നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇഡ്ഡലി ദോശ മാവുകളില്‍ പശുവിന്റെ അസ്ഥി ചേര്‍ക്കുന്നുണ്ടെന്ന് പ്രചരണം; വിശദീകരണവുമായി കമ്പനി

  ഇഡ്ഡലി ദോശ മാവുകളില്‍ പശുവിന്റെ അസ്ഥി ചേര്‍ക്കുന്നുണ്ടെന്ന് പ്രചരണം; വിശദീകരണവുമായി കമ്പനി

  അതേസമയം ഐഡി ഫ്രെഷ് ഫുഡ് ഉത്പന്നങ്ങളെ പിന്തുണച്ചുകൊണ്ട് ധാരാളം ഉപഭോക്താക്കളും സോഷ്യമീഡിയകളിലൂടെ രംഗത്ത് എത്തി.

  • Share this:
   വന്‍ ജനപ്രീതിയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കൊണ്ട് ഐഡി ഫ്രെഷ് ഫുഡിന്റെ ഉത്പന്നങ്ങള്‍ നേടിയെടുത്തത്. എന്നാല്‍ ഇപ്പോള്‍, ഉല്‍പ്പന്നങ്ങളില്‍ പശുവിന്റെ അസ്ഥി ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു സന്ദേശം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്തോടെ തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളുടെ ആശങ്കയകറ്റാന്‍ ഔദ്യോഗിക പ്രസ്താവനയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് കമ്പനി.

   ഐഡി ഫ്രെഷ് ഫുഡിന്റെ ഉത്പന്നങ്ങളില്‍ പശുവിന്റെ അസ്തികള്‍ അരച്ച് ചേര്‍ക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശം ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലൂടെ പ്രചരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. വിവാദത്തെ തുടര്‍ന്ന് കമ്പനി, തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ സസ്യാഹാര പദാര്‍ത്ഥങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പ്രസ്താവന ഇറക്കി.

   കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ഉത്പന്നങ്ങള്‍ ഇഡ്ഡലി മാവും, ദോശ മാവുമാണ്. ഐഡിയുടെ മാവുകള്‍ തെക്കേന്ത്യയിലെ വീടുകളില്‍ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായിട്ടുള്ള മാവ് തയ്യാറാക്കാന്‍ സമയം ധാരാളം ആവശ്യമുണ്ട്. ഇതേതുടര്‍ന്നാണ് നിലവാരമുള്ള ഐഡിയുടെ മാവുകള്‍ക്ക് പ്രചാരം വര്‍ധിച്ചത്.   സന്ദേശം വൈറലായത്തോടെ ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതിയതിങ്ങനെയാണ്, ''ചെന്നൈയിലെ എല്ലാ സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഐഡി ഫുഡ്സ് നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഇഡ്‌ലി/ദോശ മാവ് വില്‍ക്കുന്നുണ്ട്. എത്ര പേര്‍ക്ക് അറിയാം ഈ കമ്പനിയില്‍ മുസ്ലീങ്ങള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും ഇത് ഹലാല്‍ സര്‍ട്ടിഫൈഡ് ആണെന്നും.. ഐഡി ഫ്രഷ് ഫുഡ് എന്ന ഈ സ്വകാര്യ കമ്പനി 2005ല്‍ പിസി മുസ്തഫ സ്ഥാപിച്ചതാണ്.''   അതേസമയം ഐഡി ഫ്രെഷ് ഫുഡ് ഉത്പന്നങ്ങളെ പിന്തുണച്ചുകൊണ്ട് ധാരാളം ഉപഭോക്താക്കളും സോഷ്യമീഡിയകളിലൂടെ രംഗത്ത് എത്തി. ഒരു ഉപഭോക്താവ് കുറിച്ചതിങ്ങനെയാണ്, ''ഐഡി ഇഡ്ഡലി ദോശ മാവ് വാങ്ങുന്നത് തുടരാനും, എനിക്ക് അറിയാവുന്ന എല്ലാവരോടും അത് ഉപയോഗിക്കണമെന്ന് പറയുവാനും ഞാന്‍ എന്നത്തേക്കാളും ദൃഡനിശ്ചയത്തിലാണ്. ഈ വെറുപ്പുളവാക്കുന്ന പ്രചരണം പരാജയപ്പെടുത്തണം!''

   മറ്റൊരു ഉപഭോക്താവ് പറഞ്ഞു: ''ഞാന്‍ അവരുടെ വളരെ അപൂര്‍വമായ ഉപഭോക്താവാണ്, ഐഡി ദോശ മാവ് വിപണിയിലെ മറ്റേതൊരു ബ്രാന്‍ഡിനെയും പോലെ മികച്ചതാണ്. മാത്രമല്ല ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. എന്നാല്‍ ഇപ്പോള്‍ കാണിക്കുന്നത്, സംഘി ഐടി ഫാക്ടറിയുടെ പ്രചരണമാണ്.''

   ''ഞങ്ങള്‍ എല്ലാ ദിവസവും ഐഡി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു, അവ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ഐഡി ഇഡ്ഡലിയും ദോശയും തയ്യാറാക്കി നല്‍കുന്നതില്‍ നന്ദി. ഞങ്ങള്‍ക്ക് മാവ് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ ദക്ഷിണേന്ത്യന്‍ ടിഫിനുകള്‍ ആസ്വദിക്കുന്നു,''ഒരു ഉപഭോക്താവ് കുറിച്ചു.

   ഐഡി ഫ്രഷ് ഫുഡിന്റെ സ്ഥാപകനും സിഇഒയുമായ പിസി മുസ്തഫ മലയാളിയായ ഒരു യുവസംരഭകനാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ബ്രാന്‍ഡ് പ്രധാനമായും റെഡി ടു കുക്ക് ഇഡലി, ദോശ മാവുകളാണ് വില്‍ക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും കമ്പനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. കൂടാതെ യുഎസ്, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഐഡിക്ക് കയറ്റുമതിയുമുണ്ട്.
   Published by:Jayashankar AV
   First published:
   )}