കൊച്ചി: സംസ്ഥാനത്തെ ലേഡീസ് ബ്യൂട്ടിപാർലറുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് ഇതിനു കാരണം. ഒട്ടനവധി സ്ത്രീകൾക്ക് തൊഴിലിൽ നല്കുന്ന മേഖല ഇന്ന് അടച്ചു പൂട്ടലിൻ്റെ വക്കിലാണ്.
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഒരേ നിർവചനത്തിൽപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഹെയർകട്ടിന് ഇരു വിഭാഗത്തിനും അനുമതി നല്കിയപ്പോൾ വനിതാ ബ്യൂട്ടി പാർലറുകളിൽ എന്തെല്ലാം ചെയ്യാം എന്നു വ്യക്തമാക്കിയില്ല. പുരുഷന്മാരുടെ ബാർബർ ഷോപ്പുകളിൽ മുടിവെട്ടിനു മാത്രമായി തന്നെയാണ് കൂടുതൽ പേരും എത്തുന്നത്. വനിതകളുടെ പാർലറുകൾ ഈ രീതിയിൽ പ്രവർത്തിച്ചാൽ വാടക പോലും നൽകാനാവില്ല.
മുടി വെട്ടി കിട്ടുന്ന പണം വാടകയും ജീവനക്കാർക്കു ശമ്പളവും കൊടുക്കാനില്ലാത്തതിനാൽ തുറന്ന പാർലറുകൾ പലതും അടച്ചു. പ്രതിമാസം ലക്ഷങ്ങൾ വിറ്റുവരവ് ഉണ്ടായിരുന്ന സൗന്ദര്യ വർദ്ധക വസ്തു വിപണിയും അനുബന്ധ മേഖലയും നിശ്ചലമാണ്.
സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണെങ്കിൽ അതനുസരിച്ച് കൂടുതൽ ജോലികൾ ഏറ്റെടുത്ത് നിലവിലെ പ്രതിസന്ധി മറികടക്കാനാകുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.