HOME » NEWS » Buzz » COMMERCIAL PILOT JENI JEROME BEING HEAPED WITH PRAISES FROM POLITICIANS AND CELEBRITIES

Jeni Jerome | സ്വപ്നങ്ങൾക്ക് ചിറകു നൽകിയ ജനിക്ക് അഭിനന്ദനവുമായി രാഷ്ട്രീയ, സിനിമാ ലോകം

Commercial pilot Jeni Jerome being heaped with praises from politicians and celebrities | 23-ാം വയസ്സിൽ സ്വപ്നങ്ങളെ ആകാശത്തോളം പറന്ന് കൈപ്പിടിയിലൊതുക്കിയ മലയാളി പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം

News18 Malayalam | news18-malayalam
Updated: May 24, 2021, 7:28 AM IST
Jeni Jerome | സ്വപ്നങ്ങൾക്ക് ചിറകു നൽകിയ ജനിക്ക് അഭിനന്ദനവുമായി രാഷ്ട്രീയ, സിനിമാ ലോകം
ജെനി ജെറോം
  • Share this:
കേവലം 23-ാം വയസ്സിൽ സ്വപ്നങ്ങളെ ആകാശത്തോളം പറന്ന് കൈപ്പിടിയിലൊതുക്കിയ മലയാളി പെൺകുട്ടിയാണ് ജെനി ജെറോം. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ എന്ന കടലോര പ്രദേശത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ജെനി സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റായി ഈ കൊച്ചുതുറക്കാരി ഈ വരുന്ന ശനിയാഴ്ച അറബിക്കടലിനു മീതെ പറക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടവും ജെനിക്ക് സ്വന്തം.

കഴിഞ്ഞ ദിവസം ഈ വാർത്ത പുറത്തുവന്ന നിമിഷം മുതൽ ഓരോ മലയാളിയുടെയും മനസ്സ് അഭിമാനം കൊണ്ട് നിറയുകയാണ്.

രണ്ടു പതിറ്റാണ്ടായി അജ്മാനിലാണ് ജെനിയും കുടുംബവും താമസം. ഒന്നര മാസം മുൻപ് അമ്മയ്ക്കും സഹോദരനുമൊപ്പം ജെനി തിരുവനന്തപുരത്തെത്തിയിരുന്നു. ആദ്യ ഫ്ളൈറ്റിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി ജെനി തിരികെ മടങ്ങിയപ്പോൾ അമ്മയും സഹോദരനും നാട്ടിൽ തങ്ങി.

അജ്മാനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെനിയുടെ പിതാവ് ജെറോം പങ്കിട്ട ഒരു വാട്സാപ്പ് സന്ദേശമാണ് വാർത്തയായി മാറിയത്.

തീർത്തും പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്ന പ്രകൃതക്കാരിയാണ് ജെനി. പ്ലസ് ടു കഴിഞ്ഞതും പൈലറ്റ് പരിശീലന കോഴ്‌സിനുള്ള അഭിരുചി പരീക്ഷ എഴുതിയിരുന്നു ജെനി. ആദ്യ ശ്രമങ്ങൾ വിഫലമായെങ്കിലും ജെനി തന്റെ ഉദ്യമത്തിൽ നിന്നും വ്യതിചലിച്ചില്ല. ആകാശം കീഴടക്കാനുള്ള മോഹത്തിനുമുന്നിൽ പ്രതിബന്ധങ്ങൾ വഴിമാറി.

ശനിയാഴ്ച രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം പറത്തുക ജെനിയാവും. കൂട്ടുകാരും ജെനിയുടെ തന്നെ ബാച്ചിലെ സഹ പഠിതാക്കളും അവരുടെ ആദ്യ ഫ്‌ളൈറ്റ് പൂർത്തിയാക്കിയെങ്കിലും, സ്വന്തം നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് പറത്താനുള്ള നിയോഗമുണ്ടായത് ജെനിക്കാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ജെനിയെ ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അഭിനന്ദിച്ചു. "സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്," അദ്ദേഹം കുറിച്ചു. തിരുവനന്തപുരത്തിന്റെ സ്വന്തം ജെനിയെ എം.പി. ശശി തരൂർ മുതൽ താരലോകം വരെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.










ജെറോമിന്റെയും ബിയാട്രിസിന്റെയും മകളാണ് ജെനി.
Published by: user_57
First published: May 24, 2021, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories