വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച അവധി നൽകി ചൈനയിലെ കോളജുകൾ. ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെയാണ് പ്രഖ്യാപിച്ച അവധി. രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിനിടെയാണ് ചൈനയിലെ കോളേജുകളിൽ അവധി പ്രഖ്യാപിച്ചത്. എൻബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മാർച്ച് 21ന് മിയാൻയാങ്ങ് ഫ്ലൈയിങ്ങ് വൊക്കേഷണൽ കോളജ് ആണ് ആദ്യമായി പ്രണയാവധി നൽകിയത്. അവധിക്കാലത്ത് വിദ്യാർഥികൾക്ക് ഹോം വർക്കുകളും നൽകിയിട്ടുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ തുടങ്ങിയവ അവധിയാഘോഷത്തിനിടെ ചെയ്യണമെന്നും നിർദേശമുണ്ട്.
‘പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും വസന്ത കാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാകാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് അധികൃതരുടെ വിശദീകരണം.2021ൽ മൂന്ന് കുട്ടികൾ എന്ന നിബന്ധനയിലേക്കെത്തിയിരുന്നു.
ജനസംഖ്യ കുറയുന്ന പ്രതിസന്ധി മറികടക്കാൻ നേരത്തെ സർക്കാർ തലത്തിലും പല നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. അതിൽ ഒന്നായിരുന്നു പുരുഷധനം നിരുത്സാഹപ്പെടുത്തണം എന്നുള്ളത്. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ചൈനയിൽ ആദ്യമായി കഴിഞ്ഞവർഷം ജനസംഖ്യാശോഷണം റിപ്പോർട്ടുചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.