HOME /NEWS /Buzz / Shahida Kamal | 'സഖാവ് എന്നത് ഒരു വികാരമാണ്; ഷാഹിദ കമാലിനെ അന്വേഷിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ

Shahida Kamal | 'സഖാവ് എന്നത് ഒരു വികാരമാണ്; ഷാഹിദ കമാലിനെ അന്വേഷിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ

ഷാഹിദാ കമാൽ

ഷാഹിദാ കമാൽ

'ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ തന്നോടുള്ള സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി'

  • Share this:

    മലപ്പുറത്ത് എത്തിയ ബന്ധുവിനോട് തന്നെക്കുറിച്ച് അന്വേഷിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള ഷാഹിദ കമാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. 'സഖാവ് എന്നത് ഒരു വികാരമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മലപ്പുറം കാടാമ്പുഴയിലെ ഓട്ടോഡ്രൈവറെ കുറിച്ച് ഷാഹിദ കമാൽ എഴുതുന്നത്. 'ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ തന്നോടുള്ള സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി' - ഫേസ്ബുക്ക് കുറിപ്പിൽ ഷാഹിദ കമാൽ വ്യക്തമാക്കുന്നു.

    ഷാഹിദ കമാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    സഖാവ് എന്നത് ഒരു വികാരമാണ്

    കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു മലപ്പുറം ജില്ലയിൽ ഒരാവശ്യവുമായി ചെന്നതാണ്. കാടാമ്പുഴ എന്ന സ്ഥലത്ത് ഇറങ്ങി ഒരു ഓട്ടോയിൽ കയറി. ബാപ്പു എന്നാണ് ഓട്ടോ ഡ്രൈവറുടെപേരെന്ന് തോന്നുന്നു. യാത്രയ്ക്കിടയിൽ നടത്തിയ സംഭാഷണത്തിനിടയിൽ കൊല്ലത്തുനിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ ഷാഹിദ സഖാവിനെ അറിയുമോ എന്ന് ചോദിക്കുകയും അറിയാമെന്നും, ബന്ധുവാണന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സന്തോഷവും ആവേശവും ഒന്നു കാണേണ്ടതു തന്നെയെന്ന് എന്റെ ബന്ധു പറയുന്നു. അദ്ദേഹത്തിന്റെ അന്വേഷണം പറയണമെന്ന് എന്റെ ബന്ധുവിനെ ഏല്പിച്ചു വിട്ടു. ഒരിക്കൽപോലും കണ്ടിട്ടില്ലങ്കിലും ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ എന്നോടുള്ള ബാപ്പു സഖാവിന്റെ സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി. ബാപ്പു സഖാവിന് എന്റെ ലാൽ സലാം

    Viral | 'പുട്ട് എനിക്കിഷ്ടമല്ല; അത് ബന്ധങ്ങൾ തകർക്കും'; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറൽ

    കേരളീയർ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് പുട്ടിന്റെ സ്ഥാനം. കടലക്കറിയോ, പയറും പപ്പടമോ, അതുമല്ലെങ്കിൽ പഴവുമായോ ചേർത്ത് ഒരു പിടിപിടിച്ചാൽ കുശാലാകും. എന്നാൽ എല്ലാവരും 'പുട്ടുറുമീസിനെ' പോലെ ആകണമെന്നില്ല. സ്ഥിരം കഴിക്കുന്നതുകൊണ്ട് പുട്ടിനോടുള്ള ഇഷ്ടം ഇല്ലാതായവരും നമ്മുടെ കൂട്ടത്തിലുണ്ട്. അങ്ങനെ ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത കോഴിക്കോട് മുക്കം സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    Also Read- Viral video | യാത്രയയപ്പ് ചടങ്ങിൽ നിത്യഹരിത ഗാനത്തിനൊപ്പം ചുവടുവെച്ച് കന്യാസ്ത്രീ

    ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്. നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഇഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നുതുടങ്ങുന്ന ഉത്തരത്തില്‍ കുട്ടി കുറിച്ചത് ഇങ്ങനെ-

    ''കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും''- എന്നുപറഞ്ഞാണ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

    First published:

    Tags: Facebook post, Shahida Kamal