• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | മൂന്ന് സഹോദരിമാരും ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തി; മൂവരെയും ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്

Viral | മൂന്ന് സഹോദരിമാരും ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തി; മൂവരെയും ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്

നതാലിയെ കാണാനായി വീട്ടിലെത്തിയ ലുവിസോയ്ക്ക് തന്റെ സഹോദരിമാരെ നതാലി പരിചയപ്പെടുത്തിക്കൊടുത്തു, ഇതാണ് വിവാഹത്തിലേക്ക് എത്തിയത്

  • Share this:
    ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും ഒരേ സമയം വിവാഹം ചെയ്ത് യുവാവ്. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിൽ നിന്നുള്ള യുവാവാണ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ മൂവരെയും നിരാശരാക്കേണ്ടെന്ന് കരുതി അവരെ വിവാഹം ചെയ്യുവാനുള്ള വിചിത്രമായ തീരുമാനം എടുത്തത്.

    ലുവിസോ എന്ന യുവാവ് മൂന്ന് സഹോദരിമാരിൽ ഒരുവളായ നതാലി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവരുടെ അഭ്യർത്ഥന നിഷേധിക്കാതെ മൂവരെയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ് നതാലിയും, നടാഷയു൦, നദെഗെയും. ചെറുപ്പം മുതലേ എല്ലാം പങ്കിട്ട് ശീലമുള്ള സഹോദരിമാർ ഭർത്താവിനെയും പങ്കിടുകയായിരുന്നു.

    നതാലിയെ കാണാനായി അവരുടെ വീട്ടിലെത്തിയ ലുവിസോയ്ക്ക് നതാലി തന്നെയാണ് തന്റെ സഹോദരിമാരെ പരിചയപ്പെടുത്തിക്കൊടുത്തത്. ഇതാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്താൻ കാരണം. ഇരുവരെയും കാണുന്നതിന് മുന്നേ നതാലിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞ ലുവിസോ സഹോദരിമാർ ആദ്യം വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ചെറിയൊരു ഞെട്ടലും തലകറക്കവും ഉണ്ടായതായി തോന്നിയെന്ന് പറഞ്ഞു. താനിനി സ്വപ്നം കാണുന്നതാണോയെന്ന് പോലും ഒരു നിമിഷം ചിന്തിച്ചെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖ്തതിൽ ലുവിസോ വെളിപ്പെടുത്തി.

    Also read- Viral | ഉപേക്ഷിച്ച റഷ്യൻ ടാങ്കുകൾ ട്രാക്ടറുകൾ കൊണ്ട് വലിച്ച് യുക്രേനിയൻ കർഷകർ; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

    അവരുടെ അഭ്യർത്ഥന നിഷേധിച്ചാൽ അവർക്ക് വിഷമമാകുമെന്ന് കരുതിയാണ് മൂന്ന് പേരെയും വിവാഹം കഴിക്കാൻ താൻ തയാറാണെന്ന് പറഞ്ഞതെന്ന് ലുവിസോ വെളിപ്പെടുത്തി. ഇതോടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മൂവരെയും ലുവിസോ വിവാഹം ചെയ്തു. ഒന്നിലധികം ജീവിത പങ്കാളികൾ ഉണ്ടാകുന്നത് കോംഗോയിൽ നിയമവിധേയമായതിനാൽ അക്കാര്യത്തിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിചിത്ര തീരുമാനം ഇഷ്ടമാകാതെ വന്ന ലുവിസോയുടെ കുടുംബം വിവാഹത്തിൽ നിന്നും വിട്ടുനിന്നു. വിവാഹക്കാര്യ൦ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവരിൽ നിന്നും നല്ല പ്രതീകരണമല്ല ലഭിച്ചത്. എന്റെ ഉദ്ദേശ്യം അവർക്ക് മനസിലായില്ല. അതുകൊണ്ട് അവർ കല്യാണത്തിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചു.

    Also read- Air travel | അമ്പടാ! ഒൻപതു വയസ്സുകാരൻ ഫ്‌ളൈറ്റിൽ നുഴഞ്ഞുകയറി; സഞ്ചരിച്ചത് 2700 കിലോമീറ്റർ

    'ചെറുപ്പം മുതൽക്കേ ഒരുമിച്ച് വളർന്നതിനാൽ വിവാഹ ശേഷവും ഒരുമിച്ചായിരിക്കണെമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു, ഇപ്പോഴിതാ അത് സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ നിമിഷം അതീവ സന്തോഷത്തിലാണ്.മൂന്ന് സ്ത്രീകൾക്ക് ഒരു ഭർത്താവ് പങ്കിടുന്നത് അസാധ്യമാണെന്ന് ആളുകൾ കരുതിയിരുന്നെങ്കിലും, എല്ലാം പങ്കിടുക എന്നത് കുട്ടിക്കാലം മുതൽ ഞങ്ങളുടെ ജീവിതമായിരുന്നു.അതിനാൽ ഭർത്താവിനെ പങ്കിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.' - മൂന്ന് സഹോദരിമാരും പ്രതികരിച്ചു. മറ്റുള്ളവർ ഇതേ കുറിച്ച് എന്ത് കരുതുമെന്നത് തന്നെ ബാധിക്കാൻ പോകുന്ന കാര്യമല്ലെന്നും പ്രണയത്തിന് അതിരുകളില്ലെന്നും ലുവിസോയും കൂട്ടിച്ചേർത്തു.
    Published by:Naveen
    First published: