വിമാനത്തിനുള്ളിലെ അസ്വാഭാവികമായ സംഭവങ്ങൾ അടുത്തിടെ കൂടുതലായി വാർത്തകളിൽ ഇടംനേടുന്നുണ്ട്. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും സഹയാത്രികരുടെ ദേഹത്ത് മൂത്രമൊഴിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, വിമാനത്താവളത്തിനുള്ളിൽവെച്ച് നിർബന്ധിപ്പിച്ച് വസ്ത്രം മാറ്റിച്ചെന്ന പരാതിയാണ് ഉയരുന്നത്. അമേരിക്കയിലാണ് സംഭവം. ഹാസ്യതാരം ക്രിസ്സി മെയർ തന്റെ സുഹൃത്തായ കീനു തോംസണൊപ്പം അമേരിക്കൻ എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു. എന്നാൽ വിമാനത്തിൽ കയറുന്നതിന് മുമ്പ്, ഒരു എയർപോർട്ട് ജീവനക്കാരൻ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും നിബന്ധിപ്പിച്ച് വസ്ത്രം മാറ്റിപ്പിച്ചെന്നുമാണ് പരാതി.
Omfg an @AmericanAir employee forced me and @keanuCthompson to change our pants before getting on the flight which actually turned out to be MORE REVEALING
THIS IS NO WAY TO TREAT A REWARDS MEMBER pic.twitter.com/SgjCrHdLHV
— Chrissie Mayr🇺🇸 (@ChrissieMayr) May 2, 2023
സംഭവത്തെക്കുറിച്ച് ക്രിസ് മെയർ ട്വിറ്ററിൽ എഴുതി, “Omfg ഒരു @AmericanAir ജീവനക്കാരൻ എന്നെയും @keanuCthompson നെയും ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് ഞങ്ങളുടെ പാന്റ് മാറ്റാൻ നിർബന്ധിച്ചു,,’
വസ്ത്രം മാറാൻ ആവശ്യപ്പെട്ടതിന് മുമ്പും അതിനുശേഷവുമുള്ള രണ്ട് ചിത്രങ്ങൾ ക്രിസി മെയർ ട്വീറ്റ് ചെയ്തു. പൊതുവിടത്തിൽവെച്ചാണ് തങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് വസ്ത്രം മാറ്റിപ്പിച്ചതെന്നും അവർ പറഞ്ഞു. ഏതായാലും മെയറുടെ പരാതി ഗൌരവമായാണ് അമേരിക്കൻ എയർ കണ്ടത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് അവർ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
“നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുനൽകു. പരാതി കേൾക്കാനും നടപടി എടുക്കാനും തയ്യാറാണ്,” അമേരിക്കൻ എയർ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airline