• HOME
 • »
 • NEWS
 • »
 • buzz
 • »
 • ജീവനക്കാരന് ശമ്പളം നൽകിയത് നാണയങ്ങളായി; ചിത്രങ്ങൾ വൈറലായതോടെ കമ്പനിയ്ക്ക് പ്രവർത്തനാനുമതി നഷ്ടമായി

ജീവനക്കാരന് ശമ്പളം നൽകിയത് നാണയങ്ങളായി; ചിത്രങ്ങൾ വൈറലായതോടെ കമ്പനിയ്ക്ക് പ്രവർത്തനാനുമതി നഷ്ടമായി

പ്ലാസ്റ്റിക് റീസൈക്ലിങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നെക്‌സ്ഗ്രീന്‍ എന്റർപ്രൈസ് ഫാക്റ്ററിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്

 Image: Valenzuela City Government

Image: Valenzuela City Government

 • Last Updated :
 • Share this:
  ചെയ്ത ജോലിയ്ക്ക് ശമ്പളം ലഭിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും അവകാശമാണ്. എന്നാൽ, ആ പണം നാണയങ്ങളായി ലഭിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവിശ്വസനീയമെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും യഥാർത്ഥത്തിൽ അങ്ങനൊരു സംഭവം നടന്നിരിക്കുകയാണ്. ഫിലിപ്പീൻസിലെ ഒരു ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് തന്റെ കമ്പനിയിൽ നിന്ന് അസാധാരണമായ ഈ അനുഭവം ഉണ്ടായത്. ഒടുവിൽ ആ കമ്പനിയ്ക്ക് പ്രവർത്തനം നടത്താനുള്ള അനുമതി താൽക്കാലികമായി നഷ്ടമാവുകയും ചെയ്തു.

  പ്ലാസ്റ്റിക് റീസൈക്ലിങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നെക്‌സ്ഗ്രീന്‍ എന്റർപ്രൈസ് ഫാക്റ്ററിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. രണ്ടു ദിവസത്തെ ജോലിക്കുള്ള കൂലി ഏതാനും ബാഗുകളിൽ നിറച്ച നാണയങ്ങളായാണ് റസൽ മനോസ എന്ന ജീവനക്കാരന് ലഭിച്ചത്. ചെറുതും വലുതുമായ ഏതാനും പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച നാണയങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ബന്ധു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.

  ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി മാറിയതോടെ ഇക്കാര്യം വാലെൻസ്വേല നഗരത്തിന്റെ മേയർ റെക്സ് ഗാച്ചലിയന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അദ്ദേഹം മനോസയുമായി കൂടിക്കാഴ്ച നടത്തി. ഈ നാണയങ്ങൾ മുഴുവൻ ഒരു ബാങ്കിൽ കൈമാറാനാണ് ഫാക്റ്ററിയുടെ കാഷ്യറിൽ നിന്ന് ലഭിച്ച നിർദ്ദേശമെന്ന് മനോസ മേയറെ അറിയിച്ചു.

  Also Read-ഇന്ന് അന്താരാഷ്ട്ര ബിക്കിനി ദിനം: ഇന്ത്യയിലെ ഈ ബീച്ചുകളിൽ ധൈര്യമായി ബിക്കിനി ധരിക്കാം

  സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതോടെ മേയറുടെ അധ്യക്ഷതയിൽ മനോസയും കമ്പനിയുടെ പ്രതിനിധിയും തമ്മിൽ യോഗം ചേർന്നു. യോഗം വാലെൻസ്വേല നഗരത്തിലെ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. പ്രാദേശിക മാധ്യമങ്ങളും യോഗം പ്രക്ഷേപണം ചെയ്തു.

  ഇത്രയധികം നാണയങ്ങളായി ശമ്പളം നൽകിയത് മനോസയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഒരു തൊഴിലാളിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും പറഞ്ഞ മേയർ കമ്പനിയുടെ പ്രതിനിധിയോട് സംഭവത്തിൽ വിശദീകരണം തേടി. മനോസയ്ക്ക് നൽകാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ നാണയങ്ങൾ ആയിരുന്നില്ല അതെന്നും തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും കമ്പനിയുടെ പ്രതിനിധി ജാസ്പർ ചെങ് സമ്മതിച്ചു. എന്നാൽ, ഈ വിശദീകരണം മേയറിനും മനോസയ്ക്കും തൃപ്തികരമായിരുന്നില്ല.

  Also Read-എക്കോണമി ക്ലാസ് യാത്രികർക്ക് എസി കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ; വരുന്നത് 806 പുതിയ കോച്ചുകൾ

  കമ്പനിയിൽ നിലനിൽക്കുന്ന നീതിരഹിതമായ പ്രവണതകൾക്കതിരെ താൻ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഈ നാണയങ്ങൾ ശമ്പളമായി ലഭിച്ചത് എന്ന് മനോസ വ്യക്തമാക്കി. അതിനെ തുടർന്ന് ഈ കമ്പനിയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്താൻ ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്ട്രെ ബെല്ലോ ഉത്തരവിട്ടു. കമ്പനിയിലെ തൊഴിൽ രീതികൾക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഫാക്റ്ററി ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

  അന്വേഷണം നടക്കുന്നതിനിടെയാണ് മേയർ ഗാച്ചലിയൻ കമ്പനിയുടെ പ്രവർത്തനത്തിനുള്ള അനുമതി താൽക്കാലികമായി നിർത്തിവെച്ചത്. സർക്കാരിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതുവരെ 15 ദിവസക്കാലം പ്രവർത്തനം അവസാനിപ്പിച്ച് ഫാക്റ്ററി അടച്ചിടാനാണ്‌ മേയർ ഉത്തരവ് നൽകിയത്.
  Published by:Jayesh Krishnan
  First published: