാൻ തുടങ്ങി.

    ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധിപ്പേർ കണ്ടു കഴിഞ്ഞു. വീഡിയോ ചുവടെ കാണാം:

    Summary: A young college student made a proposal to a woman who was almost twice his age only to get beaten up by onlookers on a major street. The video that was tweeted quickly became popular

    Published by:user_57
    First published: