ആലത്തൂർ സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെയുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. വാദങ്ങളും പ്രതിവാദങ്ങളും എതിർപ്പും പിന്തുണയുമായി സോഷ്യൽ മീഡിയ ചർച്ച പുരോഗമിക്കുന്നുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയിരിക്കുന്നത് ഒരു കമന്റാണ്. ദീപ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഹഫ്സ മോൾ എന്ന അക്കൗണ്ടിൽ നിന്നെത്തിയ ഒരു കമന്റാണ് ശ്രദ്ധ നേടിയത്. ടീച്ചറുടെ പോസ്റ്റിനെക്കാൾ കൂടുതൽ ലൈക്ക് ആ കമന്റിനുണ്ടെന്നതും ശ്രദ്ധേയം.
Also Read-'സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണം': ദീപ നിശാന്ത്
കേരളത്തിലെ 20 സീറ്റുകളിൽ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കാരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർഥി കൊള്ളാം എന്നാണ് കമന്റിൽ പറയുന്നത്. മനസ് ഒന്നു ചുരണ്ടി നോക്കിയാൽ സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാമെന്നും വിമർശിക്കുന്നുണ്ട്. അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ അപ്പോൾ ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാമെന്ന ഒരു പരിഹാസവും കമന്റിലുണ്ട്. ഇരുപതിനായിരത്തോളം ലൈക്കാണ് ആ കമന്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.
കമന്റിന്റെ പൂർണരൂപം
'അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..
അപ്പോൾ ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാം..
വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളിൽ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർഥി കൊള്ളാം..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.